ദേവീ ഹൃദയരാഗം

ദേവീ..ഹൃദയരാഗം..
നീയെനിക്കെന്നും ജീവനിൻ താളം
രാവുറങ്ങുമ്പോൾ പ്രേമഹിന്ദോളം
ദേവീ..ദേവീ...

ഈ പ്രേമസിന്ദൂരം ചാർത്തും നേരം നീ എന്റെ ആ.....
ആരും കാണാ ചന്തം പോലെ അലയാഴി തിരയാകാൻ
തെളിയുന്നതെന്തെൻ മുന്നിൽ പൊൻ താരം
വിരിയുന്നതെന്തെൻ കണ്ണിൽ മന്ദാരം
നീ എന്റെ സ്നേഹത്തിൻ മുത്തോമുത്ത്‌, ദേവീ..ദേവീ..

കാണാത്ത തീരങ്ങൾ കനകം തന്ന നാളല്ലേ
ആ  ...കന്നി തിങ്കൾ പൊട്ടും കുത്തി കായമ്പൂ നിന്നില്ലേ
ഇനിയേതു ജന്മം ചിറകുകൾ തേടുന്നു
ഹൃദയങ്ങൾ ഒന്നായ്‌ ചുടുമഴ നനയുന്നു
നീ എന്റെ പുണ്യത്തിൻ മുത്തോമുത്ത്‌,

ഓമനേ നീയൊരോമൽ

Title in English
Omane neeyoromal

ഓമനേ നീയൊരോമൽ ഭാവ ഗീതമോ
കാതരേ നീയോരെൻ കിനാവിൻ കാവ്യമോ
സ്നേഹ രാഗലോലമോ നിലാവിൻ സാന്ദ്രമോ
മധു പകരുമോരമൃത തരള
ശ്രുതി ലയ സുഖ ലളിത ഗാനമോ
(ഓമനേ നീയൊരോമൽ )

അനുപമമല്ലയോ പ്രിയ ചലനം
ഒഴുകുമീ തെന്നലിൻ ലാസ്യ നടനം
വൃന്ദാവനത്തിലെ രാഗമല്ലേ
ശ്യാമ വർണ്ണൻറെ പ്രേയസ്സി രാധയല്ലേ
മധു പകരുമോരമൃത തരള
ശ്രുതി ലയ സുഖ ലളിത ഗാനമോ(ഓമനേ നീയൊരോമൽ )

പരിഭവമെന്തിനീ മിഴിയിതളിൽ
പ്രിയതരമല്ലയോ മധുര ഭാവം
മന്വന്ദരങ്ങളായ് ഓമനേ നീ
എന്നന്തരാത്മാവിൻ ദാഹമല്ലേ
മധു പകരുമോരമൃത തരള
ശ്രുതി ലയ സുഖ ലളിത ഗാനമോ(ഓമനേ നീയൊരോമൽ )
 

Film/album

സല്ലാപം കവിതയായ്

സല്ലാപം കവിതയായ്
അല ഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ് രാഗമായ് മെല്ലെ   (സല്ലാപം കവിത...)


ഈണങ്ങൾ പൂവണിയും ആലാപം
നായകനിൽ ആമോദ സന്ദേശമായ്
രാജാങ്കനങ്ങൾക്ക് ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ കാതിൽ മന്ദമോതുമൊരു (സല്ലാപം കവിത...)

മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മണ്ണിൽ മണം പോലും ആർദ്രമായ്‌
സംഗീതമായ് മൌന സംഗമം
ഏതോ താളം ഉള്ളിലേകുമൊരു..(സല്ലാപം കവിത...)

അങ്ങകലെ കിഴക്കൻ ദിക്കിൽ

അങ്ങകലെ കിഴക്കൻ ദിക്കിൽ

പൂമര കൊമ്പിലിരുന്നു

കോകിലം ഇണയെ വിളിക്കുന്നു

അനുരാഗ ഗാനം പാടി

അനുരാഗ ഗാനം പാടി (അങ്ങകലെ..)

ഇണയോ വിളി കേൾക്കുന്നില്ല

അനുപല്ലവി പാടുന്നില്ല (ഇണയോ.. )

ഈ സന്ധ്യതൻ അരുണിമയിൽ

ഈണവുമായ്‌ കാത്തിരിന്നു (ഈ സന്ധ്യതൻ..)

ഒരു വേഴാമ്പൽ പോലെ

ആയിരം കിനാക്കളുമായ്

ഓർമയിൽ നീ മാത്രമേ

ഒരു നാൾ ഞാൻ കൊതിച്ചു നിന്നു

പറന്നു പോകാൻ ഒരുങ്ങി നിന്നു (ഒരു നാൾ..)(അങ്ങകലെ..)

അനുരാഗ ഗാനം പാടി അനുരാഗ ഗാനം പാടി .....

Film/album

പാടുവാനായ് വന്നു

Title in English
Paaduvanaai vannu

പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ
ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ
ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ
ഞാനാ വീണയിൽ ഒന്നിഴ പാകി മീട്ടിടുന്നാരോ (പാടുവാനായ് വന്നു ....)

ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും
മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു
മധുരമെന്നാലും ശോക വിധുരമൊരു ഗാനം
ജന്മ സ്മൃതി തടങ്ങൾ തഴുകി എത്തി ഏറ്റു പാടി ഞാൻ (പാടുവാനായ് വന്നു ....)


പുതുമഴ കുളിരിൽ പുന്നിലം ഉഴുത മാദകമാം ഗന്ധം
വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോൾ
നിമിഷ പാത്രത്തിൽ ആരീ അമൃതു പകരുന്നു

ദൂരേ മാമലയിൽ

ദൂരേ മാമലയിൽ പൂത്തൊരു ചെമ്പകത്തിൻ
പൂവാകെ നുള്ളി പൂമാല കോർക്കുന്നതാരോ
 ആരോ ആവണിത്തിങ്കളോ  (ദൂരേ മാമലയിൽ...)

ഉലയാത്ത പൂനിലാ പൂന്തുകിലാൽ
ഉടലാകെ മൂടിയ പെൺകിടാവേ
മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ
താഴത്തു നീയും വായോ....വായോ..  (ദൂരേ മാമലയിൽ...)

മുകിലിന്റെ ആശ്രമവാടികളിൽ
കളിയാടും മാനിനെ കൊണ്ടുതരാമോ
താഴത്തു വെയ്ക്കാതെ താമരക്കണ്ണനു
താരാട്ടു ഞാൻ പാടാം പാടാം....  (ദൂരേ മാമലയിൽ...)

ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ

ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ

നേരുന്നു മംഗളങ്ങൾ നേരുന്നൂ

താളങ്ങൾതൻ ഓളം വീശി

സന്തോഷത്തിൻ ഹാരം ചാർത്തി നിൽക്കുന്നിതാ

താരുണ്യം പോയ് വീണ്ടും വന്നു

പൂമാരി ഉള്ളിന്നുള്ളിൽ പെയ്യുന്നല്ലോ

ആഹ പെയ്യുന്നല്ലോ

വെള്ളിപ്പൂവിൻ താലം പേറി കാലം പോലും

കൈകൾകൂപ്പി ചാരെ നിൽപ്പൂ

ഈ ഹൃദയം കണ്ടിടുവാൻ

ഈവിധം ഭൂമിയിൽ മേലിലും വേണം നൂറുയുഗം

ചേരുന്നു

ബന്ധങ്ങൾതൻ അർത്ഥം കണ്ടൂ

ആകാശം മണ്ണിൻ മുൻപിൽ താഴുന്നല്ലോ

ആഹ താഴുന്നല്ലോ

സ്നേഹം കൊണ്ടു സ്നേഹം നേടും

കാരുണ്യത്തെ ഓരോ നാവും വാഴ്ത്തുന്നല്ലോ

രാഗിണീ രാഗരൂപിണീ

രാഗിണീ രാഗരൂപിണീ

പ്രിയവരദായിനീ പ്രേമവാഹിനീ

തവതനുവിൽ മധുരവുമായ്  തവതനുവിൽ മധുരവുമായ്

ഇതളിടും പൂക്കൾ നൽകൂ നീ

രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ

നീൾമിഴിക്കോണിനാൽ എന്നാത്മവേദിയിൽ കളമെഴുതി

നീൾമിഴിക്കോണിനാൽ എന്നാത്മവേദിയിൽ കളമെഴുതി

അണയും കൌമാരമേ വിടരും കൽഹാരമേ

നീ നിൻ ചുണ്ടിലെ രാഗം പകർന്നുതരൂ എന്നും പ്രണയവതി

പഗസനിപ സഗപനിസ

രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ

അകതളിരിൽ അമൃതവുമായ് , അകതളിരിൽ അമൃതവുമായ്

ഇതളിടും പൂക്കൾ ചൂടു നീ

രാഗിണീ രാഗരൂപിണി....

മഴവില്ലിൻ മലർ

മഴവില്ലിൻ മലർ തേടീ

മണിവാനിൻ അതിർ തേടീ

ഒരു രാഗഹംസമോ അനുരാഗ വീഥിയിൽ

മുന്തിരിക്കിണ്ണം നിറച്ചു വാനം

നിന്നിടും നേരം മിഴികൾ കിനാവിനാൽ

ജീവനിൽ എഴുതും ഗീതം

അഴകിൽ അമൃതിൽ കുളിരിൽ ചിരിയിൽ

ഇരുമാനസം മുങ്ങുമ്പോൾ

ഒരു മോഹം പൂക്കുമ്പോൾ

മഴവില്ലിൻ.......

കുങ്കുമപ്പൂക്കൾ അണിഞ്ഞു ഭൂമി

ഒരുങ്ങും നേരം ഉണരും വികാരങ്ങൾ

ജീവനിൽ വളർത്തും ദാഹം

അറിഞ്ഞും അലിഞ്ഞും

നുകർന്നും നിറഞ്ഞും

ഇരുമാനസം വിങ്ങുമ്പോൾ

ഒരു മെയ്യായ് മാറുമ്പോൾ

മഴവില്ലിൻ.........

ധൂം ധന ധൂം ധന

ധൂം.... 
ധൂം... തന ധൂം തന നനന
ധൂംന ധൂംന ചിലങ്കേ..
നിന്റെ താളം രാസ ലാസ്യതാളം ...
നിന്റെ.... നിന്റെ താളം... 

സനിധ   നിധപ  സ സനിധ നിധപ
ഗമപഗ ഗമപമപധമ  മപധ പ ധ നി ധ നി സ സ സ

ഏകാന്തരാത്രിയിൽ കാമദേവൻ വരും
എന്റെ സുന്ദരമാം രാജമന്ദിരത്തിൽ... 
ഞാൻ ഒരുങ്ങും....
ചന്ദനമണിയറയിൽ  ഞാൻ ഒരുങ്ങും..
ചന്ദനമണിയറയിൽ.. 
കൊഞ്ചും കുളിരിൽ ചഞ്ചലലതയായ്
ആയിരം ലതികകൾ സ്വരമായുണരുമീ..ധൂം 

സനിപ  ഗമപ
സനിപ  ഗമപ സനിപ
സനിപ ഗമപ സനിസനിപ
പധ ധനി നിനി നിസ
സനിസമഗമപമമപധപപധനിധ
ധനിസനിസ  ധനിസനിസ ധനിസ