ആശ്രിതവത്സലനേ ഹരിയേ

Title in English
Asrithavalsalane hariye

ആശ്രിതവത്സലനേ ഹരിയേ ഹരിയേ
യുഗധര്‍മ്മ പാലകനേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

മുനിജനസേവിത മുരഹരിനാമം
ജഗമീരേഴിലും മുഖരിതമല്ലോ
ശ്രുതിയും സ്മൃതിയും പുരുഷാര്‍ത്ഥങ്ങളും
പുരുഷോത്തമനുടെ മഹിമകളല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ ശരണം നീയേ ശരണം
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

അരുണചന്ദ്രന്മാര്‍ പരമാത്മാവിന്‍
തിരുമിഴിയിണതന്‍ കിരണങ്ങളല്ലോ
ഗഗനവും കാലവും സകലചരാചരവും
ഗരുഡവാഹനന്റെ സ്ഥിതിഭാവമല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ ശരണം നീയേ ശരണം

Film/album

ത്രിപുര സുന്ദരി

ഓം തത് സത്

ത്രിപുരസുന്ദരി ദർശനലഹരി

തൃഭുവന സൌന്ദര്യ ലഹരി ലഹരി

ആദികാരണകാരണി അദ്വൈതമന്ത്രവിഹാരിണീ

ആനന്ദ നന്ദന വാസിനി

അംബികേ ജഗദംബികേ

തൃപുരസുന്ദരീ....

മാനസസാരസ മദ്ധ്യവിലാസിനി

വാണീമണീ വരവർണ്ണീനി

മാനസസാരസ മദ്ധ്യവിലാസിനി

വാണീമണീ വരവർണ്ണീനി

ജ്ഞാന ക്ഷീരാർണ്ണവ നവമോഹിനി

ജ്ഞാന ക്ഷീരാർണ്ണവ നവമോഹിനി

വീണാപുസ്തക ധാരിണീ -മണി

വീണാപുസ്തകധാരിണീ

ത്രിപുരസുന്ദരീ....

കമലാകാന്തവിനോദിനി

കരുണാശാലിനി വിഷ്ണുവിമോഹിനീ

അണ്ഡചരാചര ജനനീ വൈകുണ്ഠ നിവാസിനി

ശ്രീരമണീ

കുമുദിനി പ്രിയതമനുദിച്ചു

Title in English
kumudhini priyathamanudhichu

കുമുദിനി പ്രിയതമനുദിച്ചൂ
പ്രമദവനങ്ങള്‍ ചിരിച്ചൂ
കുസുമബാണനെന്‍ കവിളില്‍ നാണത്തിന്‍
കുങ്കുമരേഖകള്‍ വരച്ചു
കുമുദിനി പ്രിയതമനുദിച്ചു

ജീവിതേശ്വരാ നിനക്കു വേണ്ടി ഞാന്‍
ദേവസൌഗന്ധികം ചൂടി  (ജീവിതേശ്വരാ...)
പ്രാണനാഥന്റെ കാതുകള്‍ കവരാന്‍ (2)
വീണാവാദിനിയായി -ഞാനിന്നു
വീണാവാദിനിയായി
കുമുദിനി പ്രിയതമനുദിച്ചൂ

ആത്മനായകാ... നായകാ....
ആത്മനായകാ ചൈത്രസമീരനില്‍
ആരാമമുല്ലയെപ്പോലേ..
ആത്മനായകാ ചൈത്രസമീരനില്‍ 
ആരാമമുല്ലയെപ്പോലെ.. രാഗസംഗീതലഹരിയില്‍ 
ഞാനൊരു രാജീവസുമമായാടീ (2)

ഞാൻ നട്ട തൂമുല്ല

Title in English
Njan natta thoomulla

 

ഞാൻ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ.. നാളെയല്ലൊ .. നാളെയല്ലൊ..
നാമ്പിടുന്ന പുണ്യമുഹൂർത്തം
നാളെ..പുണ്യമുഹൂർത്തം
ഞാൻ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ നാമ്പിടുന്ന പുണ്യമുഹൂർത്തം
നാളെ..പുണ്യമുഹൂർത്തം

 

ആ മലരിൻ കാവിൽ ആനന്ദരാവിൽ (2)
പ്രേമവെണ്ണിലാവിൽ നാഥനങ്ങു വരും (ആ മലരിൻ..)
അങ്ങു വരും നാളെയെൻ
ആത്മാവിൻ നായകൻ
മംഗലമീ മാല്യമവൻ മാറിലണിയും.. 
ഞാൻ മാറിലണിയും..

സ്വരമന്ദാകിനി മോഹശതങ്ങളിൽ

Title in English
Swara Mandakini

സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
സ്വര മന്ദാകിനി മോഹശതങ്ങളിൽ
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
ഒരു യുഗ സഗീത വർണ്ണ രേണുവിൽ
അന്തരാത്മാവിൽ ശ്രുതിയുണർന്നൂ
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു

ഹൃദയ നിവേദ്യം ഒരുക്കുവാൻ
എന്തിനു പല്ലവി മാത്രം തേങ്ങി നിന്നു (2)
അമൃത സരോവര നിർവൃതി പകരും
അനുപമ മാധുരി ഒഴുകി വന്നു..
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു

മഴവില്ലിൻ അജ്ഞാതവാസം

മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽ തേരിലിറങ്ങി...
മരതക കിങ്ങിണിക്കാടുകൾ പുളകത്തിൻ
മലരാട ചുറ്റിയൊരുങ്ങി...
പുഴയുടെ കല്യാണമായി...

പുഴയുടെ ആദ്യത്തെ രാത്രിയിൽ മതിലേഖ
പുതിയൊരു പാൽക്കിണ്ണം നൽകി...
അരമണി വീണ്ടും കിലുങ്ങി.. കടലിന്റെ
വിരിമാറിൽ അവൾ ചേർന്നുറങ്ങി...

നാളീകനേത്രങ്ങൾ മെല്ലെ തുറന്നു
നാണം പൂവായ് വിരിഞ്ഞു...
ആടയ്‌ക്കായ് പുഴ ഓളക്കൈ നീട്ടുന്നു
ആഴിയോ മറ്റൊരു കാർവർണ്ണനായ്...

 


.

പീറ്റർ-റൂബൻ

Alias
പരമശിവം
Name in English
Peter-Ruben

പരമശിവം എന്ന സ്വന്തം പേര്  തന്റെ ജീവിതത്തെയും ജോലിയെയും ബാധിക്കുന്നുവെന്നുതിരിച്ചറിഞ്ഞപ്പോൾ, മദ്രാസ് ക്രിസ്ത്യൻ ആർട്ട്സ് കോളേജിലെ മേലധികാരികളുടെ നിർബ്ബന്ധത്തിനു വഴങ്ങി, പീറ്റർ എന്നപേരു സ്വീകരിച്ച പരമശിവം, റൂബനുമായി ചേർന്ന് ‘കാറ്റുവിതച്ചവൻ ‘ എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകി സിനിമയിലെത്തി. കായങ്കുളം പുതുപ്പള്ളിയിലാണ് പീറ്റർ ജനിച്ചത്. റൂബൻ ചെന്നെയിലും. "നീയെന്റെ പ്രാർത്ഥന കേട്ടൂ", "മഴവില്ലിന്നജ്ഞാതവാസം കഴിഞ്ഞു", "സൗന്ദര്യപൂജയ്ക്ക്", "ചൈതന്യമേ", "പൂവിളികൾ" എന്നിവയാണ് ഇവർ ചെയ്ത പ്രധാനപ്പെട്ട പാട്ടുകൾ

ഹേയ് രാജാവേ

ഹേയ് രാജാവേ ഹോയ് റാണി ഞാൻ (2)
പച്ചയോലത്തത്തയല്ലയോ
അല്ലിമിഴിത്താരം മിന്നി മിന്നി
ചൊല്ലിടുന്നു കാര്യം തെന്നി തെന്നി
മുത്തു നവരത്നങ്ങളീ പൊൻ തനുവിൽ ജ്വലിക്കും (ഹേയ് രാജാവേ..)

പാടും കുയിലേ പഞ്ചവർണ്ണക്കിളിയേ
ജോടി ചേർന്നാലെന്താ
ആടും  രഥവും അച്ചടിച്ച പദവും കൂടെ ചേർന്നാലെന്താ
ഹേയ് രാധാ  വാ റോജാ (2)
പെണ്ണെ നീയൊരു പൂ പോൽ ചിരിക്കേ
മാനസത്തിൽ വന്ന മയക്കം
നാളെ വരെ എന്നിലിരിക്കും

പ്രേമാഭിഷേകം

പ്രേമാഭിഷേകം പ്രേമാഭിഷേകം  പ്രേമാഭിഷേകം  പ്രേമാഭിഷേകം (2)
എൻ ജീവിതവനിയിൽ ഒരു ദേവി തൻ കോവിൽ
അതിലെന്നും അഭിലാഷം കണി വെക്കും അഭിഷേകം
പ്രേമാഭിഷേകം പ്രേമാഭിഷേകം  പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം  (2)

ലാവണ്യമേ നീ ഒഴുകും തീരങ്ങൾ തോറും
പൂവായ നിന്നെ പൊതിയും പുഷ്പാഭിഷേകം
വിണ്ണിൽ നിന്നും അഭിഷേകം
എന്നുള്ളിലെന്നും നിന്റെ രാഗാഭിഷേകം
എൻ കണ്ണിലെന്നും നിന്റെ സ്വപ്നാഭിഷേകം
സ്വപ്നാഭിഷേകം ഇനി പട്ടാഭിഷേകം ദിവ്യ പ്രേമാഭിഷേകം

വാഴ്വേ മായം ഇങ്ങ് വാഴ്വേ മായം

വാഴ്വേ മായം ഇങ്ങു വാഴ്വേ മായം (2)
തറ മീതെ കാണും ഏതും കണ്ണീരിൽ പൊങ്ങും ഓളം
നിഴൽ ജാലമായ്
ആരോട് ആർ വന്നത് നാം പോകുമ്പോഴും
ആരോട് ആർ ചെല്ലുവാൻ  (വാഴ്വേ മായം..)

ആരാർക്ക് എത്ര വേഷമോ ഇങ്ങ്
ആരാർക്ക് എത്ര മേടയോ
ആടും വരെ കൂട്ടം വരും
ആട്ടം നിന്നാൽ കൂട്ടം വിടും
കായാലെ വന്നത്  തീയാലെ വെന്നത് (2)
നീയെന്ന പേരിതിന്നാരേകിയോ  (വാഴ്വേ മായം..)

പിറന്നാലും പാൽ ഊട്ടുവാൻ
ഇങ്ങ് നിലച്ചാലുംപാലു ഊട്ടുവാൻ
ഉണ്ടാവത് രണ്ടാളിനാൽ
ഉടൽ പോവത് നാലാളിനാൽ
കതിർ പോലെ വന്നത് തെരുവോടെ പോവത്(2)