നല്ല സുറുമ നല്ല സുറുമ

Title in English
Nalla suruma nalla suruma

 

നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി 
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ - നല്ല സുറുമ
കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി 
മന്ദാരക്കണ്ണിണയില്‍
സുന്ദരിമാരണിയും സുറുമ
നല്ല സുറുമ - നല്ല സുറുമ

മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മദനനെ മയക്കുന്ന മിഴിയില്‍
ഇളം മാതളമലരുകള്‍ വിരിയാന്‍
മുന്നിലെത്തും പുരുഷന്റെ -
കണ്ണുകെട്ടി ഞൊടിക്കുള്ളില്‍
പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമ
നല്ല സുറുമ - നല്ല സുറുമ

കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ

Title in English
Kettille kottayathoru

ഹേയ്‌ കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
താലി വാങ്ങി വന്നൂ മാല വാങ്ങി വന്നൂ
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ
ഹേയ്‌ കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി

കല്യാണപ്പെണ്ണു വന്നു മുൻപിൽ നിന്നപ്പോൾ
വെള്ളെഴുത്തു വന്നു പെട്ടു പുള്ളി വലഞ്ഞു
കയ്യുകൊണ്ടു മറ്റൊരു പെണ്ണിൻ കഴുത്തു തപ്പുമ്പോൾ
കണ്ണാടി എടുത്തു നീട്ടി മറ്റൊരു വീരൻ
ഹേയ്‌ കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി

കുമുദിനികൾ കളഭം പൂശി

Title in English
Kumudinikal

കുമുദിനികൾ കളഭം പൂശി
പ്രമദവനം പൂമണം വീശി
കുസുമശരൻ കാത്തു നിൽപൂ രാധികേ
(കുമുദിനികൾ...)

രാഗവിവശനാകും യദുനാഥൻ നിന്നെ
രാസനടനത്തിനു വിളിക്കുന്നു
കാലിലെ ചിലങ്കയും കബരീപുഷ്പങ്ങളും
നീലനിചോളവും അണിയൂ
വേഗമണയൂ സഖീ
(കുമുദിനികൾ...)

ഗോപികാനാഥനെ സ്വീകരിക്കാൻ രാധ
ഗോരോചനം കൊണ്ടു തിലകം ചാർത്തി
കൈശികം മാടിയ രേഖയിങ്കൽ നവ-
ക‍ാശ്മീരസിന്ദൂര ധൂളി തൂവി

നീലാഞ്ജനം കൊണ്ട്‌ കണ്ണെഴുതി നല്ല
മാലേയലേപനം മാറിലണിഞ്ഞു
ഗോപികാനാഥനെ സ്വീകരിക്കാൻ രാധ
ഗോരോചനം കൊണ്ടു തിലകം ചാർത്തി
തിലകം ചാർത്തി

ആലോലനീലവിലോചനങ്ങൾ

Title in English
alolaneela vilochanangal

ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി
മന്മഥനിന്നൊരു കാവ്യമെഴുതി
മനസ്സിലെ താമരത്തളിരിൽ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

അതിലെ നായകൻ നീയല്ലോ
അതിലെ നായിക ഞാനല്ലോ
അതിലെ ശ്യാമള വനവീഥികളിലെ
മുരളീഗായകൻ നീയല്ലോ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

മധുരഭാവനാചിത്രകാരൻ
മഴവിൽക്കൊടിയുടെ മുനയാലെ
തങ്കക്കിനാവിൻ ഭിത്തിയിലെഴുതി
സങ്കൽപസുന്ദര ചിത്രങ്ങൾ
ആലോലനീലവിലോചനങ്ങൾ
ചാലിച്ച നീലച്ച മഷിയിൽ മുക്കി

എന്റെ വീടിനു ചുമരുകളില്ലാ

Title in English
Ente veedinu chumarukalilla

എന്റെ വീടിനു ചുമരുകളില്ലാ ആഹാഹാ
എൻ മനസ്സിനു മതിലില്ലാ ഓഹോഹോ
എന്റെ വയലിനു വേലികളില്ലാ
എൻ ധനത്തിനളവില്ലാ
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ

വിശാലനീലാകാശം
എന്റെ വീടിനു മേലെ മേലാപ്പ്‌
ഭൂമിയാകും തറയുടെ മേലേ
ശ്യാമമരതകപ്പട്ടു വിരിപ്പ്‌
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ

പൂക്കളും ഉഡുക്കളും വിളയും വയൽ
പുത്തൻ മേഘങ്ങൾ നനയ്ക്കുന്നു
മാരിവില്ലുകൾ വരമ്പുകളാകും
മഴയും വെയിലും - കൊയ്ത്തും മെതിയും
എന്റെ വീടിനു ചുമരുകളില്ലാ
ആഹാഹാ ഓഹോഹോ

എസ് റ്റി ശശിധരൻ

Submitted by Kiranz on Wed, 07/22/2009 - 20:29
S T Sasidharan-Singer
Alias
പ്രൊഫസർ എസ് ടി ശശിധരൻ
ശശിധരൻ
Name in English
S T Sasidharan

പത്തനംതിട്ട സ്വദേശി. പാലക്കാട് സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബി എ ബിരുദം പൂർത്തിയാക്കി. ചലച്ചിത്രഗാന പിന്നണിഗായകനാവുക എന്ന ലക്ഷ്യത്തോടെ 1971ൽ മദ്രാസിലേക്ക് വണ്ടി കയറി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യന്മാരിലൊരുവനായി തുടങ്ങിയെങ്കിലും ചലച്ചിത്ര മേഖലയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. അയിരൂർ സദാശിവൻ, ശ്രീകാന്ത്, കാർത്തികേയൻ എന്നിവരൊക്കെ ആയിരുന്നു ശശിധരനോടൊപ്പമുണ്ടായിരുന്ന ദേവരാജന്റെ സംഘത്തിലെ മറ്റ് ഗായകർ. ഏട്ട് വർഷത്തോളം കാത്തു നിന്നെങ്കിലും കൂടുതൽ നല്ല ഗാനങ്ങൾ പാടാൻ അവസരം കൈവരാതെ ശശിധരൻ ഡൽഹിയിലേക്കു പുറപ്പെട്ടു. ഡിസ്റ്റിംഗ്ഷനോടെ ബി ഏ ബിരുദം എടുത്തതിനാൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ എം എക്ക് അഡ്മിഷൻ കരസ്ഥമാക്കി, കോഴ്സ് മികച്ച രീതിയിൽ പൂർത്തിയാക്കുവാൻ സാധിച്ചു. 

എം എ കഴിഞ്ഞ് നാട്ടിലെത്തിയ ശശിധരൻ പാലക്കാട്ടെ ചിറ്റൂർ സംഗീത കോളേജിൽ ജൂനിയർ ലക്ചററായി ജോലി നോക്കി. പാലക്കാട്ട് തന്നെ സ്ഥിരതാമസമാക്കിയ ശശിധരൻ ചിറ്റൂർ സംഗീത കോളേജിൽ നിന്ന് സീനിയർ പ്രൊഫസർ ആയാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. തുടർന്ന് പാലക്കാട് സ്വരലയ സംഗീത സ്കൂളിന്റെ പ്രിൻസിപ്പലായി ജോലി ചെയ്തു .ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ വിജയികളെ ഉൾപ്പെടുത്തി ഭഗവദ്ഗീത അടിസ്ഥാനമാക്കി ഒരു ആൽബം അടുത്തിടെ പുറത്തിറക്കിയിരുന്നു. മൂന്ന് പെണ്മക്കളും ഭാര്യയുമുൾപ്പെട്ട കുടുംബവുമായി പാലക്കാട് താമസിക്കുന്നു.. 

വിവരങ്ങൾക്ക് കടപ്പാട് : സാബു ജോസഫ് m3dbഫേസ്ബുക്ക് ഗ്രൂപ്പിലിട്ട ചോദ്യവും ചർച്ചയും.

പ്രൊഫസർ എസ് റ്റി ശശിധരന്റെ ഫേസ്ബുക്ക് പ്രൊഫൈൽ - ഇവിടെയുണ്ട്.

നളിനമുഖി നളിനമുഖി

Title in English
Nalinamukhi

നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍
നളിനമുഖീ ..നളിനമുഖീ..

അനുരാഗലേഖനമെന്‍ ദമയന്തിക്കേകി വരാന്‍
അരയന്നമില്ലല്ലോ ദൂത് ചൊല്ലാന്‍ അരയന്നമില്ലല്ലോ
താമരത്തളിര്‍ ‍മെത്തനീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍
പൂമരത്തിന്‍ തണലില്ലല്ലോ എന്റെ ചുറ്റും
പൂമരത്തിന്‍ തണലില്ലല്ലോ
നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍