എഴാം മാളിക മേലേ

എഴാം മാളിക മേലേ ഏതോ കാമിനി പോലേ
എഴാം മാളിക മേലേ ഏതോ കാമിനി പോലേ
മാറിൽ മോഹാവേശം താളം തുള്ളും നാരീ ശിൽപ്പമേ
മാറിൽ മോഹാവേശം താളം തുള്ളും നാരീ ശിൽപ്പമേ

സോമപാനം കൊണ്ടാടും സായം കാലം പോലെന്നും(2)
നിറയും മായാ ലീലാജാലം മനസ്സിന്നണിയറയിൽ
പൊഴിയും വീണാഗാനാലാപം കരളിന്നുള്ളറയിൽ
രാജഹംസം പീലി നീർത്തും കേളിയാടും സാമോദം
രാസലീലാ രംഗപൂജാ ന്രിത്തമാടും സാനന്ദം (ഏഴാം മാളിക മേലേ.......)

Film/album

സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ

Title in English
Swarnna Meeninte Chelottha Kannale

ആ...
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
ആ.....
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
ആ.......
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
സ്വര്‍ണ്ണ.........

Film/album

ആയിരം തലയുള്ള

ആയിരം തലയുള്ള ആദിശേഷൻ ഈ

ആയില്യം തിരുനാളിൽ പിറന്നോനല്ലോ

അച്ചന്റെ മോനല്ലോ അമ്മേടെ നാളല്ലോ

അഴകേറും മാണിക്യ ഫണം ചൂടിവാ

കരിമഞ്ഞൾ കളം തന്നിൽ കലികൊണ്ടു തുള്ളുവാൻ

തെക്കും കൂറടിയാത്തി നീ ഓടിവാ

ആയിരം തലയുള്ള.......(3)

നൂറൂം പാലും പൂവും നീരും പൂജയൊരുക്കീടാം

സർപ്പബലിപ്പുര കെട്ടിമറച്ചതിൽ ആരതിയേകീടാം

തക്ഷക ചിത്ര പടങ്ങൾ വരച്ചതിൽ അർച്ചന നൽകീടാം

ചെറുയുവ തരുണികൾ മുടികളഴിച്ചതിലാടിയുറഞ്ഞീടാം(3)

നാഗയക്ഷികളേ.... സർപ്പദേവകളേ....

നമഹായ.....നമഹായ....

Film/album

താളം മറന്ന താരാട്ടു കേട്ടെൻ (M)

Title in English
Thaalam maranna

താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസ്സിൻ ഒരാന്ദോളനം
ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാ‍നത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും (താളം മറന്ന താരാട്ടു )

പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം (താളം മറന്ന താരാട്ടു )

Lyricist

വർണ്ണം വാരിച്ചൂടും വാനവീഥി

Title in English
Varnam Varichoodum

വർണ്ണം വാരിച്ചൂടും വാനവീഥി
മണ്ണിന്നുള്ളിൻ‍ മൌനം നാദമാക്കി
മണിമേഘം പൊൻകുട നിവർത്തി
മലർ തൂകും ഈ വഴിയിൽ (മണി)
ചിറകുകൾ നേടുന്നു മോഹങ്ങൾ
പാറുന്നൂ വിണ്ണിന്നും മേലേ (വർണ്ണം)

ഓളങ്ങൾ കുഞ്ഞോളങ്ങൾ തീരങ്ങൾ പുൽകുമ്പോൾ
എൻ ഹൃദയം പൊൻപൂവൊന്നിൽ ആലോലം ആടുമ്പോൾ
ഒരു നന്ദനവാടം മുന്നിൽ ഒരു ചന്ദനസൌധം
ഉള്ളിൽ ഒരു മഞ്ജുളരൂപം എന്നിൽ ഒരു മംഗളതാ‍ളം
എന്റെ മനസ്സിൻ കാതിൽ മധുരം തൂകി
ഏതോ നാദം തുടരുന്നൂ (വർണ്ണം വാരിച്ചൂടും)

താലങ്ങൾ പൂത്താലങ്ങൾ കാലങ്ങൾ പേറുമ്പോൾ
സാമോദം പ്രസാദം ഞാൻ കൈനീട്ടി വാങ്ങുമ്പോൾ

വാനമ്പാടി ആരേ തേടുന്നു നീ

വാനമ്പാടി ആരേ തേടുന്നു നീ
ഏതോ ഗാനം പോലെ വാനിൽ മായുന്നൂ
കോടക്കാറ്റേ നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നു
ആരോടും ചൊല്ലി നിൽക്കാനാവില്ല നമ്മൾ
ആത്മാവിൽ ചൂടുമീ വിരഹം
മറ്റാർക്കും പങ്കുവെയ്ക്കാനാവില്ല
ഈ പ്രേമത്തിൻ നൊമ്പരം പാവം ( വാനമ്പാടി...)

ഈ രാതിങ്കൾ കൈവിളക്കായെങ്കിൽ
ഞാനണയാം നിന്റെയരികിൽ
ഈ താരങ്ങൾ വെണ്മുത്തായ് തീർന്നെങ്കിൽ
ഞാൻ ചൊരിയാം നിന്റെ ചിരിയിൽ
ഓരോ മിഴിയും തോരാമുകിലായ്
ഓരോ നിമിഷം ഓരോ യുഗമായ്
ഇനിയും വൈകരുതേ( വാനമ്പാടി...)

പൂവേ ഒരു മഴമുത്തം

Title in English
Poove oru mazhamutham

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ,....)

ഓരോരോ വാക്കിലും നീയാണെൻ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ (2)
മധുരമാം ഓർമ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ  ചൂടുമോ  (പൂവേ,....)

വസന്തരാവിൻ കിളിവാതിൽ

വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്

വിളക്കു വെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ

ഒരു നേരറിഞ്ഞു പറയാൻ ഈ രാവു തന്നെ മതിയോ

മിഴി കൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ (വസന്ത...)

താരിളം കിളി നീയായാൽ ഞാൻ വർണ്ണമേഘമാകും

തങ്കമായ് നീ വന്നാലോ ഞാൻ താലിമാല പണിയും

ശ്രുതിയായ് സ്വരമായ്

നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ

ദേവരാഗം നേദിക്കും (വസന്ത...)

പാതിരാമലർ വിരിയുമ്പോൾ എന്റെ മോഹമുണരും

കോവലൻ കിളി വെറുതേ നിൻ പേരെടുത്തു പറയും

അറിയാൻ നിറയാൻ

ഇനിയേഴു ജന്മവും എന്റെയുള്ളിലെ

ദേവദൂതികയല്ലേ നീ (വസന്ത..)

പുടമുറി കല്യാണം

Title in English
Pudamuri kalyanam

പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ്‌ കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ  ദേവി..
(പുടമുറി കല്യാണം)

കാതിൽ പൂത്തോടയുമായ്‌
കാലിൽ പൊൻ ചിലമ്പണിഞ്ഞു(2)
താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയായി കള മൊഴി പാടി
തരള മിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി..
(പുടമുറി കല്യാണം)

Lyricist

താരും തളിരും മിഴി പൂട്ടി

Title in English
Tharum thalirum mizhi pootti

താരും തളിരും മിഴി പൂട്ടി

താഴെ ശ്യാമാംബരത്തിൻ നിറമായി

ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം

താവക നിൻ താരാട്ടുമായ്‌

ദൂരെയേതൊ കാനനത്തിൽ

(താരും തളിരും)

പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌

പുത്തിരി താളതിൽ കൊത്തിയപ്പോൾ

ആ..ആ..ആ..ആ.(2)

കാൽ തള കിലുങ്ങിയോ

എന്റെ കണ്മഷി കലങ്ങിയോ(2)

മാറത്തെ മുത്തിന്നു നാണം വന്നോ

ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ

[താരും തളിരും]

തന്നാരം പാടുന്ന സന്ധ്യക്കു

ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും (2)

തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ (2)

Lyricist