എന്റെ പ്രാർത്ഥന കേൾക്കാൻ

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

എന്റെ വേദന കാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

എന്റെ വേദന കാണാൻ ദൈവപുത്രൻ വരും

ദൈവപുത്രൻ വരും

ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്

ഇന്നുമുണങ്ങാത്ത ഉൾമുറിവുകളിൽ തൈലം പൂശാനായ്

നൊന്തുപിടയുമെൻ മനസ്സിന്നിത്തിരി സ്‌നേഹജലം പകരാൻ

തോരാത്ത കണ്ണീർ തുടക്കാൻ നല്ലിടയൻ വരും

പൊട്ടിയകന്നൊരു ബന്ധങ്ങളെ അവൻ വീണ്ടും ഇണക്കിവെയ്ക്കും

സ്വർഗ്ഗരാജ്യം നേടും അന്നു ഞാൻ പറുദീസയും നേടും

പറുദീസയും നേടും

എന്റെ പ്രാർത്ഥന കേൾക്കാൻ രാജരാജൻ വരും

ഗാനശാഖ
Submitted by Manikandan on Sun, 07/12/2009 - 19:20

ചൂളമടിച്ച് കറങ്ങി നടക്കും

Title in English
Choolamadichu

ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ..ഓ
ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ-
രേലേഞ്ഞാലിക്ക് പൂത്താലി ഓ...ഓ..
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടെ ഓ...ഓ..(ചൂളമടിച്ചു...)

കൺഫ്യൂഷൻ തീർക്കണമേ

Title in English
Confusion

പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം
നില്പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ശംഭോ
ശംഭോ....ശംഭോ ശംഭോ.....ശംഭോ

കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ(2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2‌)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)

കരയാതെ കണ്ണുറങ്ങ്

Title in English
Karayathe kannurangu

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്  താമരത്തേനുറങ്ങ്
കൈവളരാൻ നേരം പദമായിരം വേണം
മെയ് വളരാൻ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം

മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം  
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്

കല്യാണസൌഗന്ധികം

Title in English
Kalyana sougandhikam

കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ
സഖിമാർ കളിപറഞ്ഞോ മിഴികളിൽ നാണമെന്തേ
പുലരിയുടെ.....
കല്യാണസൌഗന്ധികം.....

ഏതിന്ദ്രജാലങ്ങളായ് നീയെൻ വസന്തം തലോടീ
ശിലകളലിയുമേതിന്ദ്രജാലങ്ങളായ്
നീയെന്റെ രതിലോല തന്ത്രി മീട്ടി?
സ്വരമായ്... ലയമായ്
വനമുരളിപാടുന്നു മൺ വീണയുണരുന്നു അനുപമകലവിടരുമിവിടമിനി രാജാങ്കണം
കല്യാണസൌഗന്ധികം.....

അനുരാഗ ഹരിചന്ദനം ഇന്നെന്റെ പൂമേനി തഴുകി
മദനനണിയും അനുരാഗഹരിചന്ദനം
ഇന്നെന്റെ കനവിൽ സുഗന്ധമേകി
ഉണരൂ തോഴീ സമയമിനി വൈകാതെ
മൃദുലഹരി മായാതെ
അനുപമപദതളിരിലിളകുമൊരു മണിനൂപുരം

മനസ്സിന്നൊരായിരം കിളിവാതിൽ

മനസ്സിനൊരായിരം കിളിവാതിൽ (2)

അടച്ചാലും ഓർമ്മതൻ

അടയ്‌ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ

മണിവാതിൽ

(മനസ്സിനൊരായിരം കിളിവാതിൽ)

ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്ന-

തെന്റെയുള്ളിലെ നീർമുത്ത്‌(2)

ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ(2)

തുള്ളിക്കളിക്കണ മീനേത്‌ (മനസ്സിനൊരായിരം കിളിവാതിൽ)

പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്ന-

തെന്റെയുള്ളിലെ പൂത്തുമ്പി(2)

കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ(2)

ഒന്നിച്ചിരിക്കണതാരാണ്‌ (മനസ്സിനൊരായിരം കിളിവാതിൽ)

Film/album

പൂവാം കുരുന്നിനു

പൂവാം കുരുന്നിന്നു നാവോറു പാടാൻ വായോ
പുള്ളോർക്കുടവുമായ്‌ വീണക്കിടാവും വായോ
കണിവെള്ളരി പടർപന്തലിൽ കുരുവിപ്പെണ്ണിൻ കുടിവയ്പ്പല്ലോ
ഇന്നാതിര ഞാറ്റുവേല  (പൂവാം കുരുന്നിനു...)

പേരാറിതാ പൂവും നീരും കൊണ്ടേ
പള്ളിത്തേരേറി പായുന്നതാരെ തേടി(2)
നീരാമ്പൽ പൂമൊട്ടു പോലേ
നീന്തി തുടിക്കുന്നതാരോ
തീരത്തിരുന്നാരോ പാടീ
ഈ എഴിലംപാല പൂത്തൂ
കതിരായിരം മണി ചൂടിയോ
മുകിലായിരം പൊലി പാടിയോ
ഇന്നാതിര ഞാറ്റുവേല  (പൂവാം കുരുന്നിനു...)

താഴ്വാരം പൊന്നണിഞ്ഞു...

താഴ്വാരം പൊന്നണിഞ്ഞു
പൂവാട ഞൊറിഞ്ഞുടുത്തു
മതി മറന്നന്നു നാം പാടി
മലര്‍ പെറുക്കാന്‍ ഒത്തു കൂടി
കുരു കുരുന്നു വിരലുകളാല്‍ മലര്‍ കൊരുത്തു

വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള്‍
ഒരു മണം മധുകണം വാർന്നുരുകിടുമ്പോള്‍
ഹൃദയ ശാരിക കേണലയും
മധുര നൊമ്പരം തേന്‍ കിനിയും
പഥിക നീ ഇതിലെ വാ (താഴ്വാരം...)

ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും
അകലെ നിന്നരുമയായ്‌ പിന്‍ വിളികള്‍ കേള്‍പ്പൂ
കവിത പാടിയ രാക്കുരുവി
മിഴികളില്‍ നനവാര്‍ന്നുവോ
പഥിക നീ  ഇതിലെ വാ (താഴ്വാരം...)

മഞ്ഞണിഞ്ഞ മാമലകൾ

ഓ...ഓ..ഓ...
മഞ്ഞണിഞ്ഞ മാമലകൾ
തെന്നിവരും തേൻ പുഴകൾ പാടുന്നൂ
ഓ...ഓ...ഓ.. പാടുന്നു (2)
പൊന്നിലഞ്ഞി കാവുകളും പൊന്നാര്യൻ പാടങ്ങളും
പൊയ്കകൾ മലർവനികളും നിന്നാടുന്നൂ ഓ... (മഞ്ഞണിഞ്ഞ...)

ശാന്തി തൻ സങ്കീർത്തനങ്ങൾ മൂളുന്നു കാട്ടു മൈനകൾ
സുരലോക സൗന്ദര്യം കതിർ വീശുന്നു ഇന്നീ നാടിതിൽ
വളരുന്ന ശാന്തിയായ് പടരുന്ന കാന്തിയായ്
അഴകിന്റെ ഭാഗമായ് ഉണരുന്ന ഗ്രാമമേ
കാടുകൾ മേടുകൾ തോടുകൾ ഉള്ളൊരു നാടാണു
ഹൊയ്യാരെ ഹൊയ്യാ ഓ...ഓ (2) (മഞ്ഞണിഞ്ഞ...)