യുവഭാരതശിൽപികളേ

യുവഭാരതശിൽപികളേ നവഭാരത ശിൽപികളേ
യുവാക്കളേ യുവതികളേ ജനജീവിത ശിൽപികളേ (യുവഭാരത...)

ചോര തുളുമ്പും കൈയ്യുകളാലീ
ഭാരതസൗധം പണിയുക നാം നവ
ഭാരതസൗധം പണിയുക നാം (യുവഭാരത....)

ഓരോ കുടിലുകൾ തോറും സമത്വ
സൂരജകിരണം പുലരട്ടേ
ഓരോ ചാളയിൽ നിന്നും പട്ടിണിയോടിയൊളിക്കട്ടെ (യുവഭാരത..)

കള്ളപ്പണവും കൊള്ളലാഭവും
കൽത്തുറുങ്കിലിരിക്കട്ടെ
പതിതരായിടും പൗരജനാവലി
പുതുജീവിത സുധ നുകരട്ടെ (യുവഭാരത...)

ഓരോ ഭാരതപ്പൗരനുമീപ്പുതു
പോരിന്നൊരുങ്ങിയിറങ്ങട്ടെ
ഇന്ത്യയിന്ത്യയിന്ത്യയെന്നൊരു
ചിന്തയിൽ മാത്രം പുലരട്ടെ (യുവഭാരത...)

ഉണർന്നൂ ഞാൻ ഉണർന്നൂ

ഉണർന്നൂ ഞാൻ ഉണർന്നൂ
ഉദയത്തിൻ മടിയിൽ ഞാൻ ഉണർന്നൂ
അരുണകിരണമായ്‌ പ്രണയകിരണമായ്‌
ദേവൻ വന്നെന്നെയുണർത്തീ (ഉണർന്നൂ..)

വനാന്തവീഥിയിലോടി നടന്നൊരു
വാനമ്പാടി ഞാൻ
വാനവീഥിയിലെന്നെ വിളിച്ചു
വാസന്ത ചന്ദ്രലേഖ
രജനീഗന്ധിയായ്‌ ഞാൻ മയങ്ങീ
ചങ്ങലവട്ടയായ്‌ എന്നെ വിളിച്ചൂ
ചൈത്ര സുന്ദര താരം (ഉണർന്നൂ...)

വിണ്ണിലുയർന്നൊരു വാർമഴവില്ലിൻ
വർണ്ണപുഷ്പമാല
സ്വന്തമാക്കുവാൻ മോഹിച്ചാക്കിളി
അന്ധകാരത്തിൽ വീണു
ക്ഷുദ്രകീടമായ്‌ ഞാനിരുന്നൂ
മുഗ്ദ്ധ ദിനകരൻ ഉമ്മ വെച്ചെന്നെയൊരു
ചിത്ര ശലഭമായ്‌ മാറ്റീ (ഉണർന്നൂ...)

സമയം ചൈത്രസായന്തനം

സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം
സുന്ദരിയാം ശകുന്തള വന്നരികിൽ നിന്നിട്ടും
കണ്ണു മൂടിയിരിക്കുന്നു  ദുഷ്യന്തൻ തന്റെ
കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തൻ (സമയം...)

ആനന്ദമാലിനീ തീരം മനസ്സിൽ
ആഷാഡ പഞ്ചമീ നേരം
ചാരുമുഖി മിഴികളാൽ മാടി മാടി വിളിച്ചിട്ടും
മാറി മാറി നടക്കുന്നു ദുഷ്യന്തൻ ഏതോ
മാമുനിയാണിന്നെന്റെ ദുഷ്യന്തൻ (സമയം...)

മന്ദാരമലരമ്പനെന്റെ കവിളിൽ
സിന്ദൂരം ചാർത്തുന്ന പ്രായം
ഓമനവാക്കുകളാൽ പൂ വാരിയെറിഞ്ഞിട്ടും
ഒഴിയുന്നു മാറുന്നൂ ദുഷ്യന്തൻ വല്ലാത്ത
ദുഷ്യന്തൻ വല്ലാത്ത ദുഷ്യന്തൻ

ഗാനത്തിൽ കല്ലോലിനിയിൽ

Title in English
Gaanathin kalloliniyil

ഗാനത്തിൽ കല്ലോലിനിയിൽ സാനന്ദം നീന്തി
നടക്കും രാജമരാളിക ഞാൻ
അഴകിന്റെ ദേവമരാളിക ഞാൻ

പുളകം നെയ്യും പുഞ്ചിരിയാൽ
പുഷ്പദലം ചുറ്റും വിതറും
മധുരം നുണയും നാഥന്റെ
മനസ്സിനുള്ളിൽ താമസമാക്കും (ഗാനത്തിൻ,...)

മൃണാളകോമളപാണികളാൽ
കാണികളേ ഊഞ്ഞാലാട്ടും
താളം തുള്ളും കാലടിയാൽ
വേദികയിൽ ഒഴുകിപ്പോകുമൊട്ടിയ വയറ്റിലെ
 

Year
1976

ഒട്ടിയ വയറ്റിലെ കൊട്ടുമേളം

ഒട്ടിയ വയറ്റിലെ കൊട്ടുമേളം എന്റെ
പട്ടിണിപ്പാട്ടിന്റെ പക്കമേളം
കേട്ടുനിൽക്കും നാട്ടുകാരേ നീട്ടൂ രണ്ടു പൈസ
വരവു ശീമക്കാറിലേറി നഗരം ചുറ്റും
സാറന്മാരേ അപ്പപ്പാ അപ്പാ ഫട്ട്‌
പട്ടിലും കസവിലും മുങ്ങിപ്പൊങ്ങി
ഷാപ്പുകൾ ചുറ്റും കൊച്ചമ്മമ്മാരേ
തെരുവുതെണ്ടിയെന്നെ കണ്ടൂ
കരുണ കാട്ടൂ കൈ നീട്ടൂ
നോട്ടുകെട്ടുകൾ ബാഗിലാക്കി
പൂത്തിവെയ്ക്കും വമ്പന്മാരേ അപ്പപ്പാ
അപ്പാ ഫട്ട്‌
ആശ മുഴുത്താൽ മിസാ നിങ്ങടെ
മീശക്കു പിടിക്കും ജയിലിൽ തള്ളും
മാളികപ്പുറമേറി ഞെളിഞ്ഞാൽ
തോളിൽ നാളെ മാറാപ്പ്‌
പണക്കൊഴുപ്പാൽ കണക്കുകൂട്ടി

കളിക്കുട്ടിപ്രായം പടികടന്നു

കളിക്കുട്ടിപ്രായം പടികടന്നു
കൗമാരം വിരുന്നു വന്നു
പതിനേഴാം തിരുവയസ്സ്‌
പുഷ്പവിമാനത്തിൽ പറന്നു വന്നു
മന്മഥന്റെ മലർക്കാവിൽ ഇന്നു
മലർപ്പൊലി പൂപ്പൊലി താലപ്പൊലി
മനസ്സിനുള്ളിൽ കുയിൽ പാടി
മാറിടത്തിൽ മയിലാടി
കുസുമശരൻ കുസൃതിക്കാരൻ
കുങ്കുമം പൂശിയ പൂങ്കവിളിൽ
നാണത്തിൻ നുണക്കുഴിയാൽ
നാലുമണിപ്പൂ വിരിഞ്ഞു
ചിങ്ങത്തിൻ പൂവാടിയിൽ ഇന്നു
വിണ്ണഴകിൻ ഉത്സവമായ്‌
കുണ്ടാദിസുമങ്ങൾ തന്റെ
സൗന്ദര്യമൽസരമായ്‌ ഉന്നു
സൗന്ദര്യമൽസരമായ്‌
മല്ലീ ജാതി മന്ദാരമെ ഇന്നു
പൂവിൽ തേനുള്ള മാകന്ദമേ ഇന്നു

കുളിര്‌ കുളിര്‌

കുളിര്‌ കുളിര്‌
കുളിര്‌ കുളിര്‌ കുളിര്‌ കുളിര്‌
മണിമാറിൽ കുളിര്‌ തളിര്‌ തളിര്‌
തളിര്‌ തളിര്‌ തളിര്‌ എൻ
അധരപുടം തളിര്‌
ഡുമുക്ക്‌ ഡുമുക്ക്‌ ഡുമുക്ക്‌ ഡുമുക്ക്‌
ഗുരുകുലം യക്ഷി ഇന്നു
ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു
നമുക്കു മരിക്കാം നമുക്ക്‌ മരിക്കാം
കടിച്ചു കടിച്ചു കടിച്ചു തിന്നാം
കടിച്ച്‌ തിന്നാം
പുണരൂ പിണരൂ
തേൻ നുകരൂ നുകരൂ
മോഹിച്ച രാത്രി മധുവിധുരാത്രി
മധുരസചഷകം ഞാൻ
ലഹരീ ലഹരീ
കലയുടെ രഹസ്യകാമുകീ നമുക്ക്‌
ചിരിച്ചു ചിരിച്ചു ചിരിച്ചു മരിക്കാം

കണ്ടാലഴകുള്ള പൊൻ പുള്ളിക്കാള

കണ്ടാലഴകുള്ള പൊൻ പുള്ളിക്കാള
കണ്ടിയൂരപ്പന്റെ കരിമ്പുള്ളിക്കാള
ശംഭുവിൻ വരമുള്ള ചെമ്പുള്ളിക്കാള
ഒമ്പതു ചുഴിയുള്ളോരോച്ചിറക്കാള (കണ്ടാലഴകുള്ള..)

അരമണി കിലുങ്ങി കുടമണി കിലുങ്ങി
പുരഹരദേവനെ കൈവണങ്ങി
കൂട്ടത്തെ നമിച്ച്‌ തല കുനിച്ച്‌ കുഞ്ഞെ
നാട്ടാരെ വന്ദിച്ച്‌ നമസ്കരിച്ച്‌(കണ്ടാലഴകുള്ള..)

നാട്ടിലേയേമാന്നു നല്ലകാലം വരുമെന്ന്
നഖവും മുഖവും നോക്കി ചൊല്ലു കാളേ
വീട്ടിലെ കൊച്ചമ്മയ്ക്ക്‌ വിരുന്നു ചോറുണ്ടെന്ന്
നോട്ടലക്ഷണം നോക്കി ചൊല്ലു കാളേ (കണ്ടാലഴകുള്ള..)

യമുനാതീരത്തിൽ

യമുനാതീരത്തിൽ പ്രമദമലർവ്വനത്തിൽ
ഒരു നാൾ മാധവൻ കുഴലൂതി (യമുനാ...)
കാളിന്ദീനദിയിലെ പൊന്നലച്ചാർത്തു പോൽ
താളത്തിൽ ചിലങ്കകൾ കിലുങ്ങി
മൃദംഗമേളത്തിൽ രാസലീല തുടങ്ങി
മുഴങ്ങീ മുരളീസുധകര മൃദുരവ മുഴങ്ങീ
തുടങ്ങീ വനാന്തലതികകൾ നടനം തുടങ്ങീ
മനസിജശരം തരളിത മനം
കളമൊഴിരവം നിഖിലം മധുരം
അരുണം വദനം സുമിതം ഹൃദയം
തനുവും മനവും ലഹരീചപലം (കാളിന്ദീ...)

ശാരദാപൂർണ്ണിമാമണ്ഡപത്തിൽ
നീരജമിഴിമാർ നിരന്നാടുമ്പോൾ
മധുമയരാഗത്തിൽ മദകരഭാവത്തിൽ
മധുസൂദനൻ വേണുവൂതി
മതിമറന്നവരെല്ലാം നൃത്തമാടി (യമുനാ...)

മധുരഭാഷിണികൾ മണിനൂപുരങ്ങൾ

മധുരഭാഷിണികൾ മണിനൂപുരങ്ങൾ
മദഭരനടനത്തിൽ ചിരിക്കട്ടേ
ചിത്ത മയൂരനർത്തനം നടക്കട്ടേ (മധുര...)

കരപല്ലവങ്ങൾ കൈമുദ്ര തന്റെ
കമനീയഭാഷയിൽ ഇളകട്ടെ
തങ്കച്ചിലങ്ക തൻ ഝംകാരനാദം
സംഗീതമേളത്തിൽ ഒഴുകട്ടെ (മധുര...)

സ്വർഗ്ഗീയഗാനവും താളവും ചേർന്നൊരു
സ്വരരാഗഗംഗയായ്‌ തീരട്ടെ
നർത്തകീ നീയൊരു മത്തമരാളമായ്‌
നൃത്തവേദിയിൽ ചലിക്കട്ടേ (മധുര...)