വർണ്ണം വാരിച്ചൂടും വാനവീഥി
മണ്ണിന്നുള്ളിൻ മൌനം നാദമാക്കി
മണിമേഘം പൊൻകുട നിവർത്തി
മലർ തൂകും ഈ വഴിയിൽ (മണി)
ചിറകുകൾ നേടുന്നു മോഹങ്ങൾ
പാറുന്നൂ വിണ്ണിന്നും മേലേ (വർണ്ണം)
ഓളങ്ങൾ കുഞ്ഞോളങ്ങൾ തീരങ്ങൾ പുൽകുമ്പോൾ
എൻ ഹൃദയം പൊൻപൂവൊന്നിൽ ആലോലം ആടുമ്പോൾ
ഒരു നന്ദനവാടം മുന്നിൽ ഒരു ചന്ദനസൌധം
ഉള്ളിൽ ഒരു മഞ്ജുളരൂപം എന്നിൽ ഒരു മംഗളതാളം
എന്റെ മനസ്സിൻ കാതിൽ മധുരം തൂകി
ഏതോ നാദം തുടരുന്നൂ (വർണ്ണം വാരിച്ചൂടും)
താലങ്ങൾ പൂത്താലങ്ങൾ കാലങ്ങൾ പേറുമ്പോൾ
സാമോദം പ്രസാദം ഞാൻ കൈനീട്ടി വാങ്ങുമ്പോൾ
ഒരു വാസരസ്വപ്‌നം മുന്നിൽ ഒരു നൂതന സ്വർഗ്ഗം
ഉള്ളിൽ ഒരു രാഗില രംഗം എന്നിൽ ഒരു കാഞ്ചന താരം
എന്റെ കരളിൻ കണ്ണിൽ കിരണം ചാർത്തി
ഏതോ നാളം തെളിയുന്നൂ (വർണ്ണം വാരിച്ചൂടും)