വിദ്യാലതയിലെ മൊട്ടുകളെ

വിദ്യാലതയിലെ മൊട്ടുകളെ
വിളവിനിറക്കി വിത്തുകളെ
നാളെ മലരായ്‌ കായായ്‌ പഴമായ്‌
നാടിന്നേകുക നന്മകളെ (വിദ്യാ..)

പള്ളിക്കൂടം വിട്ടാലും പഠിപ്പു നാളെ തുടരുന്നു
പാരിൽ ജീവിത പാഠശാലയിൽ
പരീക്ഷയെത്ര കിടക്കുന്നു
പരീക്ഷയെത്ര കിടക്കുന്നു (വിദ്യാ...)

പോയ പരീക്ഷകൾ നിസ്സാരം
വരും പരീക്ഷകൾ ഗംഭീരം
പരാജയത്താൽ നിരാശരായി
പാദം തെറ്റിപ്പോകരുതേ (വിദ്യാ....)

തടിയന്മാർ ചിലർ തറ പറ്റും
മടിയന്മാരന്നു മല ചുമക്കും
മണ്ടന്മാർ ചിലർ വിജയം നേടും
മിണ്ടാപൂച്ചകൾ കലമുടയ്ക്കും (വിദ്യാ....)