വസന്തരാവിൻ കിളിവാതിൽ

വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്

വിളക്കു വെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ

ഒരു നേരറിഞ്ഞു പറയാൻ ഈ രാവു തന്നെ മതിയോ

മിഴി കൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ (വസന്ത...)

താരിളം കിളി നീയായാൽ ഞാൻ വർണ്ണമേഘമാകും

തങ്കമായ് നീ വന്നാലോ ഞാൻ താലിമാല പണിയും

ശ്രുതിയായ് സ്വരമായ്

നിൻ സ്നേഹമേനിയിലെന്റെ വിരലുകൾ

ദേവരാഗം നേദിക്കും (വസന്ത...)

പാതിരാമലർ വിരിയുമ്പോൾ എന്റെ മോഹമുണരും

കോവലൻ കിളി വെറുതേ നിൻ പേരെടുത്തു പറയും

അറിയാൻ നിറയാൻ

ഇനിയേഴു ജന്മവും എന്റെയുള്ളിലെ

ദേവദൂതികയല്ലേ നീ (വസന്ത..)