ധിനകു ധിനകു ധിന ധാരേ

Title in English
Dhinaku dhinaku

 

ധിനകു ധിനകു ധിന ധാരേ
ധിനകു ധിനകു ധിന ധാരേ
നാട്ടുകാരേ.... ഊരുചുറ്റി 
ഞങ്ങളെത്തി ചാരേ (2)
ധിനകു ധിനകു ധിന ധാരേ
ധിനകു ധിനകു ധിന ധാരേ

പുലി പുലി പുള്ളിപ്പുലി പുലി
പലപല കുറുനരി നരി
കല കല കലമ്പിടും കാട്ടിലെ കരടികൾ
ആനാ പൂനാ കുതിരാ 
ധിനകു ധിനകു ധിന ധാരേ
ധിനകു ധിനകു ധിന ധാരേ

കളി കളി പല കളി കളി
കമ്പി കെട്ടി ഞാണിന്മേൽ കളി
കസർത്തു സൂത്രം കരുത്തിന്റെ സൂത്രം
വരുവിൻ കാണിൻ പോവിൻ
ധിനകു ധിനകു ധിന ധാരേ
ധിനകു ധിനകു ധിന ധാരേ

വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ

Title in English
Velutha penne

 

വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ (2)
മനസ്സിലെന്താണ് - നിൻ മനസ്സിലെന്താണ്
വെളുക്കുവോളം കണ്ട കിനാക്കൾ മനസ്സിലുണ്ടല്ലോ
എൻ മനസ്സിലുണ്ടല്ലോ (2)

മലർക്കിനാവിൽ തെളിഞ്ഞു വന്ന മാരനാരാണ്
നിൻ മണിമാരനാരാണ്
മാരനല്ല കിനാവിലുള്ളത് ചോരനാണല്ലോ
ഒരു ചോരനാണല്ലോ

മാറുകില്ലാ മായുകില്ലാ മാറിൽ നിന്നും
ചോരനവൻ (2)
കസർത്തുകാരാ കറുത്ത കണ്ണിൽ താമസമാരാണ്
കണ്ണിൽ താമസമാ‍രാണ്
കളിച്ചു കൊണ്ടൊരു കണ്മണി കണ്ണിൽ
തപസ്സിരിപ്പാണു കണ്ണിൽ തപസ്സിരിപ്പാണ്

പൊന്നണിഞ്ഞിട്ടില്ല ഞാൻ

Title in English
Ponnaninjittilla njan

 

പൊന്നണിഞ്ഞിട്ടില്ല ഞാൻ
പൊന്നണിഞ്ഞിട്ടില്ല ഞാൻ
പൊട്ടു കുത്തീട്ടില്ല ഞാൻ
എന്തിനാണ് എന്നെ നോക്കി
കണ്ണു കൊണ്ടൊരു മയിലാട്ടം 
കണ്ണു കൊണ്ടു മയിലാട്ടം

കണ്ണെഴുതീട്ടില്ല ഞാൻ 
കാപ്പണിഞ്ഞിട്ടില്ല ഞാൻ
കാപ്പണിഞ്ഞിട്ടില്ല ഞാൻ (2)
എല്ലാർക്കും എന്നെക്കണ്ടാൽ
വല്ലാത്തൊരു തെളിനോട്ടം
വല്ലാത്തൊരു തെളിനോട്ടം (2)
(പൊന്നണിഞ്ഞിട്ടില്ല. . . )

പാടത്തു പാറി നടക്കും 
പനംതത്തയാണു ഞാൻ (2)
പാട്ടില്ലാ പഠിപ്പുമില്ലാ 
കൂട്ടമില്ലാ കൂടുവാൻ (2)

കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം

Title in English
Kaathusookshichoru

 

കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
ആ..ആ..
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം
കാക്ക കൊത്തിപ്പോകും അയ്യോ
കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം
നോട്ടം തെറ്റിയാൽ പോകും - നിന്റെ
നോട്ടം തെറ്റിയാൽ പോകും 

നട്ടു നനച്ചു വളർത്തിയ പൂച്ചെടി
ആ..ആ..
നട്ടു നനച്ചു വളർത്തിയ പൂച്ചെടി
മുട്ടനാടെത്തിത്തിന്നും - അയ്യോ
മുട്ടനാടെത്തിത്തിന്നും
കൂട്ടിനുള്ളിലെ കോഴിക്കുഞ്ഞിനെ
കാട്ടുകുറുക്കൻ കക്കും - ഒരു
കാട്ടുകുറുക്കൻ കക്കും 
(കാത്തു സൂക്ഷിച്ചൊരു...)

സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ

സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ ഇന്നു
മദിരോത്സവമല്ലോ
ആ ഹഹഹാ മദിരോത്സവമല്ലോ
ഒഴുകും സംഗീതം വഴിയും സന്തോഷം
എങ്ങും മദനോത്സവം

സങ്കല്പം പൂപ്പന്തലൊരുക്കീ
സായാഹ്നം പൂമ്പട്ടു വിരിച്ചൂ
പൂന്തിങ്കൾ പൊൻ ദീപമായ്
മനസ്സാകെ മധുവിധു വേള
ഉയിരാകേ പൊന്നൂഞ്ഞാല
ഉല്ലാസമെല്ലാർക്കുമേ
അധരം നിറയെ മധുരം
ഹൃദയം നിറയെ ഗാനം
മിഴിയിൽ വിരിയും സ്വപ്നം (സ്വർഗ്ഗത്തിൻ..)

സുരലോക ജലധാരയൊഴുകിയൊഴുകി

Title in English
Suraloka jaladhara

സുരലോകജലധാരയൊഴുകിയൊഴുകി
പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി
ഇളം കാറ്റു മധുമാരി തൂകി തൂകി
വാനമൊരു വർണ്ണചിത്രം എഴുതിയെഴുതീ

കാമുകനാം പൂന്തന്നൽ മുറുകെ മുറുകെ പുണരുന്നു
കാമിനിയാം പൂഞ്ചോല കുതറിക്കുതറിയോടുന്നു
മേഘമാല വാനിലാകെ മലർന്നു മലർന്നു നീന്തുന്നു
കണ്ണിൻ മുന്നിൽ വിണ്ണഴകിൻ നൃത്തമല്ലോ കാണ്മൂ
കാലിൽ തങ്കച്ചിലമ്പിട്ട നർത്തകിയല്ലോ അരുവി


മാനസത്തിൽ സ്വപ്നരാജി നിറയെ നിറയെ വിരിയുന്നു
മാദകമാം സങ്കല്പങ്ങൾ ചിറകു നീർത്തിപ്പറക്കുന്നു
ചക്രവാള സീമയിങ്കൽ പാറിപ്പാറി ചെല്ലുന്നൂ
മാരിവില്ലിൻ ഊഞ്ഞാലയിൽ ഉർവശിയായ് ചാഞ്ചാടും

ഷെറിൻ പീറ്റേഴ്‌സ്

Sherin Peters
Name in English
Sherin Peters

ജേക്കബ് പീറ്റേഴ്‌സിന്റെയും ഏലിക്കുട്ടിയുടെയും മകളായി ചെന്നൈയിൽ ജനനം. മാതാപിതാക്കൾ മലയാളികളായിരുന്നിട്ടും ജേക്കബ് പീറ്റേഴ്‌സിന്റെ ജോലിയാണ് അവരെ ചെന്നൈയിൽ എത്തിച്ചത്. ചെറുപ്പത്തിൽ നൃത്തത്തിലായിരുന്നു ഷെറിന് താൽപര്യം, കുറെ കാലം നൃത്തം അഭ്യസിക്കുകയും ചെയ്തു. എന്നാൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ച് ഷെറിന്റെ കാലുകൾ തളർന്നു പോയി. ഏഴു വയസ്സുകാരിയുടെ ജീവിതം പൊടുന്നനെ വീടിന്റെ നാലുചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങുങ്ങിയപ്പോഴാണ് ഷെറിൻ സംഗീതവുമായി അടുത്തത്.  മകളെ സംഗീതം പഠിപ്പിക്കണമെന്ന ആഗ്രഹവുമായി ജേക്കബ് ദക്ഷിണാമൂർത്തി സ്വാമിയെ സമീപിക്കുകയും, അദ്ദേഹം ഷെറിനെ ശിഷ്യയാക്കുകയും ചെയ്തു. മ്യൂസിയം തിയ്യറ്ററിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സാന്നിധ്യത്തിലായിരുന്നു ഷെറിൻ അരങ്ങേറ്റം നടത്തിയത്. 

ഷെറിന് സിനിമയിലേക്കുള്ള വഴി തുറന്നതും സ്വാമിയായിരുന്നു. അഷ്ടമുടിക്കായൽ എന്ന ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ മേടമാസക്കുളിരിലാരെ നീ എന്ന ഗാനമാലപിച്ചു കൊണ്ടായിരുന്നു ഷെറിൻ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്.  അതിനിടയിൽ ഗാനമേള വേദികളിൽ സജീവമാകുകയും ചെയ്തു. ഇന്ത്യയുടെ അകത്തും പുറത്തും ഷെറിൻ ഗാനമേളകൾ അവതരിപ്പിച്ചു. കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിന്റെ  വേദികളിൽ സജീവമായിരുന്നു അവർ.  പൂർണ്ണമായും വീൽ ചെയറിൽ ആയിരുന്ന ഷെറിന് എല്ലാ പിന്തുണയും നൽകിയത് അവരുടെ മാതാപിതാക്കൾ ആയിരുന്നു. 1983-ൽ ഹൃദയാഘാതം മൂലം പിതാവ് മരിച്ചതോടെ ഷെറിൻ സിനിമാ ലോകത്ത് നിന്നും അകന്നു. 1986 കഴിഞ്ഞതോടെ അവർ പിന്നണി ഗാനരംഗത്ത് നിന്നും പൂർണ്ണമായും പിൻവാങ്ങി. മുപ്പതോളം ഗാനങ്ങൾ ഷെറിൻ മലയാള സിനിമയിൽ പാടി. 

അവലംബം: മാതൃഭൂമിയിലെ പാട്ടുവഴിയോരത്ത് എന്ന രവി മേനോൻ പംക്തി.

മാനത്തെ നിറങ്ങൾ മറഞ്ഞാലും

മാനത്തെ നിറങ്ങൾ മറഞ്ഞാലും

മനസ്സിലെ മഴവില്ലേ മായല്ലേ (മാനത്തെ..)

സങ്കല്പമാകെ സംഗീതമേള

ഹൃദയം നിറയെ സ്വപ്നങ്ങൾ

ജീവനിൽ വിരിയും പുളകങ്ങൾ (മാനത്തെ...)

പ്രേമസുഖാരസം നുകരാനായ്

പകൽ മൂന്നും പകർന്ന നിമിഷങ്ങൾ

ഉയിരുമുയിരും ചഷകങ്ങൾ (മാനത്തെ...)

എല്ലാം ഓർമ്മകൾ

Title in English
Ellaam ormakal

എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍

എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
പാഴ്കുഴിയില്‍ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍

കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ
ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ
കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ
ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ
മായ്ച്ചാലും മായാത്ത സങ്കല്‍പ്പങ്ങള്‍
മായ്ക്കാന്‍ ശ്രമിപ്പൂ മനുഷ്യന്‍ വൃഥാ

എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍

വിണ്ണിന്റെ വിരിമാറിൽ

വിണ്ണിന്റെ വിരിമാറിൽ
മഴവില്ലിൻ മണിമാല
കണ്ണന്റെ മാറിങ്കൽ
ഞാൻ ചാർത്തിയ വനമാല (വിണ്ണിന്റെ...)

ഏതിനാണു ഭംഗിയെന്റെ പ്രിയ തോഴി എന്നു
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ...)

വാനത്തിൻ പൂങ്കവിളിൽ
മൂവന്തിച്ചോപ്പു നിറം
വനമാലി തൻ കവിളിൽ
എൻ തിലകത്തിൻ സിന്ദൂരം
ഏതിനാണഴകെന്റെ പ്രിയ തോഴി എന്നു
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് (വിണ്ണിന്റെ...)