കാമദേവൻ കരിമ്പിനാൽ
കാമദേവൻ കരിമ്പിനാൽ കളിവില്ലു കുലയ്ക്കുന്ന
ഹേമന്തകൗമുദിയാമം കുളിർ-
തൂമഞ്ഞു പൊഴിയുന്ന നേരം (കാമദേവൻ...)
മനസ്സിനുമുടലിനും നിറയെ മോഹം
മണിയറവിളക്കിനു നാണം -എന്റെ
മണിയറവിളക്കിനു നാണം
വാർമുടിച്ചുരുളിലെ വർണ്ണമല്ലികകളിൽ
വഴിയും സുഗന്ധപൂരം
വഴിയും സുഗന്ധപൂരം (കാമദേവൻ...)
കിളിവാതിൽ തിരശ്ശീല നീക്കിയിട്ടോടിയെത്തും
ഇളംകാറ്റിൻ ചുണ്ടിലേതോ രാഗം
ഇളംകാറ്റിൻ ചുണ്ടിലേതോ രാഗം (കിളിവാതിൽ...)
അറവാതിലടയ്ക്കുവാൻ മണിദീപം കൊളുത്തുവാൻ
മണവാളനില്ലെന്നോ മോഹം എന്റെ
മണവാളനില്ലെന്നോ മോഹം (കാമദേവൻ...)
- Read more about കാമദേവൻ കരിമ്പിനാൽ
- 2464 views