ദൂരെ ദൂരെ ദൂരെ നീലാകാശത്തിൻ താഴെ
ദൂരെ ദൂരെ ദൂരെ നീലാകാശത്തിൻ താഴെ
മലകളും കാടും കാവൽ നിൽക്കുന്ന
മലയാളമാണെന്റെ ദേശം
തോടും പുഴകളും ഓണക്കിളികളും
പാടിയുണർത്തുന്ന ദേശം
പവിഴം വിളയുന്ന പുഞ്ചകൾ കായലിൽ
കവിളത്തു മുത്തും പ്രദേശം
പേരാറിൻ തീരത്തോ
പെരിയാറിൻ തീരത്തോ
പേരറിയാത്തൊരു ഗ്രാമം
കണ്ണൻ ചിരട്ട കമഴ്ത്തിയ പോലതിൽ
മണ്ണു കൊണ്ടുള്ളൊരു മാടം
ഗ്രാമവും മാടവും മാടത്തിൻ ദേവിയും
മൂടുപടമിട്ട സ്വപ്നം
മുഗ്ദ്ധരാവും പകലുമെൻ
സങ്കൽപത്തെ മാടിവിളിക്കുന്ന സ്വർഗ്ഗം