കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ

കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ
ഉതിർന്നൂ മന്മഥ ഗാനം വിടർന്നൂ മാനസ സൂനം
സഖീ വാ....
സഖി വാ.. കുളിർകൊണ്ടുവാ കൊണ്ടുവാ കൊണ്ടു വാ...
(കൊഞ്ചും...)

കാത്തിരുന്നു ഞാൻ വലഞ്ഞു
കണ്ണനെങ്ങു പോയി സഖീ..ഹാ കണ്ണനെങ്ങു
രാഗരസലോലനവൻ രാധയെന്നെ കൈവെടിഞ്ഞോ
ഹാ രാധ നിന്നെ കൈവെടിഞ്ഞോ
രാധ നിന്നെ കൈവെടിഞ്ഞോ

വല്ലവീ നീ വിളിച്ചാൽ ഹാ....
വല്ലവീ നീ വിളിച്ചാൽ ഹാ....
വല്ലവീ നീ വിളിച്ചാൽ വന്നിടാത്ത കണ്ണനുണ്ടോ
നീലമുകിൽ ഞാൻ അതിൽ നീ ചാഞ്ചാടും മിന്നൽക്കൊടി
ചാഞ്ചാടും മിന്നൽക്കൊടി
ചാഞ്ചാടും മിന്നൽക്കൊടി (കൊഞ്ചും...)

Film/album

ധന്യേ നീയെൻ

ധന്യേ നീയെൻ ജീവന്റെയിതളിൽ
കാലം വീഴ്ത്തും പനിനീരോ

ആത്മാവിലാളും ചെന്തീയിലേതോ
പീയൂഷകല്ലോലമല്ലേ നീ
പീയൂഷകല്ലോലമല്ലേ

ഇന്നെന്റെ നെഞ്ചിൽ കൽഹാര സൂനം
വീണ്ടും ചാർത്തീ നീ...  (ഓ...ധന്യേ.....)

എൻപ്രാണനാളം പൊൻ വീണയാക്കി
മാനസം മന്ദാരമാക്കി നീ...(2)
വാടത്ത പൂവായ് സാഫല്യമാല്യം
വീണ്ടും കോർത്തൂ നീ. (ഓ.... ധന്യേ.....)

Film/album

ആകാശ പെരുംതച്ചൻ ആഞ്ഞിലിമരം

Title in English
Aakasa Perunthachan

ആകാശ പെരുംതച്ചന്‍ ആഞ്ഞിലിമരം വെട്ടി
അഴകുള്ളൊരു പമ്പരം പണിതൊരുക്കി
കിഴക്കു നിന്നു പടിഞ്ഞാട്ട് കറങ്ങിത്തിരിഞ്ഞ് വരുന്നല്ലോ
പമ്പരംകത്തണ പമ്പരം
(ആകാശ പെരുംതച്ചന്‍...)

ചിന്തേരിട്ടു മിനുക്കിയതാരേ
ചിത്തിരവാനം പൂവാനം  ആ...
ഏ ചുണ്ടില്‍ വഴിയണ നാടോടിപ്പാട്ടിന്
ചുറ്റിക മേളം എന്‍ താളം
തച്ചനൊരുവന്‍ മനസ്സിലിരുന്ന് തട്ടണ്
തട്ടി മുട്ടണ്
(ആകാശ പെരുംതച്ചന്‍...)

Film/album

വെയിലിന്റെ ഒരു തൂവൽ

വെയിലിന്റെ ഒരു തൂവൽ മാത്രം മറന്നിട്ട്‌

വേനൽ കിനാക്കിളി കൂടൊഴിഞ്ഞു (2)

ഒരു തുള്ളി നീലനിലാവെളിച്ചം തേടി

വാനിന്റെ ഇരുളിൽ തളർന്നലിഞ്ഞൂ..(വെയിലിന്റെ..)

സന്ധ്യയും നക്ഷത്ര രാത്രിയും

ആ ചെറു സങ്കടപ്പക്ഷിയെ കയ്യൊഴിഞ്ഞു.. (2)

കാറ്റിന്റെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ

കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു (വെയിലിന്റെ..)

ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകൾ

പിഞ്ചിളം കൊഞ്ചലാൽ പരിഹസിച്ചൂ (2)

നോവും കിനാവുമായ്‌ മെല്ലേയാരാപ്പാടി

മഞ്ഞുനീർ തുള്ളി പോൽ മാഞ്ഞുപോയി... (വെയിലിന്റെ..)

ചഞ്ചല ചഞ്ചല നയനം

Title in English
Chanchala chanchala nayanam

ചഞ്ചല ചഞ്ചല നയനം
ചഞ്ചല ചഞ്ചല നയനം
ചന്ദ്രമനോഹര വദനം
മരാളഗമനം മാദക നടനം
മരാളഗമനം മാദക നടനം
മാനസമനുരാഗസദനം
ചഞ്ചല ചഞ്ചല നയനം

അനുപമവിമല സരാഗകപോലം
അരുണസരോജ സമാനം മൃദുലം
മധുമധുരാസവ പൂരിത പാത്രം
മമസഖി താവക സുന്ദര ഗാത്രം
ആഹാ.....
ചഞ്ചല ചഞ്ചല നയനം

കോകില പഞ്ചമ ഗാനവിലോലം
കോമളകുസുമിത ശാദ്വലമഖിലം
മദഭര മദനമഹോത്സവ നിലയം
മമസഖി മാമക തരളിത ഹൃദയം
ആഹാ........
ചഞ്ചല ചഞ്ചല നയനം
ചഞ്ചല ചഞ്ചല നയനം

ഒരു മധുരിക്കും വേദനയോ

Title in English
Oru madhurikkum

ഒരു മധുരിക്കും വേദനയോ
കണ്ണുനീരിന്റെ പുഞ്ചിരിയോ
നീയാരോ നീയാരോ
ഒന്നു പറയൂ എന്നനുരാഗമേ
അനുരാഗമേ - അനുരാഗമേ
(ഒരു മധുരിക്കും..)

അകലേയിരിക്കുമ്പോളെല്ലാം അവൻ
അരികത്തൊന്നണയുവാൻ മോഹം
മാരനവൻ ചാരത്തു വന്നാൽ - എന്തോ
മനതാരിൽ വല്ലാത്ത നാണം
മനതാരിൽ വല്ലാത്ത നാണം
ലലലാ ലലലാ ആഹഹാഹാ ആഹാഹാ
(ഒരു മധുരിക്കും..)

ആ...ഇരവിലുറങ്ങുന്ന നേരം
എന്റെയരികത്തവൻ വന്നു നിൽക്കും
മാറോടു ചേർത്തെന്നെ പുൽകും
പിന്നെ ഞാനെങ്ങനെ പറയും
കവിളത്തവൻ മ്...മ്...
ആഹഹാഹാ ലാലാലാ ആഹഹാഹാ
ലാലാലാ (ഒരു മധുരിക്കും..)

മാനസവീണയിൽ നീയൊന്നു തൊട്ടു

Title in English
Maanasaveenayil neeyonnu thottu

മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു
തന്ത്രികള്‍ക്കെല്ലാം ഒരേയൊരു താളം
ഒരേയൊരു രാഗം അനുരാഗം
മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു

മധുമാസം പോലെ നീ വന്നണഞ്ഞു
മധുരപ്രതീക്ഷകള്‍ മലരണിഞ്ഞു
അണയാതെന്‍ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കും
അഴകേനീ കൊളുത്തിയ പ്രണയദീപം
മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു

അങ്ങാടി ചുറ്റി വരും

അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....

അങ്ങാടി ചുറ്റി വരും കാറ്റേ കുളിർകാറ്റേ
നിന്നെ അത്തറിൽ കുളിപ്പിച്ചതാരാണ്
നിന്നെ അത്തറിൽ കുളിപ്പിച്ചതാരാണ്
ആമ്പലാണോ ചെന്താമരയാണോ
താമരപ്പൂ പോലുള്ളോരു മാരനാണോ
മണിമാരനാണോ     (അങ്ങാടി ചുറ്റി വരും...)

മൈലാഞ്ചിക്കൈകൊട്ടി പാട്ടുപാടും
മൈക്കണ്ണിൽ സ്വപ്നങ്ങൾ നൃത്തമാടും
മുത്തായ മുത്തൊക്കെ ചുണ്ടിലൊതുക്കും(2)
മലരിട്ട മോഹത്താൽ മാലകോർക്കും പെണ്ണ്
മലരിട്ട മോഹത്താൽ മാലകോർക്കും (അങ്ങാടി ചുറ്റി വരും...)

മലർവെണ്ണിലാവോ

മലർവെണ്ണിലാവോ മധുരക്കിനാവോ
മധുമാസ രാവോ നീയാരോ (2)

തുടിക്കുന്നകണ്ണിൽ പിടയ്ക്കുന്ന മീനോ
തുടുക്കുന്ന ചുണ്ടിൽ വഴിയുന്ന തേനോ
ലാലാലലാ... ആഹാഹഹാ.....  (മലർവെണ്ണിലാവോ )

മലർമഴമാറിൽ ചൊരിയുന്നതാരോ
പുളകങ്ങൾ നെഞ്ചിൽ വിടർത്തുന്നതാരോ
ലാലാലലാ... ആഹാഹഹാ.....(മലർവെണ്ണിലാവോ)