മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു രാത്രി

മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു രാത്രി
കണിക്കൊന്ന പൂങ്കവിളിൽ കൈവിരലാൽ
മുദ്രകൾ കുത്തും
മണിദീപം ഞാൻ കെടുത്തും മാറി മാറി ഞാനൊളിക്കും

നാണിച്ചു നഖം കടിച്ചു കോണിൽ  ഞാൻ പോയിരിക്കും
അല്ലിമലർക്കിളി നിൻ വെള്ളിവള കിലുങ്ങും അപ്പോൾ
നിന്നെയവൻ പിടിക്കും
പിന്നിൽ നിന്നും കണ്ണുകൾ പൊത്തും
തട്ടിമാറ്റി ഞാനോടും പട്ടുവിരിക്കുള്ളിലൊളിക്കും
മട്ടുമാറി ഞാൻ കിടക്കും കള്ളയുറക്കം നടിക്കും
കണ്ടുലയും താമരയിങ്കൽ വണ്ടിനെപ്പോൽ പാറിയെത്തും
സുന്ദരനാം മാരൻ നിന്നെ ചുണ്ടു കൊണ്ടു നിന്നെയുണർത്തും