പാതിരാതാരമേ

Title in English
pathira tharame

പാതിരാ താരമേ  സ്‌നേഹപ്പൂക്കള്‍ ഞാന്‍ ചോദിച്ചു
ആ രാവിലോ ഏകാന്തനായ്  പ്രണയാര്‍ദ്രഗാനവുമായി  (പാതിരാ)

നീലാംബുജം അന്നു മിഴി തുറന്നു
അരികില്‍ നീ ചിരി തൂകി നിന്നു
സുന്ദരി നീ വന്നു ചേര്‍ന്നു ചാരേ സുഗന്ധം
എന്നില്‍ നീയും ഞാനോ നിന്നിലലിഞ്ഞു (പാതിരാ)

നീരാടുവാനന്നു പുഴ വിളിച്ചു
കരയില്‍ പൂ ചിരി തൂകി നിന്നു
പുഞ്ചിരിയായ് വെണ്ണിലാവ്  ദൂരേ വസന്തം
എന്നില്‍ നീയും  ഞാനോ നിന്നിലലിഞ്ഞു (പാതിരാ)

------------------------------------------------------------------

നീലവാനം പൂത്തു നിന്നൂ

നീലവാനം പൂത്തു നിന്നൂ
താഴെ മണ്ണില്‍പൂവുകൾ കൊഴിഞ്ഞൂ
ഹാ പൂമഴ (നീലവാനം..)
ഈ വനവീഥിയില്‍ ഉത്സവമായൊരു
പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ
വാര്‍മഴവിൽ പുടവയുമായ്
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ

പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ
ഒരു പൂങ്കുയിലിന്നും പാടുന്നൂ(2)
ഇനിയുമീ പ്രഭ ചൊരിഞ്ഞിടുമൊ
വളരുമോ ഇനിയും ഹാ പടരൂ
കുളിര്‍ ചൊരിയാനിതു വഴി നീ...
മധു പകരാന്‍ പ്രിയസഖി നീ
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ
പപപപ പപപപ പമമഗ ഗരിരിസസ
ധധധധ ധധധധ ധനിസനിസനിധപപ

മുല്ലവള്ളിക്കുടിലിൽ പുള്ളിക്കുയിൽ പറന്നു

Title in English
Mullavallikkudilil

ആഹാഹാഹാ... ആ... ആഹാആ.. ഓ.. ആ..

മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ (2)
അഴകായ്‌ ഒഴുകി ഒരു സ്വര രാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ ചൊരിയാന്‍ വാ നീ 
മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ 

ഹേമന്തത്തിൻ നീർ പൂമിഴിയിൽ

Title in English
hemanthathin neerpoo

ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
നാണത്തിന്‍ മുത്തുകള്‍ ചൂടി
പ്രേമഗാനത്തിന്‍ മുരളികയൂതി
നിന്നാത്മരാഗം നുകരാനായെത്തും
ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍ 
ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു

രാവിന്റെ ഏകാന്തയാമങ്ങളില്‍
ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍
നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി
അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍
അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ 
ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു

Film/album

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവു വായിക്കുവാൻ

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാം
ഞങ്ങൾക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ
മറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ

എഴുതിയറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്

എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട്
എൻ കരൾ വേദന കാണുവാനാരുണ്ട്

എങ്ങനെ ഞാൻ പറയും
എല്ലാമോർത്ത് എന്നെന്നും ഞാൻ കരയും

ഈ കത്തിനു ഉടനടിയൊരു മറുപടി തന്നു സങ്കടം തീർത്തിടണേ
ഇടക്കിടെ  എന്നെയും ഓർത്തിടണേ

കറുത്ത തോണിക്കാരാ

Title in English
Karutha Thonikkara

കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ (2)
മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ
മറുകരയാരു കണ്ടൂ (കറുത്ത തോണിക്കാരാ...)

വിടർന്ന പൂവിതു കൊഴിയും മുൻപേ
ദിനാന്തമണയും മുൻപേ(2)
ഇനിയൊരീരടി കൂടി പാടാൻ കൊതിപ്പൂ
ഹൃദയദലങ്ങൾ   (കറുത്ത തോണിക്കാരാ...)

ഇതാണിതാണെൻ യാത്രാഗാനം
ഇതിനിനിയില്ലവസാനം (2)
വിരാമ തിലകം ചാർത്തരുതാരും
വരുമീ വഴി ഞാനിനിയും  (കറുത്ത തോണിക്കാരാ...)
 

കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ

കണ്ണാന്തളി മുറ്റത്തെ  പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ (2)
ചെങ്കദളിക്കൂമ്പുണ്ടേ കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ
പൊന്നരയാല്‍ കൊമ്പത്തെന്‍ മാടത്ത കിളിമകളുണ്ടെ
കൂടെ കഥ പറയാന്‍
വാര്യത്തെ തേന്‍മാവിന്‍ താഴത്തേ പൂങ്കൊമ്പത്തു
മഴവില്ലില്‍ ഊഞ്ഞാലുണ്ടേ (കണ്ണാന്തളി...)

മുല്ലപ്പെണ്ണു കോടിയുടുക്കും തേവരുള്ള നാലകത്തു
ആളിമാരൊത്തു വരാമോ
നാളും പേരും ചൊല്ലിത്തരാമോ (2)
തൊട്ടു തൊടിയിലുള്ളൊരേട്ടനെ കാണുമ്പോള്‍
നാണിച്ചു നില്‍ക്കുമോ മിണ്ടാ തുമ്പി (കണ്ണാന്തളി...)

മാനത്തു നിന്നും വഴി തെറ്റി വന്നൊരു

മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യ മുത്തെന്റെ മുന്നിൽ വീണു
പൂനിലാ ബിന്ദുവോ തൂമഞ്ഞു തുള്ളിയോ
അജ്ഞാത ദേവി തൻ തിരുരൂപമോ (മാനത്തു നിന്നും...)

ഏകാന്തമാം എന്റെ സ്വപ്നങ്ങളേതോ
ദിവ്യാനുഭൂതിതൻ നാദങ്ങളായീ (2)
ആ നാദവീചിയിൽ നർത്തനമാടാൻ
സങ്കൽപ ദേവതേ നീ വരില്ലേ (മാനത്തു നിന്നും...)

മാനസ വേദി തൻ വാതായനങ്ങളിൽ
നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (2)
എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ
എന്നും നിനക്കായ്‌ ഞാൻ കാത്തിരിപ്പൂ(മാനത്തു നിന്നും...)

----------------------------------------------------------------------------

സ്വർഗ്ഗത്തിലേക്കോ

Title in English
Swargathilekko

സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ സ്വപ്നാടനം
(സ്വർഗ്ഗത്തിലേക്കോ...)

അനന്തമാണീ വീഥി
അജ്ഞാതമാണീ വീഥി
സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം
സ്വപ്നാടനം ഈ സ്വപ്നാടനം

ചിങ്ങമാസം വന്നു ചേർന്നാൽ

Title in English
Chingamaasam

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കോന്റു പോകും ആഹാ
മിന്നൽ വിളിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും (ചിങ്ങമാസം,...)

Year
2002