പുള്ളുവൻ പാട്ട്

ഓം കരിയേ [ഇളക് നാഗേ]

Title in English
Om Kariye [Ilaku Nage]

ഓം കരിയേ ഗുരുവേ സ്വാമി 
കരിമ്പടക്ക് തിരി കൊളുത്തി 
ഇളക് തൊള്ളായിരം നീക്കിക്കൊണ്ട് 
ഒരു മണവാളൻ കുളിച്ചു വരും നേരത്തിങ്കൽ 
ഒരു കാടദൂരം മേഞ്ഞു നടന്നു കണ്ടു നടന്നു 
കളിച്ചു രസിച്ചു നടന്നൂ...
ഒരു അമ്പത്തൊന്നൊടു മാസം ഗർഭമൂറ്റി 
നാലൊടു നാഴിക വന്നു പിറന്നാനപ്പോ 
ഒരു നാക്ക് വിളക്ക് തൂക്കുവിളക്ക് 
നാലുതിരിയിട്ട് തെളിയിക്കും നേരം...

ഇളക് ഇളകിളക് ഇളക് നാഗേ...
ഇളക് ഇളകെന്റെ മണിശീലേ...
ഹരിനാഗേ മണിനാഗേ ശംഖ് നാഗേ...
പാതാളക്കരിനാഗേ കാത്തീടേണേ...

Year
2011

നാഗത്താന്‍ കാവിലമ്മേ

Title in English
Nagathan Kavilamme

നാഗത്താന്‍ കാവിലമ്മേ നാള്‍ തോറും കനിയുമമ്മേ
നാവേറിനൊരുണ്ണിയഴകിനു പേരിട്...
ചെമ്പൊന്നിന്‍ നൂലുകെട്ട് ചേലൂറും പൊട്ടു കുത്ത് 
ചെന്താരിതൾ മിഴിയിലിത്തിരി മയ്യിട്...
ഉണ്ണിമറുകിലൊരുമ്മയെഴുതണ് വെണ്ണിലാക്കുളിര്
അമ്മ ഭഗവതി നടനമാടുക നിന്റെ കാൽത്തളിര്...

നാഗത്താന്‍ കാവിലമ്മേ നാള്‍ തോറും കനിയുമമ്മേ
നാവേറിനൊരുണ്ണിയഴകിനു പേരിട്...
ചെമ്പൊന്നിന്‍ നൂലുകെട്ട് ചേലൂറും പൊട്ടു കുത്ത് 
ചെന്താരിതൾ മിഴിയിലിത്തിരി മയ്യിട്...
ഉണ്ണിമറുകിലൊരുമ്മയെഴുതണ് വെണ്ണിലാക്കുളിര്
അമ്മ ഭഗവതി നടനമാടുക നിന്റെ കാൽത്തളിര്...

Film/album
Year
2003

പാൽക്കടലിൽ പള്ളി കൊള്ളും

Title in English
Palkadalil

പാൽക്കടലിൽ പള്ളികൊള്ളും പവിഴനാഗത്താരേ
കന്നിയാവിൻ കളം കൊള്ളാൻ കനിവു തോന്നേണം
വമ്പനാകും വാസുകിയും വന്നെഴുന്നള്ളേണം നിന്റെ
തങ്ക ദേഹം കണി കാണേണം (പാൽക്കടലിൽ..)

കുരുത്തോലപ്പന്തലിട്ട് കണിമഞ്ഞൾക്കളം തീർത്ത്
കുടം കൊട്ടിയുണർത്തുന്ന നാഗകന്യാവേ
ചിത്രകൂടം വലം വെച്ചും ചിത്തിനെല്ലാം ശുഭം തന്നും
പുറ്റുമണ്ണീന്നിറങ്ങി വാ നാഗകന്യാവേ  (പാൽക്കടലിൽ..)

നൂറും പാലും നിവേദിക്കാം നൂറുരു ഞാൻ ജപിച്ചീടാം
വന്നു നോക്കാൻ തുണയ്ക്കണേ നാഗകന്യാവേ
പൂക്കളത്തിൽ ഫണം നീർത്താൻ പുണ്യപാപക്കറ തീർക്കാൻ
പുറ്റുമണ്ണീന്നിറങ്ങി വാ നാഗകന്യാവേ  (പാൽക്കടലിൽ..)