താഴ്വാരം പൊന്നണിഞ്ഞു...

താഴ്വാരം പൊന്നണിഞ്ഞു
പൂവാട ഞൊറിഞ്ഞുടുത്തു
മതി മറന്നന്നു നാം പാടി
മലര്‍ പെറുക്കാന്‍ ഒത്തു കൂടി
കുരു കുരുന്നു വിരലുകളാല്‍ മലര്‍ കൊരുത്തു

വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള്‍
ഒരു മണം മധുകണം വാർന്നുരുകിടുമ്പോള്‍
ഹൃദയ ശാരിക കേണലയും
മധുര നൊമ്പരം തേന്‍ കിനിയും
പഥിക നീ ഇതിലെ വാ (താഴ്വാരം...)

ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും
അകലെ നിന്നരുമയായ്‌ പിന്‍ വിളികള്‍ കേള്‍പ്പൂ
കവിത പാടിയ രാക്കുരുവി
മിഴികളില്‍ നനവാര്‍ന്നുവോ
പഥിക നീ  ഇതിലെ വാ (താഴ്വാരം...)