അമ്മേ നിളാദേവി പൈതലായ്
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാൻ
നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ (൨)
കണ്ടതാം നിന്റെ കമനീയരൂപമോ
കണ്ടാൽ അറിയാതിന്നെന്തേ വിവശയായ്
(അമ്മേ നിളാദേവി പൈതലായ് .. .. )
കുഞ്ചന്റെ മഞ്ചീര നാദതാളങ്ങളിൽ
തുഞ്ചന്റെ പൈങ്കിളി പിൻപാട്ടു പാടവേ (൨)
മേനിയിൽ പുഷ്പാഭരണങ്ങൾ ചാർത്തി നീ
മോഹിനിയാട്ടം നടത്തിയീ വേദിയിൽ
അമ്മേ നിളാദേവി പൈതലായ് പണ്ടു
ഞാൻ നിൻ മടിത്തട്ടിൽ നീന്തി തുടിയ്ക്കവേ
- Read more about അമ്മേ നിളാദേവി പൈതലായ്
- 2403 views