അറബിക്കഥയിലെ രാജകുമാരി
ആ..ആ..ആ..ആ
അറബിക്കഥയിലെ രാജകുമാരി
അനുരാഗസാമ്രാജ്യറാണി
വിവാഹരജനിയിൽ എന്റെ വീട്ടിൽ
വിരുന്നു പാർക്കാൻ നീ വരുമോ (അറബി...)
മാനസസ്സരസ്സിലെ മലരുകളാൽ
മാറത്ത് പൂമാല ചാർത്തീ ഞാൻ (2)
എന്റെ ചിന്തയ്ക്കു ചിലങ്ക നൽകി(2)
ഏകാന്ത രാജകുമാരീ (അറബി...)
ആയിരം സ്വപ്നങ്ങൾ നിന്റെ മുന്നിൽ
അല്ലിപ്പൂത്താലവുമായ് അണി നിരന്നു (2)
ആശാസദനത്തിൽ വിളക്കു വെച്ചു നീ(2)
അജ്ഞാതരാജകുമാരീ (അറബി...)
- Read more about അറബിക്കഥയിലെ രാജകുമാരി
- 2007 views