വാർമഴവില്ലാം ചൂരൽ ചുഴറ്റി
വാർമഴവില്ലാം ചൂരൽ ചുഴറ്റി
നീലാകാശക്കുട ചൂടി
സവാരി പോകും മനുഷ്യൻ ഞാൻ
സാക്ഷാൽ വിശ്വപൗരൻ ഞാൻ
എല്ലാ ദേശവും എൻ ദേശം(2)
എല്ലാ വഴികളൂം എൻ വഴികൾ
എല്ലാ ഭാഷയും എൻ മൊഴികൾ
പുത്തൻ ലോക പൗരൻ ഞാൻ(2)
രാമ ഹരേ ജയ രഘുപതി രാഘവ
കൃഷ്ണ ഹരേ ജയ കൃപാബുധേ]ഭജഗോവിന്ദം ഗോവിന്ദം ഭജ
ഭജരേ ഭജരേ യഥുനാദം
മരണം നാളേ പുണരാം (2)
ജീവൻ മാർബിൾ തറയിലെ രസബിന്ദു
ജനിച്ചതെന്തിനെന്നാരറിഞ്ഞൂ
തെരുവീഥിയിലെ പാന്ഥൻ
ഞാൻ തെരുവീഥിയിലെ പാന്ഥൻ