പാൽക്കടലിൽ പള്ളി കൊള്ളും

പാൽക്കടലിൽ പള്ളികൊള്ളും പവിഴനാഗത്താരേ
കന്നിയാവിൻ കളം കൊള്ളാൻ കനിവു തോന്നേണം
വമ്പനാകും വാസുകിയും വന്നെഴുന്നള്ളേണം നിന്റെ
തങ്ക ദേഹം കണി കാണേണം (പാൽക്കടലിൽ..)

കുരുത്തോലപ്പന്തലിട്ട് കണിമഞ്ഞൾക്കളം തീർത്ത്
കുടം കൊട്ടിയുണർത്തുന്ന നാഗകന്യാവേ
ചിത്രകൂടം വലം വെച്ചും ചിത്തിനെല്ലാം ശുഭം തന്നും
പുറ്റുമണ്ണീന്നിറങ്ങി വാ നാഗകന്യാവേ  (പാൽക്കടലിൽ..)

നൂറും പാലും നിവേദിക്കാം നൂറുരു ഞാൻ ജപിച്ചീടാം
വന്നു നോക്കാൻ തുണയ്ക്കണേ നാഗകന്യാവേ
പൂക്കളത്തിൽ ഫണം നീർത്താൻ പുണ്യപാപക്കറ തീർക്കാൻ
പുറ്റുമണ്ണീന്നിറങ്ങി വാ നാഗകന്യാവേ  (പാൽക്കടലിൽ..)

--------------------------------------------------------------------------------