അല്ലിമലർക്കാവിലെ തിരുനടയിൽ

അല്ലിമലർക്കാവിലെ തിരുനടയിൽ

മല്ലികപ്പൂവമ്പൻ വെച്ച മണിവിളക്കോ

ഓമല്ലൂർക്കാവിലെ കളിത്തത്തയോ

മാമംഗലം പൊന്നി മധുരക്കന്നി

നെന്മേനിവാകപ്പൂ നിറമാണേ

നെയ്തലാമ്പൽപ്പൂവൊത്ത മുഖമാണേ

കണ്ണവം മലയിലെ കസ്തൂരിമാനിന്റെ

കന്മദക്കൂട്ടണിഞ്ഞ മിഴിയാണേ

(അല്ലിമലർക്കാവിലെ..........)

തച്ചോളിയോമനക്കുഞ്ഞിച്ചന്തു തന്റെ

തങ്കക്കിനാവിൽ കിനാവുകണ്ടൂ

കയ്ക്കുള്ളിലാക്കുവാൻ മോഹിച്ചു ദാഹിച്ചു

കൈപ്പള്ളിപ്പാച്ചനും കിനാവുകണ്ടു

(അല്ലിമലർക്കാവിലെ........)

വളർപട്ടണം മൂപ്പൻ മൂസാക്കുട്ടി

വടവട്ടം മലയിലെ പൊങ്ങൻ ചെട്ടി

രജനീകദംബം പൂക്കും

Title in English
Rajani kadambam

രജനീകദംബം പൂക്കും വിജനമാം നികുഞ്ജത്തിൽ
കചനെ കാത്തിരിക്കുന്ന കമനീ ദേവയാനി തൻ
നീരജ നേത്രവാടി ശോക നീഹാരബിന്ദുക്കൾ ചൂടി (രജനീ...)

പ്രണയവിവശയാകും മധുമാസ ചന്ദ്രലേഖ
മുകിൽ വെള്ളിക്കുടിലിങ്കൽ മുഖം താഴ്ത്തിയിരിക്കുന്നു
കാമുകൻ വരുന്നേരം അരികിൽ ആനയിക്കുവാൻ
കാർത്തിക മണിത്താരം കൈവിളക്കേന്തി (രജനീ...)

നഭസ്സിൽ മുകിലിന്റെ പൊന്മണിവില്ല്

നഭസ്സിൽ മുകിലിന്റെ പൊന്മണിവില്ല്
മനസ്സിൽ മന്മഥന്റെ കരിമ്പുവില്ല്
എന്നിട്ടും നിന്നുടെ ചില്ലി വില്ലയക്കുന്ന
മന്ദാരശരം കൊണ്ട്‌ മുറിവേറ്റു ഞാൻ (നഭസ്സിൽ...)

പ്രണയത്തിൻ വാസന്തമലർക്കുടിലിൽ ഇന്നു
കനകാംബരപ്പൂക്കൾ തിരി കൊളുത്തി
ഉറങ്ങിക്കിടക്കുന്ന സ്വപ്നങ്ങളെ നിന്റെ
ഉല്ലാസകോകിലം തുകിലുണർത്തി (നഭസ്സിൽ...)

മദകരയൗവനത്തിൻ ആരാമത്തിൽ
തുടുതുടെ വിരിയുന്ന പനിനീർ പൂവേ
തുടിക്കുന്നു തുടിക്കുന്നു മോഹങ്ങൾ നിന്നെ
എടുത്തൊന്നു പുൽകുവാൻ ഓമനിക്കാൻ (നഭസ്സിൽ..)

നവയുഗദിനകരനുയരട്ടെ

നവയുഗദിനകരനുയരട്ടെ
നാടിൻ ഭേരി മുഴങ്ങട്ടെ
രണഭൂമിയിതിൽ ചുടുചോരയിൽ പുതു
ഭാരതവനിക തളിർക്കട്ടെ (നവയുഗ..)

ജനതാജീവിത നവകേദാരം
തളിരും കതിരും ചൂടട്ടെ
സമത്വസുന്ദരസമ്പൽഘടന
ഉദിച്ചു ചെങ്കതിർ വീശട്ടെ (നവയുഗ...)

വിമോചനോജ്ജ്വല വിഭാതകിരണം
വിളിച്ചുണർത്തിയ സോദരരേ
വിശാലഭാരതനൂതന ചരിതം
നമ്മുടെ ചോരയിലെഴുതുക നാം (നവയുഗ..)

ജാതിമതാന്ധത തൻ വിഷവൃക്ഷം
പറിച്ചു നീക്കിയ പുതുമണ്ണിൽ
നവപ്രബുദ്ധത തന്നുടേ നാമ്പുകൾ
പൊടിച്ചു പച്ച വിരിക്കട്ടെ (നവയുഗ...)

കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ

Title in English
Kannante kavilil nin

കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ
വർണ്ണരേണുക്കൾ  ഞങ്ങൾ കണ്ടല്ലോ രധെ....(2)
ഹരിയുടെ മാറിൽ നിൻ ചികുരഭാരത്തിലുള്ള
ചുരുൾ മുടിയിഴ ഞങ്ങൾ കണ്ടല്ലോ (കണ്ണന്റെ...)

കാളിന്ദി തീരത്തിൽ സാലവന വീഥിയിൽ
നീലക്കാർ വർണ്ണനെ കണ്ടല്ലോ അവൻ
നിന്നെ കാത്തേറെ  നേരം നിന്നല്ലോ
കേളീ മുരളികയിൽ വിരഹതാപത്തിന്റെ
മായാ മധുര ഗീതം ഉയർന്നല്ലോ(കണ്ണന്റെ...)

ഇന്നലെ നീ ചൂടിയ മന്ദാര മലർക്കുടം(2)
കണ്ണന്റെ കൈയിൽ ഞങ്ങൾ കണ്ടല്ലോ രാധേ
എന്തിനു സംഭ്രമം... എന്തിനു ലജ്ജാ ഭാരം
എന്തായാലും ഞങ്ങൾ സഖികളല്ലേ (കണ്ണന്റെ...)
 

അമ്മയ്ക്കു വേണ്ടതൊരാൺകുട്ടി

അമ്മയ്ക്കു വേണ്ടതൊരാൺകുട്ടി
അഛനു വേണ്ടതു പെൺകുട്ടി
അരിപ്പച്ചട്ടി ഇരിപ്പച്ചട്ടി
ആയിരമായിരം പൂച്ചട്ടി (അമ്മ...)

തങ്കക്കുടത്തിന്റെയിരുപത്തെട്ടിനു
താമരമിഴിയിൽ കണ്ണെഴുത്ത്‌
മടിയിലിരുത്തി പേരു വിളിച്ചിട്ട്‌
മലയൻ തട്ടാന്റെ കാതുകുത്ത്‌ (അമ്മ...)

അമ്പലനടയിലെ ആനപ്പന്തലിൽ
ആറാം മാസം ചോറൂണു വേണം
മാലോകർ കാൺകെ മാമന്റെ മടിയിൽ
നാലും കൂട്ടി മാമുണ്ണണം (അമ്മ...)

പിച്ചകത്തുമലർ കാലടിയാലുണ്ണി
പിച്ചാ പിച്ചാ നടക്കുമ്പോൾ
പുഞ്ചിരി പെയ്യും അഛന്റെ നെഞ്ചിൽ
പഞ്ചാരക്കുന്നും പാപ്പുഴയും(അമ്മ...)

വിദ്യാലതയിലെ മൊട്ടുകളെ

Title in English
Vidyaa lathayile mottukale

വിദ്യാലതയിലെ മൊട്ടുകളെ
വിളവിനിറക്കി വിത്തുകളെ
നാളെ മലരായ്‌ കായായ്‌ പഴമായ്‌
നാടിന്നേകുക നന്മകളെ (വിദ്യാ..)

പള്ളിക്കൂടം വിട്ടാലും പഠിപ്പു നാളെ തുടരുന്നു
പാരിൽ ജീവിത പാഠശാലയിൽ
പരീക്ഷയെത്ര കിടക്കുന്നു
പരീക്ഷയെത്ര കിടക്കുന്നു (വിദ്യാ...)

പോയ പരീക്ഷകൾ നിസ്സാരം
വരും പരീക്ഷകൾ ഗംഭീരം
പരാജയത്താൽ നിരാശരായി
പാദം തെറ്റിപ്പോകരുതേ (വിദ്യാ....)

തടിയന്മാർ ചിലർ തറ പറ്റും
മടിയന്മാരന്നു മല ചുമക്കും
മണ്ടന്മാർ ചിലർ വിജയം നേടും
മിണ്ടാപൂച്ചകൾ കലമുടയ്ക്കും (വിദ്യാ....)
 

Year
1977

മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു രാത്രി

മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു രാത്രി
കണിക്കൊന്ന പൂങ്കവിളിൽ കൈവിരലാൽ
മുദ്രകൾ കുത്തും
മണിദീപം ഞാൻ കെടുത്തും മാറി മാറി ഞാനൊളിക്കും

നാണിച്ചു നഖം കടിച്ചു കോണിൽ  ഞാൻ പോയിരിക്കും
അല്ലിമലർക്കിളി നിൻ വെള്ളിവള കിലുങ്ങും അപ്പോൾ
നിന്നെയവൻ പിടിക്കും
പിന്നിൽ നിന്നും കണ്ണുകൾ പൊത്തും
തട്ടിമാറ്റി ഞാനോടും പട്ടുവിരിക്കുള്ളിലൊളിക്കും
മട്ടുമാറി ഞാൻ കിടക്കും കള്ളയുറക്കം നടിക്കും
കണ്ടുലയും താമരയിങ്കൽ വണ്ടിനെപ്പോൽ പാറിയെത്തും
സുന്ദരനാം മാരൻ നിന്നെ ചുണ്ടു കൊണ്ടു നിന്നെയുണർത്തും

Film/album

അറയിൽ കിടക്കുമെൻ

Title in English
arayil kidakkumen

അറയില്‍ക്കിടക്കുമെന്‍ അനുരാഗസ്വപ്നമേ
ചിറകുവിരിയ്ക്കുവാന്‍ നേരമായി - ഇന്നു
ചിറകുവിരിയ്ക്കുവാന്‍ നേരമായി
പുലര്‍കാലയമുനയില്‍ തോണിതുഴഞ്ഞു നിന്നെ
മലര്‍മാസം വന്നുവിളിച്ചുവല്ലോ - നിന്നെ
മധുമാസം വന്നുവിളിച്ചുവല്ലോ (അറയില്‍..)

അവിവേകിയാകുമെന്‍ ഹൃദയത്തില്‍ നിന്നൊരാള്‍
അവകാശിയായിട്ടണഞ്ഞുവല്ലോ ആ..ആ...
അവിവേകിയാകുമെന്‍ ഹൃദയത്തില്‍ നിന്നൊരാള്‍
അവകാശിയായിട്ടണഞ്ഞുവല്ലോ-എന്നും
അവകാശിയായിട്ടണഞ്ഞുവല്ലോ
സ്വപ്നങ്ങള്‍തന്നുടെ സ്വര്‍ഗ്ഗത്തില്‍നിന്നവന്‍
പുഷ്പശരവുമായ് വന്നുവല്ലോ - ഇന്ന്
പുഷ്പശരവുമായ് വന്നുവല്ലോ (അറയില്‍..)

സങ്കൽപ സാഗര തീരത്തുള്ളൊരു

സങ്കൽപ സാഗര തീരത്തുള്ളൊരു
തങ്കക്കിനാവിൻ അരമനയിൽ
രഗമുരളിയാൽ കവിതകൾ  നെയ്യും
രാജകുമാരൻ നീയാരോ (2)

വർമഴവില്ലുകൾ വനമാല കോർക്കുന്ന
വാനിലെ ശ്യാമള മണ്ഡപത്തിൽ
പൂജാപുഷ്പങ്ങൾ തേടി നടക്കും
രാജകുമാരി നീയാരോ (2)

ഏതു രാധികയെ മാടിവിളിക്കാൻ
ഊതുന്നു നിൻ മണിമുരളി (ഏതു)

പ്രേമഭാവനാഗോകുലവസതിയിൽ
താമസിച്ചീടും രാധികയെ
ഏതൊരു ദേവന്റെ മാനസം തെളിയാൻ
പൂജാമലരു നീ തേടുന്നു
കരളിൻ കോവിലിൽ താമസമാണെൻ
കരുണാസാഗരനാം ദേവൻ (വാർ..)(സങ്കൽപ..)