സാമഗാനസാരമേ ഇടറി വീണുറങ്ങിയോ
സാക്ഷിയായി നിൽക്കുമീ ഹൃദയവെണ്ണ തേങ്ങിയോ
എന്നുള്ളിൽ മൗനത്തിൻ തിരിയുഴിയാൻ
നീ പോരുമോ ശുഭകരമൊരു (സാമഗാന...)
ആളുമ്പോൾ പൊള്ളുന്ന ദിവ്യാഗ്നിയാവാം ഞാൻ
നിന്നോമൽച്ചുണ്ടാലൊന്നൂതുമെങ്കിൽ
കണ്ണിൽ കൊളുത്തുന്ന കാണാവിളക്കോടെ
നിന്നെ ഞാൻ തേടുന്നു പൊൻ കിനാവേ
ഏതോ ജനിമൃതിയുടെ ശാപത്തിൽ
എരികനലായ് കത്തുമ്പോൾ
എങ്ങെങ്ങോ സംഗീത സൂര്യോദയം (സാമഗാന...)
Film/album
Singer
Music
Lyricist