കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ

കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ
വർണ്ണരേണുക്കൾ  ഞങ്ങൾ കണ്ടല്ലോ രധെ....(2)
ഹരിയുടെ മാറിൽ നിൻ ചികുരഭാരത്തിലുള്ള
ചുരുൾ മുടിയിഴ ഞങ്ങൾ കണ്ടല്ലോ (കണ്ണന്റെ...)

കാളിന്ദി തീരത്തിൽ സാലവന വീഥിയിൽ
നീലക്കാർ വർണ്ണനെ കണ്ടല്ലോ അവൻ
നിന്നെ കാത്തേറെ  നേരം നിന്നല്ലോ
കേളീ മുരളികയിൽ വിരഹതാപത്തിന്റെ
മായാ മധുര ഗീതം ഉയർന്നല്ലോ(കണ്ണന്റെ...)

ഇന്നലെ നീ ചൂടിയ മന്ദാര മലർക്കുടം(2)
കണ്ണന്റെ കൈയിൽ ഞങ്ങൾ കണ്ടല്ലോ രാധേ
എന്തിനു സംഭ്രമം... എന്തിനു ലജ്ജാ ഭാരം
എന്തായാലും ഞങ്ങൾ സഖികളല്ലേ (കണ്ണന്റെ...)