തെക്കു തെക്കു തെക്കു നിന്നൊരു

തെക്കു തെക്കു തെക്കു നിന്നൊരു
തേക്കുപാട്ട് അതിൽ
തേനുണ്ട് തിനയുണ്ട് തേനടയുണ്ട്
വയൽക്കിളിച്ചുണ്ടിൽ നിന്നൊരു
വടക്കൻ പാട്ട് അതിൽ വാളിളകണ് വള കിലുങ്ങണ്
പൊന്നാങ്ങളെ

കൊയ്തു കൊയ്തു കേറണ നാത്തൂനാരേ നിന്റെ
കൊയ്ത്തരിവാൾ തത്തമ്മച്ചുണ്ടു പോലെ
വെറ്റിലയിൽ നൂറു തേച്ചു
തെറുത്തു തായോ തന്നാൽ
പട്ടിന്റെ നേർമ്മയുള്ളൊരു പാട്ടു പാടാം

കൂട്ടിലടച്ചൊരു പക്ഷി

Title in English
koottiladachoru pakshi

കൂട്ടിലടച്ചൊരു പക്ഷി ആരും
കൂട്ടില്ലാത്തൊരു പക്ഷി
പാട്ടു മറന്നൊരു പക്ഷി ആരോ
വേട്ടയാടുന്ന പക്ഷീ
ഞാനൊരു കൂട്ടിലെ പക്ഷി

എന്റെ ചിറകുകൾ മുറിച്ചെടുത്തവർ
വർണ്ണവിശറികൾ തീർക്കും
എന്റെ തൂവൽത്തിരികൾ കൊണ്ടവർ
സ്വന്തം തൂലിക തീർക്കും
എന്റെ നീലാകാശം മാത്രം
കണ്ടു കണ്ണീർ വാർക്കും (കൂട്ടിലടച്ചൊരു....)

എന്റെ ഹൃദയം ചുരന്നെടുത്തവർ
തങ്കപ്പൂത്താലി തീർക്കും
എന്റെ ദുഃഖം വാറ്റിയെടുത്തവർ
സ്വന്തം ഗീതികൾ തീർക്കും
എന്റെ നീലാകാശം മാത്രം
കണ്ടു കണ്ണീർ വാർക്കും (കൂട്ടിലടച്ചൊരു...)

അകലെയാകാശ പനിനീർപ്പൂന്തോപ്പിൽ

അകലെയാകാശപ്പനിനീർപ്പൂന്തോപ്പിൽ
അലസനേത്രയാം ശശിലേഖ (2)
കവിളിൽ ചുംബനമറുകുമായ് നിന്നു
കവിത പോൽ പ്രേമകവിത പോൽ (അകലെയാകാശ...)


തിരുവുടലിതു നിറകുടമാക്കും
ദിനകരാശ്ലേഷലഹരികൾ
പ്രിയതര സ്മൃതി സുരഭി പുഷ്പമായ്
നറുനിലാവായ് വിരിയുന്നു
നവനീതക്കുളിർ ശിലയിൽ തീർത്തൊരു
യവനശില്പം പോൽ അവൾ നിന്നു  (അകലെയാകാശ...)


മറയുവാൻ വെമ്പും സവിതാവിൻ നേരെ
കരപുടം നീട്ടി അവൾ നിന്നു
അധരമല്പവും ഇളകിയില്ലെന്നാൽ
ഹൃദയം മൂകമായ് പാടുന്നു
തഴുകുമ്പോൾ ദേവൻ തഴുകുമ്പോൾ മാത്രം
മുഴുമതിയായ് വിടരും ഞാൻ  (അകലെയാകാശ...)

ചെമ്പകപ്പൂവിതൾ പോലാം

ചെമ്പകപ്പൂവിതൾ പോലാം
അമ്പിളിക്കല തിരുമുടിയിൽ
അൻപോടണിയുന്ന തമ്പുരാനേ
ചന്ദ്രശേഖരഭഗവാനേ കൈ തൊഴുന്നേൻ

തൊഴുന്നേൻ തിരുമുടിച്ചാർത്തിലൊളിക്കും മന്ദാകിനിയ്ക്കും
 തൊഴുന്നേൻ തിരുനെറ്റിയിലെ കനൽ മിഴിയ്ക്കും
തൊഴുന്നേൻ തിരുമടിത്തട്ടിലിരിക്കും ഗണപതിയ്ക്കും
കൈ തൊഴുന്നേൻ പാതി മെയ്യാം ശ്രീപാർവതിക്കും

തൊഴുന്നേൻ ത്രികാലങ്ങളളക്കും പൊൻ തുടിക്കും
കൈ തൊഴുന്നേൻ തൃശൂലമേന്തും തൃക്കരത്തിനും
തൊഴുന്നേൻ പദതാളമേളം തളിർക്കും പൊൻ ചിലമ്പിനും
തൊഴുന്നേൻ തിരുവൈക്കം വാണരുളും ദേവാ

കണി കാണേണം കൃഷ്ണാ

Title in English
Kani Kanenam

കണി കാണേണം കൃഷ്ണാ കണി കാണേണം
കായാമ്പൂവുടലെന്നും കണി കാണേണം
കനിവാർന്നെൻ കരളിൽ കാൽത്തള കിലുക്കി
കളിയാടേണം കൃഷ്ണാ കളിയാടേണം

ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ മാറിലെ
വനമാലയാകേണം ഞാനതിൽ
തുളസിപ്പൂവാകേണം
മണിമുറ്റത്തോടിക്കളിക്കും നിൻ തൃക്കഴ
ലണിയുന്ന പൂമ്പൊടിയാകേണം (കണി കാണേണം..)

ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
വനവേണുവാകേണം നിൻ സ്വര
സുധയതിലൊഴുകേണം
ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂർ
മതിലകത്തൊരു മൺ തരിയാകേണം (കണി കാണേണം...)

Film/album

മാറത്തൊരു കരിവണ്ട്

Title in English
Maarathoru karivandu

മാറത്തൊരു കരിവണ്ട്
തേനുണ്ടു മയങ്ങുന്ന
മാർകഴിത്തിങ്കൾ പൂവേ
നീയുറക്കൊഴിക്കുന്ന
വിണ്ണിന്റെ പുറമുറ്റ-
ത്തായിരം കണ്ണുനീർപ്പൂക്കൾ
ഇതാരുടെ കണ്ണുനീർപ്പൂക്കൾ
(മാറത്തൊരു...)

മാനത്തെ ദേവദൂതികളേ നിങ്ങൾ
താഴത്തേക്കൊന്നു നോക്കൂ
ഇവിടെയീ മണ്ണിലോ
കണ്ണുനീർപ്പൂക്കളായ്
വിരിയാത്ത നൊമ്പരങ്ങൾ
ആ വിരിയാത്ത നൊമ്പരങ്ങൾ

പാപികൾ വാഴും താഴ്വരയിൽ ഏതോ
ശാപത്തിൻ പാഴ് നിഴലിൽ
ഒരു തുള്ളിക്കഞ്ഞിക്കായ്
കൈക്കുമ്പിൾ നീട്ടുന്നു
പിടയുന്ന ജീവിതങ്ങൾ ഇന്നീ
പിറവിതൻ സങ്കടങ്ങൾ
(മാറത്തൊരു...)

ശാപശിലകൾക്കുയിരു നൽകും

ശാപശിലകൾക്കുയിരു നൽകും ദേവ
പാദങ്ങളെവിടെ എവിടെ
പാനപാത്രങ്ങളിൽ കണ്ണീരുമായിതാ
പാപത്തിൻ പുഷ്പങ്ങളിവിടെ

ആദിയിലുണ്ടായ സർഗ്ഗവചനമേ
ആദത്തിനാശ്വാസമേകാൻ
എന്തിനീ സ്ത്രീയെന്ന ദുഃഖത്തെ തീർത്തതിൽ
സൗന്ദര്യകഞ്ചുകം ചാർത്തി
വേദന തൻ പുൽത്തണ്ടു തീർത്തു നീ
വേറൊരു പുൽത്തണ്ടു തീർത്തു (ശാപശിലകൾ..)

ആദിയുഷസ്സ് കൊളുത്തിയ നാളമേ
ആയിരം മൺ വിളക്കിൽ നീ
ജന്മദുഃഖത്തിന്റെയാഗ്നേയ പുഷ്പമായ്
പിന്നെയും പൂത്തു വിടർന്നു
സ്നേഹം തഴുകാത്ത ജീവനിൽ നീയിന്നും
ദാഹമായ് നീറിപ്പടർന്നു നിത്യ
ദാഹമായ് നീറിപ്പടർന്നു (ശാപശിലകൾ...)

ആവണിപ്പൊന്നൂഞ്ഞാലിൽ

ആവണി പൊന്നൂഞ്ഞാലില്‍
ആടി വാകിളിപ്പെണ്ണേ (2)
പൂവായ പൂവെല്ലാം  ചൂടിവാ ആടിവാ (2)
കുറുമൊഴിപ്പൂ ചൂടി വാ (2) (ആവണി ...)

മാവേലി വാഴും കാലം
എന്നെന്നും തിരുവോണം
ശീവോതി എഴുന്നള്ളി
പൂതൂകും തിരുമുറ്റം (ശീവോതി..)

തയ്യകം തയ്യകം തയ്യകം താര
ഉണ്ണാനും ഉടുക്കാനും
പുന്നല്ലരി പൂമ്പട്ട് (2)
കിണ്ണത്തില്‍ ഒതുക്കി നീ
നെഞ്ചിലേ തുടിതാളം

ഈറന്‍ മിഴികളെന്തേ
ഓണപ്പൂങ്കന്യമാരെ
തയ്യകം തയ്യകം താര (2)
ഈ നല്ല മണ്ണിലേത്തും
ഓമല്‍പൂങ്കന്യമാരെ ഓമല്‍പൂങ്കന്യമാരെ

എവിടെയാ വാഗ്ദത്തഭൂമി

Title in English
Evideya Vagdatha Bhoomi

എവിടെയാ വാഗ്ദത്ത ഭൂമി
എവിടെയാ സൗവർണ്ണഭൂമി
ഇവിടെയീ മരുഭൂവിൽ നിന്നിവർ ചോദിപ്പൂ
എവിടെ എവിടെയാ സ്വപ്നഭൂമി

നിലവിളിച്ചൊരു കുറി കൂടിപ്പകൽക്കിളി
ചിറകടിച്ചെങ്ങോ മറഞ്ഞു
ചൂടുകാറ്റൊരജ്ഞാത ശത്രുവിൻ സേന പോൽ
ചുഴലവുമാർത്തലയ്ക്കുന്നു
കൊടിയ തമസ്സിന്റെ കൂടാരത്തിൽ യുദ്ധ
ത്തടവുകാരായ് ഞങ്ങൾ നില്പൂ (എവിടെയാ...)

തളരും പദങ്ങളിൽ
തപ്തമാമാത്മാവിൽ
തരളമാം കൺകളിലെല്ലാം
വിടരാത്ത സ്വപ്നങ്ങൾ പാടാത്ത ഗാനങ്ങൾ
മൃതിയുടെ ചിംബനമേൽക്കേ
ഇനിയൊരുഷസ്സിന്റെ തേരൊലി കേൾക്കുവാൻ
ഇവരിതാ കാതോർത്തു നില്പൂ (എവിടെയാ...)