ഉണരൂ ഉണരൂ ഉഷാദേവതേ
സ്നേഹപുഷ്പ വിമാനമിതാ
പൂഞ്ചിറകോലും വെൺ മുകിൽ പോലെ
പ്രേമരജത വിമാനമിതാ (ഉണരൂ...)
ഓ...
ചൈത്ര കാമുകൻ തലോടി
ഹർഷലജ്ജകളിൽ മുങ്ങീ
സുന്ദരിയായ് നില്പൂ ഭൂമി
ഓ...
ദേവഗായകർ തൻ ഗാനം
പൂവും നീരും തൂകും തീരം
പൂകും നാംമാനസ തീരം
താരകളൂഞ്ഞാൽ ആടുന്ന തീരം
പോരൂ രജത വിമാനമിതാ (ഉണരൂ..)
ഓ..
പ്രേമദൂതുമായി പോകും
മേഘമാലകളിൽ നിന്നും
തൂമിന്നല്‍പ്പൂവുതിരും തീരം
ഓ..
മുല്ലമാല കോർത്ത പോലെ
വെള്ളിൽക്കുരുവുകൾ പോകെ
സംഗീത സാന്ദ്രമാം തീരം
മാരിവിലൂഞ്ഞാൽ ആടുന്ന തീരം
പോരൂ രജത വിമാനമിതാ (ഉണരൂ..)
Film/album
Singer
Music
Lyricist