ശ്രീപാദം രാഗാർദ്രമായ്
ശ്രീപാദം രാഗാർദ്രമായ്
അനുപദമാടും നടനം
ഞാനോ ആപാദം ശതതന്ത്രി മൂളും ശ്രീ
വരാംഗ വിലോല വല്ലകിയായ് മാറീ
നവരാഗ സ്വരലയ പല്ലവിയായ്
എൻ കനകാഭിഷേകം
കണിപ്പീലി നീർത്തും പുലരിയിൽ
കരമലരിണകളിലുണരുമൊരതി മൃദുവാം മുദ്രാ
മുകുളങ്ങളേ നാം അതിധന്യരായ്
ഹൃദയാങ്കണം
മലയജപവനിലലിയുമൊരണി മലരിതളണിക്കുമ്പിളായ്
സുഗമ സംഗീതമാം അമൃതബിന്ദുക്കളെ
പ്രണയമണിയായനഘ നിധിയായ്
പ്രകൃതിയുണരാനരികിൽ വരും (ശ്രീപാദം...)
--------------------------------------------------------------------
- Read more about ശ്രീപാദം രാഗാർദ്രമായ്
- 1390 views