എഴാം മാളിക മേലേ ഏതോ കാമിനി പോലേ
എഴാം മാളിക മേലേ ഏതോ കാമിനി പോലേ
മാറിൽ മോഹാവേശം താളം തുള്ളും നാരീ ശിൽപ്പമേ
മാറിൽ മോഹാവേശം താളം തുള്ളും നാരീ ശിൽപ്പമേ
സോമപാനം കൊണ്ടാടും സായം കാലം പോലെന്നും(2)
നിറയും മായാ ലീലാജാലം മനസ്സിന്നണിയറയിൽ
പൊഴിയും വീണാഗാനാലാപം കരളിന്നുള്ളറയിൽ
രാജഹംസം പീലി നീർത്തും കേളിയാടും സാമോദം
രാസലീലാ രംഗപൂജാ ന്രിത്തമാടും സാനന്ദം (ഏഴാം മാളിക മേലേ.......)
സാമഗാനം കേട്ടൂ ഞാൻ പൂജാ പുഷ്പം കണ്ടൂ ഞാൻ(2)
അഴകിൻ ദേവീ ബിംബം നീയും നൃത്തം കണ്ടു ഞാൻ
മനസ്സിൽ മാരാവേശം പെയ്യും ഗീതം കേട്ടു ഞാൻ
നൂറു പൂക്കൾചൂടി നിൽക്കും സോമവല്ലി നീയാരോ
പ്രേമഗാനം വീണമീട്ടും ജീവരാഗം നീയല്ലൊ (ഏഴാം മാളിക മേലേ........)
ലാലാലാലാലാ.........