റോസ് ബ്ലൂ റോസ് ആഹാ..
നീ ജനുവരിയില്‍ വിരിയുമോ
പ്രണയമായി പൊഴിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശലഭമായി ഉയരുമോ
ശിശിരമായി പടരുമോ
(നീ ജനുവരിയില്‍)
അകലെ ഇനി അകലെ
അലിവിന്‍ തിരയുടെ നുരകള്‍
ഇനിയും സ്വയം ഇനിയും
പറയാം പരിഭവ കഥകള്‍
ചിറകുകള്‍ തേടും ചെറുകിളിമകള്‍ പോലെ
മറയുമൊരീഅറന്‍ പകലിതളുകളോടെ
ഓ റോസ് ബ്ലൂ റോസ് ആഹാ
(നീ ജനുവരിയില്‍)
വെറുതം ഇനി വെറുതെ മധുരം പകരുന്ന വിരഹം
ഹൃദയം മൃദുഹൃദയം
തിരയും തരളിത നിമിഷം
അകലെ നിലാവിന്‍ നിറമിഴിയിമ പോലെ
അരിയകിനാവിന്‍ മണിവിരല്‍ മുനയേറ്റാല്‍
ഓ റോസ് ബ്ലൂ റോസ് ആഹാ
(നീ ജനുവരിയില്‍)
Film/album
Year
2004
Singer
Music
Lyricist