ആലിലക്കാവിലെ തെന്നലേ

Title in English
Aalila kaavile

ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ടു പോവും
കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാൻ
മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാൻ
കാലികൾ മേയുമീയാലയിൽ കാവലായ്
പാലു പോൽ പെയ്യാൻ നിലാവുണ്ടോ (ആലില...)

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

Title in English
Dinkiri Dinkiri Dinkiri

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിനെ കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം ഇത്
കോടമഞ്ഞിൽ കുളമ്പടിക്കണ കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ തോക്കെടുക്കണ  വേട്ടപ്പട്ടാളം ഇത്
നാട്ടുകാരെ നട്ടം തിരിക്കണ പട്ടണപ്പട്ടാളം (ഡിങ്കിരി...)

വെണ്ണക്കല്ലിൽ നിന്നെ കൊത്തി

Title in English
Vennakkallil ninne

വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ
എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം (വെണ്ണക്കല്ലിൽ...)

ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ
നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം
അമ്മാനപ്പന്തലിട്ടത് നീലാകാശം
കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം
ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ (വെണ്ണക്കല്ലിൽ..)

അമ്മനക്ഷത്രമേ

അമ്മനക്ഷത്രമേ നിന്നെ വെടിഞ്ഞേതു
കടലിലേക്കാണു ഞാൻ യാത്ര പോവേണ്ടൂ (അമ്മ നക്ഷത്രമേ..)

സ്വയമുരുകിയെരിയുന്ന സൂര്യനായ് നാളെയും
ഭൂമി തൻ നെറുകയിൽ നിന്നു പൊള്ളാൻ
കണ്ണുനീർമേഘം കുടിച്ചു തീർക്കാൻ (അമ്മ നക്ഷത്രമേ..)

ആരോ ഗണിച്ചിട്ട ജാതകം നോക്കുവാൻ
സന്ധ്യ തൻ ഗ്രന്ഥം പകുത്തെടുക്കേ
വഴി പിരിഞ്ഞെങ്ങോ പറന്നു പോം പുണ്യമേ
പിൻ വിളി കേട്ടൊന്നു നിൽക്കുകില്ലേ നോവിൻ
മൺ കുടം നെഞ്ച്ചത്തുടഞ്ഞതല്ലേ (അമ്മ നക്ഷത്രമേ...)

പ്രിയനേ ഉറങ്ങിയില്ലേ

ആഹഹാ അഹഹാ..

പ്രിയനേ ഉറങ്ങിയില്ലേ

വെറുതേ പിണങ്ങിയല്ലേ (2)

പുലരേ കരഞ്ഞുവല്ലേ

ഹൃദയം മുറിഞ്ഞുവല്ലേ..

(പ്രിയനേ..)





നിന്റെ ഹൃദയസരോദിലെ

നോവുമീണം ഞാനല്ലേ

നിന്റെ പ്രണയ നിലാവിലെ

നേർത്ത മിഴിനീർ ഞാനല്ലേ..

പതിയേ ഒരുമ്മ നൽകാം

അരികേ ഇരുന്നു പാടാം

(പ്രിയനേ..)





നിന്റെ വേദന പങ്കിടാൻ

കൂടെയെന്നും ഞാനില്ലേ

നിന്റെ നെഞ്ചിലെ വേനലിൽ

സ്‌നേഹമഴയായ് പെയ്യില്ലേ

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

Title in English
Vennila

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നും ഈയേട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ (വെണ്ണിലാ...0

കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ
കൈ വളർന്നും മെയ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ (വെണ്ണിലാ...)

കന്നിമുകിൽക്കോടി ചുറ്റി
പൊൻ വെയിലിൽ മിന്നു കെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങി
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ (വെണ്ണിലാ...)

മുറ്റത്തെത്തും തെന്നലേ

Title in English
Muttathetthum thennale

മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴി അഴകാം കളിത്തോ‍ഴീ
തൊട്ടാല്‍പ്പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ
അവളെൻ പ്രിയതോഴീ (മുറ്റത്തെത്തും...)

കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ
നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞൂ
കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു
മേടനിലാവാണ്
താമരപ്പൂവിന്റെയിതളാണ്
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...)

വെണ്മുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു

Year
2005

താമരക്കുരുവിക്ക് തട്ടമിട്

Title in English
Thamarakkuruvikku Thattamidu

താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
വരണുണ്ടേ വിമാനച്ചിറകിൽ
സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി (താമര...)

നിസ്സീബുള്ള ലൈലയാണോ ഹിലാലൊത്ത റമ്ലയോ
പടച്ചോന്റെ പ്രാവു തോല്ക്കും ഫരീദയാണോ
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബിലു കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടു ദഫ് മുട്ടും ഒപ്പനയുമൊരുക്കേണം
മനസ്സിന്റെ മണിമുറ്റത്തിരിക്കണ കുറുമ്പുള്ള കിളികളേ പറക്കണം (താമര...)

കറുകറെ കറുത്തൊരു പെണ്ണാണ്

കറുകറെക്കറുത്തൊരു പെണ്ണാണ്
കണ്ണാണ് കരളാണ്
കാട്ടുപൂവിൻ കന്നിത്തേനാണ് ഇവൾ
പാട്ടു മൂളും മൈനപ്പെണ്ണാണ്
ഇളമാന്തളിരിൻ ചുണ്ടാണ് ഇമകൾ രണ്ടും വണ്ടാണ്
കുറുമ്പു കാട്ടും വമ്പാണ് പറക്കുമമ്പാണ് (കറു കറെ കറുത്തൊരു...)

ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
തിത്തൈ തിത്തൈ താളം കൊട്ടാൻ തത്തേ വരൂ താരാട്ടായ്
എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ്
കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം
കരിമ്പു പൂക്കും കാടാണ് കറുത്ത വാവാണ് (കറു കറെ..)

വന്ദേ മുകുന്ദഹരേ

Title in English
Vande Mukunda Hare

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം  ..!

----------------------------------------------------