നിത്യകാമുകീ നിന്നെ തിരഞ്ഞു ഞാൻ

നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു
നിദ്രയിൽ മധുരസ്വപ്നം പോലെ
മറ്റൊരു ജന്മമണഞ്ഞു 
നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു

ശാരദേന്ദു ശരറാന്തൽ കൊളുത്തിയ
ശാരോൺ താഴ്വരയിൽ (2)
ഇടയപ്പെൺകൊടി  നിന്നെത്തേടി
ഇതു വഴി വീണ്ടും വരുന്നു ഞാൻ (2)
നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു

രാഗദൂതിനരയന്നമണഞ്ഞൊരു
രാജാങ്കണവനിയിൽ (2)
മധുരദർശനേ നീ സ്വയംവര-
വധുവായ് വന്നെതിരേൽക്കൂ -നവ 
വധുവായ് വന്നെതിരേൽക്കൂ

നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു
നിദ്രയിൽ മധുരസ്വപ്നം പോലെ
മറ്റൊരു ജന്മമണഞ്ഞു 
നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു
----------------------------------------------------------------