മംഗലയാതിര രാത്രി
നിൻ പുകഴ് പാടുന്നിതാ
സുമംഗലിമാർ തിരുവാതിര നടനമാടി
അമ്പിളിക്കല ചൂടുന്ന
തമ്പുരാന്റെ തിരുമാറിൽ
അൻപാർന്നു ഭഗവതി മാലയുമിട്ടി
കണ്ണിണ തെല്ലിതൾ കൂമ്പി
കൈകൂപ്പി ദേവിയും മുക്കണ്ണന്റെ മുന്നിൽ നിന്നാൾ വിഗ്രഹം പോലെ (മംഗലയാതിര..)
ഉൾപ്പുളകമാർന്നു ദേവൻ
തൃക്കരത്താൽ പുൽകിയപ്പോൾ
ഉല്പലനേത്രങ്ങൾ ലജ്ജാമുദ്രിതമായി
ഏഴു കടൽ തുടി കൊട്ടി
ഏണാങ്കദ്യുതി തോറ്റി
ഏഴിലം പാലകൾ പൂത്തു ഭൂമി തളിർത്തു (മംഗലയാത്രിര...)
----------------------------------------------------------------------------