സങ്കടത്തിനു മറുമരുന്നുണ്ടോ

സങ്കടത്തിനു മറുമരുന്നുണ്ടോ ഉണ്ടെന്നേ ശരിയാണേ
സന്മനസ്സിലു സങ്കടമുണ്ടോ ഇല്ലെന്നേ ശരിയാണേ
ശരി കണ്ടവനും നൊമ്പരമില്ലേ
ശരി കൊണ്ടവനും സന്തോഷമില്ലേ
കണി കണ്ടുണരും കണ്ണൂകളേ എല്ലാം നേരല്ലേ (സങ്കടത്തിനു...)

കടഞ്ഞതൊത്തിരി പതഞ്ഞതിത്തിരി
നിനച്ചതൊത്തിരി തരുന്നതിത്തിരി
പടച്ചവനിതു വിധിച്ചതാണെന്നേ (2)
മദിച്ചവനെങ്ങെങ്ങോ പതിച്ചവനാകുന്നേ
ചതിച്ചവനെന്നാലോ ജയിച്ചവനാകുന്നേ
എല്ലാം എങ്ങോ ചെയ്യുന്നാരാരോ (സങ്കടത്തിനു...)

ഇല കൊഴിയും ശിശിരം വഴി മാറി

ഇല കൊഴിയും ശിശിരം വഴി മാറി
കരളല്ലികളിൽ ശലഭം കളിയാടി
മോഹം മൺ‌വീണ മീട്ടി ഹേ
സ്നേഹം കല്യാണി പാടി (ഇല കൊഴിയും...)

കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ
സിന്ദൂരം പെയ്യുകയായി(2)
ഈറൻ പൊൻ‌വെയിലും പുതു നെല്ലിൻ പൂങ്കുലയും
മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...)

മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ
പൂക്കാലം തോരണമായി (2)
പാടും പൂങ്കുയിലേ കളിയാടും മാമയിലേ
വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...)

-------------------------------------------------------------------------------------------------

സുന്ദരിയേ ചെമ്പകമലരേ

സുന്ദരിയേ ചെമ്പകമലരേ
ഓ സുന്ദരനേ ചെങ്കതിരഴകേ (2)
ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ (സുന്ദരിയേ...)

അങ്ങകലെ കേരള മണ്ണിൽ
ചിങ്ങനിലാവുള്ളൊരു നാളിൽ
അത്തമിടാനോടി നടക്കണ പെണ്മണിയാവണ്ടേ
ചിത്തിരയിൽ ചെപ്പു തുറക്കും വെണ്മലരിനു ചുംബനമണിയാൻ
ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ
തോവാളക്കിളിമൊഴിയേ
മലയാള തേൻ‌കനിയേ (2)
തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ
പുതു പൊങ്കലു കൂടണ്ടേ  (സുന്ദരിയേ...)

ആകാശദീപമെന്നുമുണരുമിടമായോ

Title in English
Aakasha deepamennum

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)


സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)

ആരു പറഞ്ഞു ആരു പറഞ്ഞു

Title in English
Aaru paranju

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..)

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർ കാലം പകരം തന്നൂ നീ
അഴകേ നീ അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...)

ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്

കതിർമഴ പൊഴിയും ദീപങ്ങൾ കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻ താരകങ്ങൾ താഴെ വീഴും അഴകോടെ

ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ (ഒന്നാനാം....)


ഒത്തിരിയൊത്തിരി ഇരവുകൾ
ചിരിയുടെ മുത്തു പൊഴിഞ്ഞൊരു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന പെണ്ണാളേ


ഏഴു ജന്മങ്ങളേഴാം കടലായി
എന്റെ ദാഹങ്ങളീറക്കുഴലായീ (2)
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ

തങ്കത്തോണി തെന്മലയോരം കണ്ടേ

Title in English
Thankathoni thenmalayoram kande

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ (തങ്കത്തോണി...)


തിന കൊയ്യാപ്പാടത്തു കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം (2)
നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും ഓ....... (തങ്കത്തോണി...)


പൂമാലക്കാവിൽ തിറയാടും നേരം
പഴനിമലക്കോവിലിൽ മയിലാടും നേരം (2)
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപ്പോയീ  ഓ..... (തങ്കത്തോണി...)

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ  എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ    (പള്ളിത്തേരുണ്ടോ)

കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ   നീ കണ്ടോ (2)
താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
എന്നോടൊന്നുരിയാടാന്‍ അവനിന്നരികേ വരുമെന്നോ   (പള്ളിത്തേരുണ്ടോ)

തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍
പാട്ടുകളവിടെ കേട്ടോ  നീ കേട്ടോ (2 )

ഇന്നലെ മയങ്ങുന്ന നേരം

ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞികാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ (ഇന്നലെ മയങ്ങുന്ന...)

പടിപ്പുര വാതുക്കൽ തനിയേ നിൽക്കുമ്പോ
പലതും തോന്നിയതായിരിക്കാം
മകയിരം കാവിൽ തിരി വെച്ചു തൊഴുമ്പോൾ
വെറുതേ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതു മുത്തശ്ശൻ
കൈ നോക്കി ചൊല്ലിയതായിരിക്കാം
കണ്ണാടി മുല്ലേ പറയൂല്ലേ (ഇന്നലെ...)

അമ്മൂമ്മക്കിളി വായാടി

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി
കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാൻ ചങ്ങാലി (അമ്മൂമ്മക്കിളി...)

ചിറ്റോളം കിക്കിളി നെയ്താൽ ചിരിച്ചോടും ചുരുളൻ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
 കാക്കാലൻ ഞണ്ടിനെ മെല്ലെ കടക്കണ്ണാൽ ചൂണ്ടിയെടുക്കും
കർക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ
കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണികെട്ടി പാഞ്ഞോടും മഞ്ഞമ്മിമുല്ല പൂങ്കാറ്റോ
ചേലോലും ചങ്ങാതിയായ് (അമ്മൂമ്മക്കിളി..)