വണ്ണാത്തിക്കിളി വായാടിക്കിളി
വണ്ണാത്തിക്കിളീ..വായാടിക്കിളീ..
വണ്ണാത്തിക്കിളി വായാടിക്കിളി
വർണ്ണപ്പൈങ്കിളിയേ
ചെപ്പുകിലുക്കി...
ചെപ്പുകിലുക്കിപ്പാറിനടക്കണ
ചെല്ലപ്പൈങ്കിളിയേ
വന്നേപോ ഒന്നു നിന്നേപോ
വന്നേപോ ഒന്നു നിന്നേപോ
(വണ്ണാത്തിക്കിളി..)
കിടന്നുറങ്ങും നേരത്തിരവിൽ
കിനാവുകാണാറുണ്ടോ -തങ്ക
ക്കിനാവുകാണാറുണ്ടോ
കുരുന്നുകരളും കുഞ്ഞിച്ചിറകും
കോരിത്തരിക്കാറുണ്ടോ ചൊല്ല്
കോരിത്തരിക്കാറുണ്ടോ
ആ...(വണ്ണാത്തിക്കിളി..)