ഈ നീലരാവിൽ

ഈ നീലരാവിൽ സ്നേഹാർദ്രനായ് ഞാൻ
പൂനുള്ളി നിന്മുന്നിൽ വന്നൂ
മണവാട്ടിയായ് നീ മലർമാല ചാർത്തി
തേൻ തൂകും മോഹങ്ങളായി
ചിരിമൂടിയൊളിവീശി നിന്നൂ

കാട്ടരുവിയെ പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയപ്പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തി തൻ കനവായി
നീ വന്ന രാവിൽ ഏകാന്തനാം ഞാൻ
പാടുവാൻ പിന്നെയും കൊതിച്ചുപോയ് മാലാഖേ

ഹൃദയവനിയിലെ ഗായികയോ

Title in English
Hrudayavaniyile Gaayikayo

ആ..... ആ.....

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ(2)
അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന
ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
പനി മപനിസ പനിസരിസാ....ആ....
അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന
 അരുമക്കിനാവിൻ സോദരിയൊ
നീ അരുമക്കിനാവിൻ സോദരിയോ  (ഹൃദയവനിയിലെ ...)

ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ.....
ശൃംഗാര സാന്ദ്രമാം സുരഭില വേളയാം
സ്വരചക്രവാളം തീർക്കാൻ
‍ലാവണ്യദേവതേ നീ വരു വാണിയിൽ.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ
പ്രേമസുധാരസം തൂകി(ഹൃദയവനിയിലെ ...)

ചലനം ജ്വലനം

Title in English
Chalanam jwalanam

ചലനം ജ്വലനം ഋതുവിൻ നടനം
ശിലയിൽ ഇലയിൽ ചിതറും സലിലം (2)
കാറ്റിന്റെ ഓളങ്ങളിൽ 
അമൃതിൻ കണികൾ അരുളും ഗഗനം
കരളിൽ ഇളകും കടലിൻ നിനദം
അജ്ഞാത വർണ്ണങ്ങളിൽ 
അനുഭൂതിയാകുന്നു ഞാൻ

എങ്ങനെ നീയിന്നെൻ അംഗതലങ്ങളിൽ
ആയിരം വിരലാൽ ശ്രുതി മീട്ടി (2)
എങ്ങനെ നീയെന്റെ ആത്മദലങ്ങളിൽ
ആയിരം ചൊടിയാൽ തേൻതൂകി
കളഹംസങ്ങൾ പൂകും പുളിനം
പുതുമഴയൊന്നിൽ ഉതിരും ഗന്ധം
നദിയോലുന്ന കനവിൻ നടയിൽ
നവകോലങ്ങൾ എഴുതും നേരം 

Year
1990

കാടുമീ നാടുമെല്ലാം

Title in English
Kadumee nadumellam

ആ....ആ.....ആ....

കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ
തായത്തു കെട്ടിക്കാം നിനക്കു താംബൂലം തന്നീടാം
താലിയണിഞ്ഞവളേ തമ്പുരാനെ വേളികഴിച്ചവളേ
താലിപിഴച്ചുപോയാല്‍ നമ്മുടെ നാടുമുടിഞ്ഞുപോകും


കാടുവിട്ടുവിളതിന്നാന്‍ കാട്ടുമൃഗമിറങ്ങാതെ
കാത്തുകൊള്ളാമെന്നുമെന്നും കാവല്‍നിന്നീടാം
ഹേയ്
ആടിമാസക്കാറുവന്നു മാരികോരിച്ചൊരിയുമ്പോള്‍
ഏറുമാടം പോലെയെന്നും കൂടെനിന്നീടാം
ഹേയ്യ്
വേളിയെ വിളക്കുപോലെ നാലകത്തു കൊണ്ടുവെച്ചു
നാടുംവീടും നല്ലപോലെ ഞാന്‍ ഭരിച്ചീടാം
ഹേയ്
ആറുപോലും വരളുന്ന മേടമാസക്കൊടുംചൂടില്‍

Film/album

ഇത്തിരി നാണം പെണ്ണിൻ കവിളിനു

Title in English
Ithiri naanam

ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ (ഇത്തിരി..)

മഗരി മഗരി സധസ സരിമ  രിമപ മപധ
ധ സ ധ സ ധസരി  മഗരി മഗ
ധ സ ധ സ ധസരി മഗരി മഗ
 ധ സ ധ സ ധസരി )മഗരി മഗ

ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം... )
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ
പുതു മൊട്ടിൻ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

നിശയുടെ ചിറകിൽ

നിശയുടെ ചിറകിൽ നീ വന്നു
രോമാഞ്ചം നൽകുന്നു (2)
ശ്രുതിസ്വരലയമായ്‌ എന്നേ പുൽകി
നാദം പെയ്യുന്നു
പ്രിയകരമീ..(നിശയുടെ...)

എതോ സന്ദേശമേന്തുന്ന ഹംസങ്ങൾ
നീയിന്നെന്നുള്ളിൽ തീർക്കുന്ന രാഗങ്ങൾ
ഓളങ്ങളിൽ താളങ്ങളിൽ
തെന്നുന്നു ഞാൻ നിൻ കൈകളിൽ
ഒരു മൃദുദളമായ്‌ ഒരു മധുകണമായ്‌
മാറും ഒരു മോഹം അതിലൂറും ഒരു ഗീതം (നിശയുടെ...)

അല്ലിൻ നേത്രങ്ങൾ പോലുള്ള ദീപങ്ങൾ
നീയിന്നെൻ നേരെ നീട്ടുന്ന രത്നങ്ങൾ
ഭാവങ്ങളിൽ ആഴങ്ങളിൽ
മുങ്ങുന്നു നിൻ വർണ്ണങ്ങളിൽ
ഒഴുകുമെൻ ഹൃദയം ഒരു പൈങ്കിളിയായ്‌
പൂകും സുരലോകം അതിൽ നിന്നീ നവമേളം(നിശയുടെ...)

ഇതാ ഇതാ ഇവിടെ വരെ

ഇതാ ഇതാ ഇവിടെവരെ

ഈ യുഗസംക്രമ സന്ധ്യ വരെ

പരിവർത്തനത്തിന്റെ പാത വരെ

പരിണാമസാഗര സീമവരെ

ഇത ഇതാ ഇവിടെ വരെ

ഒരുനവസന്ദേശമെഴുതിച്ചേർക്കാൻ

ഓമൽ പുലരിയണഞ്ഞു

പുതുപൂവുകളാൽ ഭൂമിദേവിയ്ക്ക്

പുളകം പൂത്തു വിടർന്നു

പൂത്തുവിടർന്നു

ഇതാ ഇതാ ഇവിടെവരെ....

ഒരുനവസുന്ദരഗീതമുതിർക്കാൻ

ഓണക്കിളികളുണർന്നൂ

മോഹനനക്ഷത്ര വീഥിയിലൂടെ

മോഹം പാറിനടന്നൂ

മോഹം പാറിനടാന്നൂ

പാറിനടന്നൂ

ഇതാ ഇതാ ഇവിടെവരെ

മാനസതീരത്തെ

Title in English
maanasa theerathe

ആ.....ആ...ആ......
മാനസതീരത്തെ ചുംബിച്ചുണർത്തുന്ന
ഗാനകല്ലോലവിഹാരീ
ഗാനകല്ലോലവിഹാരീ (മാനസ....)

കാണാതെ നിന്നുള്ളിൽ പഞ്ജരംവെച്ചൊരു
ഞാനൊരു പ്രേമചകോരീ
ആ....ആ...ആ......(കാണാതെ)
നിൻസ്വപ്നസാമ്രാജ്യ സീമയിൽ പൂത്തിടും
കൽപ്പനാരാമ സഞ്ചാരീ (മാനസ....)

മത്തടിച്ചാർക്കുന്ന മുത്തുച്ചിലങ്കകൾ
പൊട്ടിച്ചിരിയ്ക്കുന്ന നേരം (2)
എന്മിഴിയാകുന്ന നീലച്ച പൊയ്കയിൽ
മുങ്ങുന്നു പൊങ്ങുന്നു ഞാനും (മാനസ..)

വരിവണ്ടേ നീ മയങ്ങി വീണു

Title in English
Varivande nee

വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ
മധുവില്ലല്ലോ - മണമില്ലല്ലോ
മനസ്സു കവർന്നു കരകൗശലം
വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ

കണ്ടറിയാതെ കഥയറിയാതെ
കരളിൽ തന്തികൾ മീട്ടി നീ
പറന്നു ചുറ്റി പതറി നടന്നു
പാടേ വീണു പാഴ്മണ്ണിൽ 
വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ

കണ്ണുനീരോ കരകവിയുന്നു
കനകവീണ തകരുന്നു
വെന്തുരുകുന്നു സങ്കൽപങ്ങൾ
വെണ്ണീറായി സകലം 
​വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ

മാനസം തിരയുന്നതാരേ

Title in English
Maanasam thirayunnathaare

മാനസം തിരയുന്നതാരെ
മാനസം തിരയുന്നതാരെ
കണ്വമാമുനി വാണിടും 
ആശ്രമവാടിയിൽ 
മാനസം തിരയുന്നതാരെ

മാലിനിയൊഴുകും തീരങ്ങളിൽ
പുള്ളിമാനൊടൊന്നായ്‌ വിളയാടി
മാമകജീവിത സ്വപ്നം മീട്ടും
മാമുനികന്യക ശകുന്ത

മുന്നിലിരിക്കും രാജകുമാരാ
കന്യകതൻ ഗീതം അറിവീലേ
പിന്നെയുമെന്തിനു മിഴിയിണകൾ
കണ്ണീർമുത്തുകൾ അണിയുന്നു

സുന്ദര സൂനമതൊന്നു മുകരുവാൻ
എന്നതു കരഗതമായിടുമോ
സൽഗുണശീലമാ സുഹാസലോല
ഇഷ്ടദാഹമേതുമറിഞ്ഞീല

അരുതരുതേ ആശാഭംഗം
പോരൂ പോരൂ നീ
അനുദിനവും ചൊരിയുമീ മൊഴികളിൽ
ഹൃദയമേ മുഴുകി തളരും സഖീ