നഗരം നഗരം മഹാസാഗരം

Title in English
Nagaram Nagaram mahasagaram

നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ 
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി
നഗരം നഗരം മഹാസാഗരം മഹാസാഗരം

സ്നേഹിക്കുന്നു കലഹിക്കുന്നു
മോഹഭംഗത്തിലടിയുന്നു
നുരകള്‍ തിങ്ങും തിരകളെപ്പോലെ
നരരാശികളിതിലലയുന്നു
നഗരം നഗരം മഹാസാഗരം മഹാസാഗരം

കുതിച്ചു പായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ‍
പാരാവാരത്തിരയില്‍ എന്നുടെ
പവിഴദ്വീപു തകര്‍ന്നാലോ

അരപ്പിരിയിളകിയതാർക്കാണ്

Title in English
Arappiri ilakiyathaarkkaanu

അരപ്പിരിയിളകിയതാര്‍ക്കാണ്
എനിക്കല്ലാ - എനിക്കല്ല 
എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം
പിരിയിളക്കം - ആ പിരിയിളക്കം
(അരപ്പിരി... )

പാരില്‍ നടക്കുന്നു രാവും പകലും
പണമെന്ന മൂര്‍ത്തിക്കു പൂജ (2)
പാമരനാട്ടെ പണ്ഡിതനാട്ടെ
പണമാണെല്ലാര്‍ക്കും രാജാ
ആ പണമാണെല്ലാര്‍ക്കും രാജാ 
(അരപ്പിരി... )

കാലില്‍ നടന്നും കാറില്‍ ഇരുന്നും 
കാലത്തുതൊട്ടേ ഓട്ടം
പണമാം മുന്തിരി കൊടുത്താല്‍ കാണാം
മനുഷ്യക്കുരങ്ങിന്റെ ചാട്ടം
ആ മനുഷ്യക്കുരങ്ങിന്റെ ചാട്ടം
(അരപ്പിരി... )

വിജയഭാസ്കർ

Submitted by Kiranz on Wed, 07/22/2009 - 19:55
Name in English
Vijayabhaskar

VijayaBhaskar - Music Director

ബാഗളൂരുവിൽ ജനിച്ച വിജയഭാസ്ക്കർ എഞ്ചിനീയറിംഗ് പഠനകാലത്തു തന്നെ സംഗീതകാരൻ എന്ന് പേരു കേട്ടിരുന്നു.എഞ്ചിനീയറിംഗിനു പഠിക്കുന്നതിന്റെ കൂടെത്തന്നെ പ്രൊഫഷണൽ സംഗീതജ്ഞനായി സംഗീതത്തെ തൊഴിലായിത്തന്നെ സ്വീകരിച്ചു. പൊഫസർ ജി വി ഭാവേയുടെ ശിക്ഷണമാണ് ചെറുപ്പകാലത്ത് വിജയഭാസ്ക്കറിനെ കൂടുതൽ സംഗീതത്തിലേക്ക് അടുപ്പിച്ചത്.മൈസൂർ കൊട്ടാരത്തിലെ ലെനി ഹണ്ട് എന്ന സംഗീതപ്രേമിയുടെ ശിഷ്വത്വം സ്വീകരിച്ച് പാശ്ചാത്യസംഗീതവും അഭ്യസിച്ചു.തുടർന്ന് ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് പിയാനോ വായനയിൽ ഡിപ്ലോമ കരസ്ഥമാക്കി. നൗഷാദിന്റേയും മദൻ മോഹന്റേയും അസിസ്റ്റൻഡായി ബോബെയിൽ താമസിച്ചു വന്നിരുന്ന വിജയഭാസ്കറെ പ്രസിദ്ധ കന്നഡ സിനിമാ സംവിധായകനായ അർ ബി കൃഷ്ണമൂർത്തിയാണ് 1954ൽ ശ്രീരാമ പൂജ എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാക്കി മാറ്റിയത് തമിഴ്,തെലുങ്ക്,കന്നഡ,തുളു,മലയാളം,കൊങ്കിണി,മറാത്തി എന്നീ ഭാഷകളിലായി ഏകദേശം 550തിനു മുകളിൽ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു.ഹോളിവുഡിലും വിജയഭാസ്ക്കറിന്റെ പ്രവർത്തന മേഖല വ്യാപിച്ചിരുന്നു.റോബർട്ട് ക്ലൈവ് എന്ന ഇംഗ്ലീഷ് ചിത്രത്തിനു സഹസംവിധായകനായി പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നു.

അഞ്ച് തവണ കർണ്ണാടകസർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ലതാമൂവീസിന്റെ “കുസൃതിക്കുട്ടൻ” എന്ന മലയാള ചലച്ചിത്രത്തിനു സംഗീത സംവിധാനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാളത്തിലേക്ക് കടന്നു വന്നു.അടൂർ ഗോപാലകൃഷ്ണന്റെ ദേശീയ പുരസ്ക്കാര സമ്മാനിതമായ മതിലുകൾ എന്ന സിനിമക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതും വിജയഭാസ്ക്കറാണ്.തുടർന്ന് അടൂരിന്റെ പ്രിയ സംഗീത സംവിധായകനായി മാറിയ ഭാസ്ക്കർ തുടർന്നു വന്ന അടൂരിന്റെ കഥാപുരുഷൻ,വിധേയൻ എന്നീ ചലച്ചിത്രങ്ങൾക്കും സംഗീതമൊരുക്കുകയുണ്ടായി.

77ആം വയസ്സിൽ ബംഗളൂരിലെ ജെ പി നഗറിൽ സ്വവസതിയിൽ വച്ച് നിര്യാതനായി.ഭാര്യയും മകനും രണ്ട് പെണ്മക്കളും അടങ്ങിയതായിരുന്നു വിജയഭാസ്ക്കറിന്റെ കുടുംബം.

ഏതു കൂട്ടിൽ നീ പിറന്നു

Title in English
Ethu koottil nee pirannu

 

ഏതു കൂട്ടില്‍ നീ പിറന്നു താമരക്കിളിയേ
ഏതു കാട്ടില്‍ നീ വളര്‍ന്നു പൂമരക്കിളിയേ
ഏതു വിധി തന്‍ കാറ്റിലൂടെ പറന്നു പാറി വന്നൂ 
എന്റെ മാനസ മലര്‍വാടികയില്‍ താമസിച്ചീടാന്‍
(ഏതു കൂട്ടില്‍... )

നീ പറക്കും വാനില്‍ നാളെ കാര്‍മുകില്‍ മുട്ടുമ്പോള്‍
നിന്റെ വഴിയില്‍ കണ്ണുനീരിന്‍ പ്രളയമേറുമ്പോള്‍
ഏതു ചെമ്പകമാമരത്തില്‍ ചേയ്ക്കിരിക്കും നീ
ഏതിണക്കിളി നിന്‍ ഗതിയില്‍ കൂട്ടു വന്നീടും
(ഏതു കൂട്ടില്‍... )

 

മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ

Title in English
Maambazhakkoottathil

മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം... 

മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം - ഹയ്
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം 
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു

ദാനശീലത്തിലോ കര്‍ണ്ണന്റെ ചേച്ചി നീ
കാണുന്ന പുഴകളില്‍ പമ്പയല്ലോ (2)
കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ
കായല്‍നിരകളില്‍ കൈതപ്പുഴ (2)- ഹയ്
കായല്‍നിരകളില്‍ കൈതപ്പുഴ
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം

കോയിക്കോട്ടങ്ങാടീലെ കോയാക്കാന്റെ

Title in English
Kozhikkottangaadeele

കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ
കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ
വായക്കാ വറുത്തതും ജോറ്
കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്
വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില്
വെച്ചാലോ മാറും ഞമ്മടെ മോറ് 

അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെ
തുമ്പപ്പൂ പോലുള്ള ചോറ് - കൂട്ടാന്‍
എമ്പ്രാത്തി വെച്ച സാമ്പാറ് 

കൊല്ലത്തുള്ളോരു ചിന്നക്കടയിലെ
പുള്ളിക്കാരന്‍ പുള്ളേച്ചന്റെ
അവിയലു പൊരിയലു തീയലു കണ്ടാല്‍ കോള്
വായില്‍ ആവിക്കപ്പല്‍ മൂളിവരുന്നൊരു ചേല്
(കോയിക്കോട്ടങ്ങാടീലെ... )

നാഗസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ

Title in English
Naagaswarathinte

നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍ 
നാണം കുണുങ്ങല്ലേ - പെണ്ണേ
നാണം കുണുങ്ങല്ലേ (2)

കൂട്ടുകാരൊന്നായി കുരവയിടുംനേരം
കൂട്ടംവെടിയല്ലേ - പെണ്ണേ
കൂട്ടംവെടിയല്ലേ (2)

മണ്ഡപംതന്നില്‍ നിന്‍ കൈപിടിച്ചമ്മായി
കൊണ്ടുചെന്നാക്കുമ്പോള്‍ - നിന്നെ
കൊണ്ടുചെന്നാക്കുമ്പോള്‍ (2)

നാലാളു കാണ്‍കെ നീ നാണിച്ചു നാണിച്ചു
കാലുവിറയ്ക്കല്ലേ - നിന്നുടെ 
കാലുവിറയ്ക്കല്ലേ (2)

നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍ 
നാണം കുണുങ്ങല്ലേ - പെണ്ണേ
നാണം കുണുങ്ങല്ലേ 

വെണ്ണിലാവുദിച്ചപ്പോൾ

Title in English
Vennilaavudhichappol

 

വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നൊരു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കുരുവി വന്നൂ (2)

കണ്‍പീലിക്കിളിവാതിലടച്ചിട്ടുമതില്‍ക്കൂടി
എന്നുള്ളില്‍ ഇളംകിളി കടന്നുവന്നു (2)

വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നൊരു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കുരുവി വന്നൂ 

പൈങ്കിളിക്കിരിക്കുവാന്‍ ചെമ്പകക്കുടയില്ല
കൊമ്പത്ത് പൂവില്ല തളിരുമില്ല (2)
മോഹത്തിന്‍ നൂലിനാല്‍ ഞാന്‍
കാലിന്മേല്‍ കെട്ടിയിട്ടു സ്നേഹത്തി -
ന്നത്തിപ്പഴം കൊടുത്തിരുത്തി

മാനത്തുള്ളൊരു വല്യമ്മാവനു

Title in English
Maanathulloru valyammavanu

മാനത്തുള്ളൊരു വല്ല്യമ്മാവനു 
മതമില്ലാ ജാതിയുമില്ലാ (2)
പൊന്നോണത്തിനു കോടിയുടുക്കും
പെരുന്നാളിനു തൊപ്പിയിടും (2)
മാനത്തുള്ളൊരു വല്ല്യമ്മാവനു 
മതമില്ലാ ജാതിയുമില്ലാ

ഓണനിലാവു പരന്നപ്പോള്‍
പാലടവെച്ചു വിളിച്ചല്ലോ (2)
വലിയ പെരുന്നാള്‍ വന്നപ്പോള്‍
പത്തിരി ചുട്ടു വിളിച്ചല്ലോ (2)
മാനത്തുള്ളൊരു വല്ല്യമ്മാവനു 
മതമില്ലാ ജാതിയുമില്ലാ

ഓടും നേരം കൂടെ വരും
ഓരോ കളിയിലും കൂടീടും (2)
കാട്ടുപുഴയില്‍ കുളിച്ചിടും
കരിമുകില്‍ കണ്ടാല്‍ ഒളിച്ചിടും (2)

പതിനേഴാം വയസ്സിന്റെ സഖിമാരേ

പതിനേഴാം വയസ്സിന്റെ സഖിമാരേ എൻ സഖിമാരേ
പകൽ കിനാവുകളേ
പറയൂ ഒന്നു പറയൂ നിങ്ങൾ
ഇതുവരെയിതുവരെ എവിടെപ്പോയ്‌ (പതിനേഴാം...)

നിങ്ങൾക്കു സ്വാഗതനൃത്തമാടാൻ എന്റെ
കിങ്ങിണിക്കാലുകൾ ഇളകുന്നു (2)
പരിമൃദുപവനന്റെ പാട്ടിൻ താളത്തിൽ (2)
പട്ടുപൂഞ്ചേലയിതിളകുന്നു (പതിനേഴാം..)

കാണാത്ത സ്വർഗ്ഗത്തിൻ മഞ്ജു ചിത്രം നിങ്ങൾ
മാനസഭിത്തിയിൽ എഴുതുന്നൂ(2)
അറിയാത്ത രഹസ്യങ്ങൾ കാതിൽ ചൊല്ലിയെന്റെ (2)
ഹൃദയത്തിന്നിക്കിളിയരുളുന്നു (പതിനേഴാം...)