സങ്കൽപ സാഗര തീരത്തുള്ളൊരു

സങ്കൽപ സാഗര തീരത്തുള്ളൊരു
തങ്കക്കിനാവിൻ അരമനയിൽ
രഗമുരളിയാൽ കവിതകൾ  നെയ്യും
രാജകുമാരൻ നീയാരോ (2)

വർമഴവില്ലുകൾ വനമാല കോർക്കുന്ന
വാനിലെ ശ്യാമള മണ്ഡപത്തിൽ
പൂജാപുഷ്പങ്ങൾ തേടി നടക്കും
രാജകുമാരി നീയാരോ (2)

ഏതു രാധികയെ മാടിവിളിക്കാൻ
ഊതുന്നു നിൻ മണിമുരളി (ഏതു)

പ്രേമഭാവനാഗോകുലവസതിയിൽ
താമസിച്ചീടും രാധികയെ
ഏതൊരു ദേവന്റെ മാനസം തെളിയാൻ
പൂജാമലരു നീ തേടുന്നു
കരളിൻ കോവിലിൽ താമസമാണെൻ
കരുണാസാഗരനാം ദേവൻ (വാർ..)(സങ്കൽപ..)