മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ്

മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ്
മണിത്തെന്നലായ് വാ
ഓടി വാ കളമൊഴികളിൽ നീന്തി വാ
പാടി വാ കതിരൊളികളിൽ ആ‍ടി വാ
ഇരുളിലുമകമിഴി തെളിയുക
തൊഴുതുണരുക (മലർത്തോപ്പിതിൽ....)

കുരുന്നോമനക്കൺകളിൽ
പുലർക്കന്യ തൻ പ്രസാദമാം പൂച്ചെണ്ടിതാ
കരൾ ചില്ലയിൽ പറന്നിതാ
പകല്‍പ്പക്ഷികൾ സ്വരാമൃതം തൂകുന്നിതാ
പാടിപ്പാടി പോകാം ചേർന്നാടിപ്പാടി പോകാം
കൂട്ടായെന്നും കൂടെപ്പോകാൻ
ദേവദൂതരാണല്ലോ (മലർത്തോപ്പിതിൽ....)

പാലരുവീ പാടി വരൂ

Title in English
Paalaruvee paadivaroo

പാലരുവീ പാടിവരൂ
പാദസരം ചാർത്തി വരൂ (2)
കുറുമൊഴികളുമായ് ചിരിമണികളുമായ്
തീരങ്ങൾ നിൻ സ്നേഹതീർത്ഥങ്ങളിൽ
നീരാടുവാൻ കൊതിപ്പൂ (പാലരുവീ...)

സൗവർണ്ണസന്ധ്യക്കു സമ്മാനമായ്
സൗഗന്ധികപ്പൂവുമായ് വന്നുവോ
ആരോ നീ ആരോ (2)
കൗമാരസങ്കല്പ സംഗീതമോ
പൂമാരി പെയ്യുന്ന മന്ദാരമോ (പാലരുവീ...)

നിൻ മൗനപുന്നാഗപുഷ്പങ്ങളിൽ
ഇന്നേതു രാഗത്തിൻ തേൻതുള്ളികൾ
പോരൂ നീ പോരൂ (2)
നിൻ ചിപ്പിയിൽ വീണു മുത്താകുവാൻ
വിണ്ണിൽ നിന്നെത്തുന്ന നീർത്തുള്ളി ഞാൻ (പാലരുവീ...)

 

അരികേ അരികേ

അരികെ അരികെ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം (അരികെ...)
കിളിയേ നിൻ പൂമരം
ഈയിരുൾക്കാട്ടിലായി (അരികെ..)

പാടീ പാതിനിദ്രയിലെ സ്വപ്നം പോലെ നീ
ഏതോ നാഗമാണിക്യം ചൂടാൻ വെമ്പി നീ
എരിതീ  എരിതീ
എരിതീ ജ്വാലകൾ കൈ നീട്ടും
മരുഭൂ വീഥിയിൽ വീണു നീ
അറിയില്ലീ യാത്രയും
സ്വപ്നമോ സത്യമോ (അരികെ...)

നീയാണാദിസംഗീതം നീലാകാശമേ
നീലാകാശസംഗീതം താരാജാലമായ്
ഇരുളിൽ ഇരുളിൽ
ഇരുളിൽ കൺകളിലാ ഗാനം
നിറയേ കാതിനജ്ഞാതം
പറയൂ നീ ഗാനമോ മൗനമോ വാനമേ (അരികേ...)

മാൻ കിടാവേ നിൻ നെഞ്ചും

മാൻ കിടാവേ
നിൻ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ (2)
ആ മുറിവിൽ തേൻ പുരട്ടാൻ ആരേ പോന്നു (മാൻ കിടാവേ..)

മണ്ണു കൊണ്ടോ പൊന്നു കൊണ്ടോ  നിൻ വിളക്കെന്നാകിലും
തൂവെളിച്ചം ഒന്നു പോലെ  പൂവിടുന്നു രണ്ടിലും
സ്നേഹനാളങ്ങളേ തേടും ദീപങ്ങൾ നാം
സ്നേഹദുഃഖങ്ങളെ  തേടും രാഗങ്ങൾ നാം (മാൻ കിടാവേ...)

വാസനപ്പൂ നീ ചിരിക്കൂ വാടിവീഴും നാൾ വരെ
നൊമ്പരത്തിൻ കൈപ്പുനീരും മുന്തിരിനീരാക്കുക
ദേവപാദങ്ങളെ തേടും തീർത്ഥങ്ങൾ നാം
തീർത്ഥമാർഗ്ഗങ്ങളിൽ  വീഴും മോഹങ്ങൾ നാം (മാൻ കിടാവേ...)

----------------------------------------------------------------
 

മന്ദാരത്തരു പെറ്റ മാണിക്ക്യകനിയേ

മന്ദാരത്തരു പെറ്റ മാണിക്ക്യക്കനിയേ
മംഗളം നിനക്കു മംഗളം
മഞ്ജീരമണിനാദമുയരട്ടെ
സുമംഗലിമാരേറ്റു പാടട്ടെ
ഉത്സവമായീ ഇന്നുത്സവമായ് ഈ
ഉത്രാടനാൾ നിനക്കുത്സവനാൾ

പൊൻ കസവു കുപ്പായം ചാർത്തീ ഒരു
പൊന്നുടവാളരയിൽ തിരുകി
തങ്കവർണ്ണത്തലപ്പാവും ചൂടി
ഉണ്ണിത്തമ്പുരാനെഴുന്നള്ളും നേരമായ്
ഉത്സവമായീ ഇന്നുത്സവമായ് ഈ
ഉത്രാടനാൾ നിനക്കുത്സവനാൾ

ഏഴുവർൺനമണിവില്ല്ലു വേണം
അതിലെയ്യുവാൻ മലരമ്പു വേണം
ഏണമിഴികൾ കൊതിച്ചു നിൽക്കും
മണി വേണുഗാനലോലനായ് വരേണം
ഉത്സവമായീ ഇന്നുത്സവമായ് ഈ
ഉത്രാടനാൾ നിനക്കുത്സവനാൾ (മന്ദാര...)

പൂവും പൊന്നും പുടവയുമായ്

പൂവും പൊന്നും പുടവയുമായ് വന്നു
ഭൂമിയെപ്പുണരും പ്രഭാതമേ നിന്റെ
പ്രേമസംഗീതം കേട്ടു ഞാൻ
വർണ്ണങ്ങൾ പൂവിട്ടു പൂവിട്ടു നിൽക്കുമീ
മണ്ഡപത്തിൽ കതിർമണ്ഡപത്തിൽ
നാണിച്ചു നാണിച്ചു വന്നു നിൽക്കുന്നൊരു
നാടൻ വധുവിനെ പോലെ
കോൾമയിർ കൊള്ളുമീ ഭൂമിയെ കാണുമ്പോൾ
കോരിത്തരിക്കുന്നു മെയ്യാകെ
കോരുത്തരിക്കുന്നു (പൂവും പൊന്നും...)

ഇന്ദ്രനീലമണിവാതിൽ തുറന്നൂ

ഇന്ദ്രനീലമണിവാതിൽ തുറന്നു
അതിൻ പിന്നിൽ നീ നിന്നൂ
പിന്നിയ മുടിച്ചാർത്തിൽ
ഇന്ദുകലാദളം ചൂടി നിന്നു
(ഇന്ദ്രനീല...)

ചന്ദനക്കുളിരേ നീയെന്തിനിന്നെന്റെ
ഇന്ദ്രിയങ്ങളിലഗ്നി കൊളുത്തി
ഈയഗ്നിപുഷ്പങ്ങൾ ഈയഭിലാഷങ്ങൾ
ജീവനിലൂതി ഊതി വിടർത്തി
(ഇന്ദ്രനീല...)

കണ്ണിണയ്ക്കമൃതേ നീയെന്തിനെൻ
കരൾ തന്തികളിൽ ദാഹമുണർത്തീ
ഈ യുവമോഹങ്ങൾ പൂവിടും ഭൂമിയിൽ
നീ വർഷധാരയായ് വീണൊഴുകൂ
നീ വർഷധാരയായ് വീണൊഴുകൂ
(ഇന്ദ്രനീല...)

ഏതോ സന്ധ്യയിൽ

ഏതോ സന്ധ്യയിൽ ഏകാന്തമൂകമാം
ഏതോ വേദനയിൽ
എന്നെ തഴുകിത്തഴുകിയുറക്കാൻ
വന്നൂ നീ കുളിർകാറ്റായ്
പാടും കുളിർ കാറ്റായ് (ഏതോ...)

പകൽ വീണു മരിക്കും പാതയ്ക്കരികിലെ
പഴയൊരീയമ്പലത്തിൽ
ഞനൗമെൻ മാറിലെ നാടൻ വീണയും
ഞാവൽക്കിളികൾ പോൽ കൂടണയേ
നീ വരും കാലൊച്ച കേട്ടു ഞാൻ
പിന്നെ നീ വെച്ച മൺ വിളക്കു കണ്ടൂ
നീയൊരു വെളിച്ചത്തിൻ മാണിക്യത്തുരുത്തായെൻ
ജീവനെപ്പൊതിഞ്ഞു നിന്നൂ (ഏതോ...)

ഒരു പുലരിത്തുടുകതിർ പോലെ

ഒരു പുലരിത്തുടുകതിർ പോലെ
ഒരു തുള്ളി നിലാവൊളി പോലെ
ഒരു കുങ്കുമനാളം പോലെ
ഒരു പൂവെന്നുള്ളിൽ വിടർന്നു
സ്നേഹം സ്നേഹം സ്നേഹം

ഇതളുകളിൽ കണ്ണീരോടെ
ഹൃദയത്തിൻ പരിമളമോടെ
വെറുതേയൊരു സ്വപ്നം പോലെ
ഒരു പൂവെന്നുള്ളിൽ വിടർന്നു
സ്നേഹം സ്നേഹം സ്നേഹം
പാഴ്‌മഞ്ഞിൻ കണികകൾ പോലും
പവിഴത്തുടുമണിയായ് മാറ്റും
ഏതോ ഹൃദ്പത്മദലങ്ങൾ
തേടുകയാണെന്തിനോ ഞാൻ (ഒരു പുലരി...)

നിറതിങ്കളുദിക്കും രാവിൽ
തിര തല്ലി മദിക്കും കടലായ്
കടൽ തേടി പാടി വരുന്നൊരു
നദിയായ് ഞാൻ കാക്കുവതാരേ (ഒരു പുലരി..)

ആകാശമേ നീലാകാശമേ

ആകാശമേ നീലാകാശമേ
ആരും പകുക്കാത്ത
പാഴ് മതിൽ കെട്ടാത്തൊരാകാശമേ
നീലാകാശമേ (ആകാശമേ...)

മണ്ണിത് പണ്ടാരോ പങ്കു വെച്ചൂ
മതിലുകൾ കെട്ടി കളം തിരിച്ചൂ
ഓരോ മനുഷ്യനെയും
ഓരോരോ കരുവാക്കി
ആരെല്ലാം ചതുരംഗക്കളി പഠിച്ചൂ
ആരെന്നെയസ്വതന്ത്രനാക്കീ (ആകാശമേ...)

നീയെന്റെ മനസ്സിനു ചിറകു നൽകീ
നീയാച്ചിറകിനു ദാഹം നൽകീ
നീറുമെന്നാത്മാവിന്റെ
സ്വാതന്ത്ര്യസംഗീതത്തിൻ
താരസ്വരലിപികൾ പകർത്തി വെയ്ക്കൂ
നീയെന്നെ നിൻ വിപഞ്ചിയാക്കൂ (ആകാശമേ...)

----------------------------------------------------------------------