നിറപറ ചാർത്തിയ

നിറപറ ചാർത്തിയ പൂക്കുല പോലെ നീ
തിരുവാതിരമുറ്റത്തൊരുങ്ങി നിന്നൂ ഈ
തിരുവാതിരക്കളിയരങ്ങിൽ നിന്നൂ
തിരിമലർ നാളങ്ങളൂതിക്കെടുത്തിയ
നിലവിളക്കായി നീ മാറി നിന്നൂ വീണ്ടും
തപസ്സിൽ നിന്നൂ

ഈണത്തിലായിരമീരടി പാടിയൊ
രീറക്കുഴലെന്തേ മൂകമായി
താളത്തിലും നല്ല മേളത്തിലും നിന്റെ
ആളിമാരാടുന്നു കാണ്മതില്ലേ ഒന്നും കേൾപ്പതില്ലേ  (നിറപറ...)

മംഗലയാം ദേവി ആതിരരാത്രിയിൽ
മംഗല്യസ്വപ്നം പൂവിട്ട് കണ്ടു
ഇന്നുമിരുളിലലയും നി ദേവനെ
പിൻ തുടരുന്നു നിൻ നീൾ മിഴികൾ നിന്റെ
നിറമിഴികൾ (നിറപറ...)

--------------------------------------------------