ദേവീ... നിൻ ചിരിയിൽ
കുളിരോ പാലൊളിയോ...
അനുദിനമനുദിനം എന്നിൽ നിറയും
ആരാധന മധുരാഗം നീ...
മനസ്സിലെ തുളസീതീർത്ഥക്കരയിൽ
തപസ്സിരുന്നൊരെൻ മോഹം..
നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ..
നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ..
ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
നിത്യസിംഹാസനം നിനക്കായ് തീർത്തു..
സ്‌നേഹോപാസനാ മന്ത്രവുമോതി..
സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ..
.