തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാൽ മതിയായീ
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം ആ..ആ...
മറ്റാരും കാണാക്കൗതുകം
(തൊട്ടുരുമ്മി...)

Film/album

കിനാവിൻ കിളികളേ

കിനാവിൻ കിളികളേ
നിലാവിൻ വളകളേ
താരാട്ടാൻ തംബുരു മീട്ടാൻ
വന്നാലും മൊഴികളേ
ചില്ലാമ്പൽ ചിറകുമായ്
കുന്നോളം കുളിരുമായ്
ചേക്കേറാൻ ചന്ദനക്കൂട്ടിൽ
വന്നാലും വാർതിങ്കളേ (കിനാവിൻ..)

നിന്നേക്കണ്ടതു തൊട്ടെന്നുള്ളിലൊരീണം നല്ലീണം
മെല്ലെ മിന്നിയ ദീപം പോലതിൻ നാളം വെൺ നാളം
കേൾക്കാത്തൊരു പാട്ടിൻ മധുരം മായാത്തൊരു മഞ്ഞിൻ കുളിര്
ഈറൻ മഴ വീഴും സന്ധ്യയിലാരോ ശ്രുതി മീട്ടും
പഞ്ചമ രാഗാഞ്ജലി കേൾക്കുമ്പോലെ
ഒരു വട്ടം കൂടി പലവട്ടം കൂടി അറിയാത്തൊരു പൂവിൽ ചാഞ്ചാടൂ  (കിനാവിൻ..)

മുന്തിരിപ്പാടം പൂത്തു നിക്കണ

മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)

കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ
കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ  (മുന്തിരിപ്പാടം...)

മൂന്നുചക്ര വണ്ടിയിത്

മൂന്നു ചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും
ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും ഈ
റോക്കറ്റ് കണ്ടാലെല്ലാരും  വിറയ്ക്കും (മൂന്നു ചക്ര...)

വഴി മാറ്‌ വഴിമാറ്

വഴി മാറ്‌ വഴിമാറ്‌  ഞാൻ വരണൊണ്ട് പാവം
പണിയാളുടെ പന്തളരാജൻ വരണൊണ്ട്
കുടമാറ്റ് കൊടിയേറ്റ് പട കൂട്ട് ഈ
പങ്കപ്പാടുകൾ പങ്കിലകാലം ഉത്സവമായ് മാറ്റ്
ചിന്നച്ചിരുതേ മരുതേ
ചക്കക്കുരുവും പകരം തിരുമന്തിക്കിനി(2) (വഴിമാറ്‌..)

മാൻ‌കുട്ടി മൈനക്കുട്ടി

മാൻ കുട്ടി മൈനക്കുട്ടി മഴ കാക്കും മയിലിൻ കുട്ടി ഓയ്യാ...
മാനത്തേ തങ്കക്കട്ടി മുകിലാട്ടും തിങ്കൾക്കുട്ടീ ഓയ്യാ
ഒരു കുറി കണ്ടൂ കുനുകുനെ ഞൊറി കണ്ടൂ
മുകിൽ മുടിയാടും തളയൊടു വള കണ്ടൂ ഓയ്യാ ഓയ്യാ ഹോയ്  (മാൻ‌കുട്ടി...)

അമ്മയെന്ന വാക്കു കൊണ്ട്

അമ്മയെന്ന വാക്കു കൊണ്ട് പൂജ ചെയ്തിടാം
അമ്മയെന്ന വീണ കൊണ്ട് പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലിൽ തണലായി
എന്റെയീ ജന്മം നിന്നു പൊള്ളും മരുയാത്രയിൽ

ആദ്യം നീ ഹരിശ്രീയായ് നാത്തുമ്പിൽ
അറിവായ് നീയകമിഴിയിൽ
പിന്നേ നീ സ്വരമഴയായ് ഇടനെഞ്ചിൽ
സംഗീതം മുറജപമായ്
കാറ്റിൽക്കെടാതെ കൈത്തിരിനാളമായ്
കാവൽ ഇരുന്നെന്റെ കാൽക്കൽത്തലോടീ
മായാത്ത കണ്ണീരു മറ്റാരും കാണാതെ
ചുണ്ടിൽ പകരും കനലാണു നീ (അമ്മയെന്ന....)

മെയ്‌മാസം മനസ്സിനുള്ളിൽ (D)

Title in English
May Masam Manassinullil

മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ (മെയ് മാസം..)

പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു
പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ (മെയ്മാസം...)

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ

Title in English
Kuttuval Kurumbi

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂമ്പാട്ടിൽ
ഒലീവിലപ്പന്തലിടാം (കുട്ടുവാൽ..)

ദേവദാരുവിൻ പൂക്കൾ ചൂടിയ മഞ്ഞിൻ താഴ്വാരം ഹോ
കിന്നരവീണയിൽ ദേവകുമാരികൾ ഗാനം മീട്ടുമ്പോൾ
ഒന്നു പാടുമോ സ്നേഹദൂതികേ രാവിൻ സംഗീതം
എന്റെ കിനാവിലെ മുത്തിനെ വാഴ്ത്തും ചന്ദനവേണുവിതിൽ
പതിയെ പരൽമീനായ് വെറുതെ പിടയാതെ ഒരു
കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ
ചെറുനറു മുന്തിരിമണികളെന്തിന് നീയൊളിച്ചു വച്ചു (കുട്ടുവാൽ...)

കാന്താ ഞാനും വരാം

കാന്താ ഞാനും വരാം
തൃശൂർ പൂരം കാണാൻ (2)

അമ്പിളിമാമനെ കൊണ്ടത്തരാല്ലോ (2)
ആയിരമാനയെ കൊണ്ടത്തരാല്ലോ (2)
ചക്കടവണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാം കുരുവിയെ കൊണ്ടത്തരാല്ലോ (2)
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളി...)

അമ്മയ്ക്കുമ്മകൊടുത്തുണരാലോ അണിമഴ നനയാലോ
അനിയത്തിക്കൊരു കമ്മലു പണിയാൻ പൊന്നു കൊടുക്കാലോ (2)
ആടകൾ തോടകളരമണി കിങ്ങിണി പാദസരം ചില
പലവക വാങ്ങിയങ്ങനെയിങ്ങനെ പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ  (അമ്പിളിമാമനെ..)