കരയാതെ കണ്ണുറങ്ങ്

കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്  താമരത്തേനുറങ്ങ്
കൈവളരാൻ നേരം പദമായിരം വേണം
മെയ് വളരാൻ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം

മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം  
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്

ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )

തിങ്കൾക്കൊതുമ്പുമായ്

Lyricist