കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ
സഖിമാർ കളിപറഞ്ഞോ മിഴികളിൽ നാണമെന്തേ
പുലരിയുടെ.....
കല്യാണസൌഗന്ധികം.....
ഏതിന്ദ്രജാലങ്ങളായ് നീയെൻ വസന്തം തലോടീ
ശിലകളലിയുമേതിന്ദ്രജാലങ്ങളായ്
നീയെന്റെ രതിലോല തന്ത്രി മീട്ടി?
സ്വരമായ്... ലയമായ്
വനമുരളിപാടുന്നു മൺ വീണയുണരുന്നു അനുപമകലവിടരുമിവിടമിനി രാജാങ്കണം
കല്യാണസൌഗന്ധികം.....
അനുരാഗ ഹരിചന്ദനം ഇന്നെന്റെ പൂമേനി തഴുകി
മദനനണിയും അനുരാഗഹരിചന്ദനം
ഇന്നെന്റെ കനവിൽ സുഗന്ധമേകി
ഉണരൂ തോഴീ സമയമിനി വൈകാതെ
മൃദുലഹരി മായാതെ
അനുപമപദതളിരിലിളകുമൊരു മണിനൂപുരം
കല്യാണസൌഗന്ധികം.....