ഈണം തുയിലുണർത്തീണം
മൂളിയെൻ
വീണക്കിടാങ്ങളേ പോരൂ
നാണം മിഴികളിൽ നാണം തുളുമ്പുമീ
ഓണപ്പൂവിനൊരമൃതേത്ത് (ഈണം..)
ചന്ദ്രശാല തൻ ചന്ദനപ്പടിയിൽ
ചാഞ്ചക്കമാടുവതാരോ (2)
വർണ്ണവിശറികൾ വീശി വീശി
വളകൾ പാടി തളകൾ പാടി
വന്നെതിരേൽക്കുന്നു(2) (ഈണം...)
ഇന്ദുശോഭമാം നെറ്റിയിൽ കുളിരിൻ
കുങ്കുമം ചാർത്തുവതാരോ (2)
അന്തിവെയിലിലെ പൊന്നു പൂശി
ജലതരംഗമഴകിൽ മീട്ടി
നിന്നെ വിളിക്കുന്നു (2) (ഈണം...)