സ്വപ്നയമുന തൻ തീരങ്ങളിൽ

സ്വപ്നയമുന തൻ തീരങ്ങളിൽ
കൽപിതമാധവയാമങ്ങളിൽ
അക്കരപ്പച്ചയിൽ നിന്നും ഞാനൊരു
സർഗ്ഗ സംഗീതം കേട്ടു
വേദനിക്കുന്നൊരെൻ ചേതന ചൊല്ലി
വെറുതെ എല്ലാം വെറുതേ
ഉള്ളിൽ പിടയുമെൻ ഭാവന ചൊല്ലി
ചെല്ലൂ അക്കരെ ചെല്ലൂ
മോഹത്തിൻ കളിവള്ളം തള്ളി ഞാനക്കരെ
പോകാൻ കാറ്റിൽ തിരിച്ചു
ആ മുഗ്ദ്ധഗാനവും അക്കരെപ്പച്ചയും
വ്യാമോഹം വെറും വ്യാമോഹം

ഹേമന്തശീതളയാമിനിയിൽ

ഹേമന്തശീതളയാമിനിയിൽ
ഞാനെന്നെ മറന്നു കൊണ്ടുറങ്ങിയപ്പോൾ
മോഹിനിയായി വീണാവാദിനിയായി
സ്വപ്നകാമിനീ നീയെന്നെ വിളിച്ചുണർത്തി
എന്റെ കവിതയ്ക്കു ചിലമ്പുകൾ നൽകി
നിന്റെ ഗാനാലാപ ശെയിലികൾ
എന്റെ കൽപനക്കു മുദ്രകൾ നൽകി
നിന്റെ കരാംഗുലി പകരും താളം
എന്റെ രാഗവികാരശതത്തിനു
സ്വന്തമായൊരു രൂപം നൽകി
സ്വർഗ്ഗവീഥിയിൽ പാറിപ്പാറി നടക്കാൻ
ശുഭ്രമേഘച്ചിറകും നൽകി

കൊല്ലാതെ കൊല്ലുന്ന മല്ലാക്ഷി

കൊല്ലാതെ കൊല്ലുന്ന മല്ലാക്ഷി നിന്നെ ഞാൻ
കല്യാണപ്പന്തലിൽ കണ്ടോളാം
മോഹിച്ചു നീട്ടുന്ന മോതിരവിരലിൽ നിൻ
സ്നേഹത്തിൻ മുദ്ര ഞാൻ അണിഞ്ഞോളാം

ചാവാതെ ചാവുന്ന പൂവാലൻ കുട്ടപ്പാ
നാവിട്ടടിക്കാതെ കേട്ടോളൂ
കല്യാണമന്ത്രം ജപിക്കുന്ന നേരത്തു
വല്ലതും നോക്കി പഠിച്ചാട്ടെ

താരുണ്യ പ്രായം തരളിത ഹൃദയം
തനുവിൽ മന്മഥന്റെ മറിമായം
കല്യാണം വേണ്ടെന്നു ചൊല്ലുന്ന നിന്മനം
കല്ലോ മുള്ളോ കാരിരുമ്പോ

കോളേജു പ്രേമം കോമാളി പ്രേമം
കരഞ്ഞാൽ തീരുന്ന കഴുതക്കാമം
മാറുന്ന രോഗം ഈ അനുരാഗം
ധാരയ്ക്കു നെല്ലിക്കാക്കഷായം

സുഖമെന്ന പൊന്മാൻ മുന്നിൽ

സുഖമെന്ന പൊന്മാൻ മുന്നിൽ
മനസ്സെന്ന മൈഥിലി പിന്നിൽ
ഓട്ടമാണോട്ടമാണെങ്ങോട്ടെന്നോർക്കാതെ

ഓട്ടമാണെന്നെന്നും മന്നിൽ

സുഖത്തിന്റെ കണ്ണുകളിൽ പരിഹാസം
മനസ്സിനോ മോഹത്താൽ ആവേശ
തൊട്ടുവേന്നും തൊട്ടില്ലെന്നും തോന്നും എല്ലാമെല്ലാം
ദുഃഖമെന്ന മാരീചന്റെ കപടവേഷം

മറവി തൻ വിരി മാറിൽ തല ചായ്ക്കാൻ
തുടങ്ങിയാൽ വ്യാമോഹം വിളിച്ചുണർത്തും
അനുദിനം നടക്കുമീ അനുധാവനത്തിൽ കാണാം
മനുഷ്യ ദുരന്തത്തിന്റെ തിര നാടകം

സ്വപ്നമന്ദാകിനി തീരത്തു പണ്ടൊരു

Title in English
swapna mandakini

സ്വപ്നമന്ദാകിനീ തീരത്തു പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍പ്പക്ഷി കൂടുവെച്ചു
ആശതന്നപ്പൂപ്പന്‍ താടികള്‍ ശേഖരി-
ച്ചാശിച്ചപോലൊരു കൂടു തീര്‍ത്തു

കൂടുവിട്ടെങ്ങും പോയില്ല -വന്നു
കൂട്ടുകാരാരും വിളിച്ചില്ല
ഏതോ നിഗൂഢമാം മോഹത്തിന്‍ പൊന്മുട്ട
കാതരയായവള്‍ സൂക്ഷിച്ചു

താരുണ്യചൈത്രം വന്നപ്പോള്‍ ഭൂമി
താരും തളിരുമണിഞ്ഞപ്പോള്‍
അക്കരപ്പച്ചയില്‍ നിന്നുമവളൊരു
സ്വര്‍ഗ്ഗസംഗീതം കേട്ടുണര്‍ന്നു

ആ വനഗായകസംഗീതം കേട്ടു
പാവം പാറിപ്പറന്നുപോയി
ആശ്രിതനവന്‍ പുഴപിന്നിട്ടു ചെന്നപ്പോള്‍
അക്കരപ്പച്ച മരുപ്പച്ച

മധുരസ്വർഗ്ഗമരാളമോ

മധുരസ്വർഗ്ഗമരാളമോ
മദനസ്വപ്നവികാരമോ
മനസ്സിലെ പ്രമദവനത്തിൽ
മയങ്ങുന്നതാരോ ആരോ (മധുര...)

മാനോ മയിലോ പ്രതീക്ഷ തന്നുടെ
മണിപ്പിറാവുകളോ (2)
താരുണ്യത്തിൻ ലതികയിൽ വിരിയും
തളിർക്കിനാവുകളോ (മധുര...)

വാരിപ്പുണരാൻ കൈയ്യുകൾ നീട്ടും
വനദേവതമാരോ (2)
രസാലതരുവെ കെട്ടിപ്പുണരും
രജനീമുല്ലകളോ (മധുര...)

ചിരിച്ചു ചിരിച്ചു കിക്കിളി കൂട്ടും
ചിരകാല മോഹമോ(2)
നർത്തനവേദിയിലാടിപ്പാടും
നവകൗമാരമോ (മധുര

Film/album

കഴിഞ്ഞ കാലത്തിൻ കല്ലറയിൽ

കഴിഞ്ഞ കാലത്തിൻ കല്ലറയിൽ
കരളിൻ അഗാധമാം ഉള്ളറയിൽ
ഉറങ്ങിക്കിടക്കുന്ന പൊൻ കിനാവേ നീ
ഉണരാതെയുണരാതെ ഉറങ്ങിക്കൊള്ളൂ
വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....]

സുന്ദരസങ്കൽപ സുമമഞ്ജരികൾ
എന്നും ചാർത്തുന്നു ഞാനിവിടെ (2)
കണ്ണുനീർ നെയ്ത്തിരി കത്തിച്ചു കത്തിച്ചു
കാവലിരിക്കുന്നു ഞാനിവിടെ
വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....]

പൂട്ടിക്കിടക്കും കോവിലിൻ വെളിയിൽ
പൂജയ്ക്കിരിക്കുന്ന പൂജാരി ഞാൻ(2)
നിഷ്കാമസുന്ദര നിത്യാരാധനയിൽ
സ്വർഗ്ഗീയ സുഖം കാണും താപസൻ ഞാൻ
ആരിരാരോ രാരിരാരോ (2)[കഴിഞ്ഞ....]

Film/album

മാനസസൗവർണ്ണ ചക്രവാളത്തിലെ

മാനസസൗവർണ്ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ (2)
നീയെനിക്കവ്യക്ത ചിത്രമാണെങ്കിലും
മായല്ലേ മായല്ലേ കാൽ ഞൊടിയിൽ (മാനസ...)

എത്ര നാൾ എത്ര നാൾ നിന്നെ
പ്രതീക്ഷിച്ചീ തപ്തസ്മരണ തൻ താഴ്‌വരയിൽ (2)
സങ്കൽപ ധേനുവെ മേച്ചും മുരളി തൻ
സംഗീത മാധുരി തൂകിക്കൊണ്ടും (മാനസ...)

പ്രേമത്തിൻ പൂമരച്ചോട്ടിലിരിപ്പാണീ
കാമുകനായിടും പാട്ടുകാരൻ (2)
മായല്ലേ മാമകവ്യോമത്തെ ചുംബിക്കും
മായിക വാസന്ത നക്ഷത്രമേ (മാനസ...)

Film/album

ചിരകാല കാമിത സുന്ദരസ്വപ്നമേ

Title in English
Chirakaala kaamitha

ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ
മധുവിധു മാധുരി നുകരും ഹൃദയമേ
തുടിക്കൂ തുടിക്കൂ നീ
ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ

അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം
ചിലങ്കകളണിയൂ നീ - തങ്ക
ച്ചിലങ്കകളണിയൂ നീ
പാടാൻ വെമ്പുമെൻ ഹൃദയ വിപഞ്ചികയിൽ
ശ്രുതിയൊന്നു ചേർക്കൂ നീ
ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ

നിൽക്കാതെ പറക്കുന്ന നിമിഷശലഭമേ
നിൽക്കൂ നിൽക്കൂ നീ - ഇങ്ങു
നിൽക്കൂ നിൽക്കൂ നീ
ഒഴുകിയൊഴുകിപ്പോകും സമയ യമുനയിതിൽ
അണയൊന്നു കെട്ടൂ നീ

Film/album

എന്റെ സ്വപ്നത്തിൻ മാളികയിൽ

എന്റെ സ്വപ്നത്തിൻ മാളികയിൽ
ഏഴുനില മാളികയിൽ
എന്നെയും നിന്നെയും കാത്തു നിൽക്കുന്നു
സുന്ദരമധുവിധു ദിനങ്ങൽ (എന്റെ,,...)

എന്റെ പ്രേമത്തിൻ ഗോപുരത്തിൽ
ഏകാന്ത ദന്തഗോപുരത്തിൽ
നിനക്കായ്‌ വിരിച്ചൊരു നീരജമലർ മെത്ത
നിന്നെ മാടി വിളിക്കുന്നു (എന്റെ...)

ചൈത്രദേവതേ നിനക്കു വേണ്ടി
ഉദ്യാനപാലനീ ഉപവനത്തിൽ
ഉല്ലസിച്ചീടുവാൻ താമരനൂലിനാൽ
ഊഞ്ഞാലൊരുക്കിയിരിക്കുന്നു (എന്റെ...)

Film/album