പൊന്നാര്യൻ കതിരിട്ട്

പൊന്നാര്യൻ കതിരിട്ട് കസവിട്ട് നിൽക്കുന്ന(2)
ഭൂമിക്കു പ്രായം പതിനാറ്
ഭൂമിദേവിക്കു പ്രായം പതിനാറ്
ചുടുവേർപ്പിൻ മുത്തുകൾ നെടുവീർപ്പായ് മാറ്റുന്ന
ഭൂമിക്കു പ്രായം പതിനാറ്
ഭൂമിദേവിക്കു പ്രായം പതിനാറ്   (പൊന്നാര്യൻ കതിരിട്ട് .....)

ജിംഗര ജിംഗാ ഓഹൊ  ജിംഗര ജിംഗാ....(2)
മണ്ണിന്റേ മക്കൾക്കു മണ്ണുകിട്ടി
ഒരുപിടി മണ്ണുകിട്ടി
മാടത്തിൻ മക്കൾക്കു പൊന്നു കിട്ടി
ആഹാ പൊന്നു കിട്ടി
തമ്പുരാൻ കനിഞ്ഞപ്പം അടിയങ്ങൾ ഞങ്ങക്ക്(2)
തങ്കക്കിനാവിന്റെ മുത്തു കിട്ടി
തങ്കക്കിനാവിന്റെ മുത്തു കിട്ടി  (പൊന്നാര്യൻ.....)

കണ്ണുനീരിനും റ്റാറ്റാ

കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

കരഞ്ഞാലും മരിയ്ക്കും ചിരിച്ചാലും മരിയ്ക്കും
എന്നാൽ പിന്നെ ചിരിച്ചൂടേ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

മുത്തുമണിത്തൂവൽ തരാം

മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം
നറുപൂ‍വിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാ‍ൻ.. എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ...

കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്...
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ... ചേക്കേറുമോ...

കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീ‍ലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ...
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ... കളിയാടി വാ...

.

Film/album

ആശംസകൾ നൂറുനൂറാശംസകൾ

ആശംസകൾ.. നൂറു നൂറാശംസകൾ..
ആശകൾ വാക്കുകൾ തേടുമീ വേളയിൽ
എന്റെ ഹൃദയം നീട്ടിനിൽക്കും
നൂറു നൂറാശംസകൾ...

മലരുകൾ വിടർത്തി കതിരുകൾ നിരത്തി വന്നണയും ദിവസം
സ്‌മരണകൾ പുതുക്കി മധുരിമയൊഴുക്കി പൊന്നണിയും ദിവസം
ഞാനെന്തു തരുവാൻ നിൻ മനം നിറയെ ഭാവുകം പകരാം
നിൻ മോഹവാഹിനീ തീരഭൂമികൾ പുഷ്‌പഹാരമണിയാൻ...

അഴകുകൾ മുകർന്നു ചിരികളിലലിഞ്ഞു പൂവിതറും നിമിഷം
നിനവുകൾ പകുത്തു കരളുകളടുത്തു തേൻ ചൊരിയും നിമിഷം
എന്നും നിൻ വഴിയിൽ മഞ്ജിമ പുലരാൻ മംഗളമരുളാം
നിൻ മോഹവീണതൻ മൂകതന്ത്രികൾ രാഗമാല്യമണിയാൻ...

.

ഹലോ മദ്രാസ് ഗേൾ

Title in English
Hello madras girl
വർഷം
1983
റിലീസ് തിയ്യതി
വിതരണം
Cinematography
Associate Director
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
Submitted by m3db on Mon, 07/13/2009 - 09:28

കിളി ചിലച്ചു

കിളി ചിലച്ചു..
കിലുകിലെ കൈവള ചിരിച്ചു..
കളമൊഴീ നിൻ കൈയ്യിലൊരു കുളിരുമ്മവെച്ചു..

കതിർചൂടും പുന്നെല്ലിൻ മർമ്മരമോ..
കരളിലെ പുളകത്തിൻ മൃദുമന്ത്രമോ..
മധുരമൊഴീ കാതോർത്തു നീ നുകർന്നൂ..
ഇതിലേ വാ.... നിലാവേ നീ...
ഇതിലേ വരൂ..
ഇവളേ നിൻ പൂക്കളാൽ അലങ്കരിക്കൂ...

ഒരു സുഖനിമിഷത്തിൻ നറുമണമോ..
അതിലൂറും നിർവൃതി തേൻ‍‌കണമോ
പ്രിയമൊഴീ നിൻ ആത്മാവിൽ നിറഞ്ഞു നിന്നൂ..
ഇതിലേ വാ... തെന്നലേ  നീ...
ഇതിലേ വരൂ...
ഇവളേ നിൻ മുത്തുകളാൽ അലങ്കരിക്കൂ...


.

Film/album

ദേവീ നിൻ ചിരിയിൽ

ദേവീ... നിൻ ചിരിയിൽ
കുളിരോ പാലൊളിയോ...
അനുദിനമനുദിനം എന്നിൽ നിറയും
ആരാധന മധുരാഗം നീ...

മനസ്സിലെ തുളസീതീർത്ഥക്കരയിൽ
തപസ്സിരുന്നൊരെൻ മോഹം..
നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ..
നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ..

ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
നിത്യസിംഹാസനം നിനക്കായ് തീർത്തു..
സ്‌നേഹോപാസനാ മന്ത്രവുമോതി..
സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ..

 


.

സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ

സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി ശബരിമലസ്വാമീ

Submitted by Manikandan on Sun, 07/12/2009 - 23:10

ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ

Title in English
Sreevazhum Pazhavangadiyile

ഗജാനനം ഭൂതഗണാധിസേവിതം
കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വര പാദപങ്കജം

ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ
ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ
വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ
വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ
വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ

Submitted by Manikandan on Sun, 07/12/2009 - 22:39

രജനീഗന്ധിവിടർന്നു

Title in English
Rajaneegandhi vidarnnu

രജനീഗന്ധി വിടർന്നു
അനുരാഗ സൗരഭ്യം പടർന്നു
കടമിഴിയിൽ സ്വപ്നം നിരന്നു നിന്റെ
കാൽച്ചിലങ്കകളുണർന്നൂ
(രജനീഗന്ധി..)

നീലക്കാടിൻ രോമാഞ്ചമേ ഞാൻ
നിന്നെ തേടിയലഞ്ഞൂ
ഹൃദയത്തുടിപ്പിൻ താളം കേട്ടെൻ
കാനനക്കുയിലേ നീവന്നൂ
കാനനക്കുയിലേ നീ വന്നൂ (രജനീഗന്ധിവിടർന്നു...)

മലർക്കിനാവുകൾ കണ്ണീരിലടിഞ്ഞു
മനസ്സിൽ കൂരിരുൾ നിറഞ്ഞൂ
നീറിപ്പടരും നൊമ്പരമായ് ഞാൻ
നിന്റെ ആത്മാവിലലിഞ്ഞൂ
നിന്റെ ആത്മാവിലലിഞ്ഞൂ (രജനീഗന്ധിവിടർന്നു...)

Film/album