നാടോടി മന്നൻ
- Read more about നാടോടി മന്നൻ
- 1041 views
കുട്ടനാട്ടിൽ ഹൌസ് ബോട്ട് നടത്തുന്ന ചക്കാട്ടുത്തറ ഗോപനും അവന്റെ ഹൌസ് ബോട്ടിൽ ടൂറിസ്റ്റുകൾക്ക് വേണ്ടി നൃത്തമവതരിപ്പിക്കാൻ വന്ന കൈനക്കരി ജയശ്രീയും തമ്മിലുള്ള പ്രണയവും, ഗോപന്റെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഒടുവിൽ അവയെയൊക്കെ തന്ത്രപൂർവ്വം കൈകാര്യം ചെയ്ത് ജയശ്രീയെ സ്വന്തമാക്കുന്ന ഗോപന്റെ ജീവിതവും നർമ്മഭാഷയിൽ അവതരിപ്പിക്കുന്നു.
കുട്ടനാട്ടിലെ ചക്കാട്ടുത്തറ ഫാമിലിയിലെ ഏറ്റവും ഇളയ സന്തതിയാണ് ചക്കാട്ടുതറ ഗോപൻ എന്ന ചക്ക ഗോപൻ(കുഞ്ചാക്കോ ബോബൻ) കുട്ടനാട്ടിൽ സ്വന്തമായി ഒരു ഹൌസ് ബോട്ട് നടത്തുന്ന ഗോപനാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം. ഗോപനു ചക്കക്കൂട്ടം എന്നറിയപ്പെടുന്ന ചക്ക മണിയൻ(ഇർഷാദ്), ചക്ക സുകു(ജോജു), ചക്ക വിജയൻ (ഷാജു) എന്നീ മുതിർന്ന മൂന്നു ചേട്ടന്മാരുണ്ടെങ്കിലും അവർ മൂവരും നാട്ടിലെ തല്ലുകൊള്ളികളും യാതൊരു ജോലിക്കും പോകാതെ ഗോപന്റെ വരുമാനത്തിൽ വീട്ടിൽ കഴിയുന്നവരാണ്. അതിനും പുറമേ നാട്ടിൽ അവർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾക്കും വഴക്കുകൾക്കും നാട്ടുകാരുടെ അടി കൊള്ളൂന്നതാകട്ടെ ചക്ക ഗോപനും. ചക്ക ഗോപനു തിരിച്ചു തല്ലാൻ ധൈര്യമില്ലാത്തതിനാലും അല്പം ഭീരുവായതുകൊണ്ടുമാണത്. ഗോപന്റെ ബോട്ടിൽ ഗോപനെ സഹായിക്കാൻ കുക്ക് സുശീലനും (ഹരിശ്രീ അശോകൻ) ഉണ്ട്.
നാട്ടിൽ എന്തിനു ഏതിനും ഇടനിലക്കാരനായി ഒരു മാമച്ചൻ (സുരാജ് വെഞ്ഞാറമൂട്) ഉണ്ട്. നാട്ടിലെ സ്ഥലം വിൽക്കുന്നതിനും വിവാഹം നടത്തുന്നതിനും ഗൾഫിലേക്ക് ജോലി നേടുന്നതിനും മാമച്ചൻ ഇടനിലക്കാരനാണ്. അതേ കായലിൽ തന്നെ മറ്റൊരു ഹൌസ് ബോട്ട് നടത്തുന്ന കവലയ്ക്കൽ കുര്യച്ചൻ (ഷമ്മി തിലകൻ) ആളൊരു ധനികനും പ്രാദേശിക രാഷ്ട്രീയക്കാരനുമാണ്. കുട്ടനാട്ടിലെ സകല പൊതുപ്രശ്നങ്ങളിലും അയാൾ രാഷ്ട്രീയമായും സാമ്പത്തികമായും ഇടപെടുന്നു. ചക്ക ഗോപനോട് അയാൾക്ക് കച്ചവടപരമായി അസൂസയുണ്ട്.
വീട്ടിലെ ചേട്ടന്മാർ ഉണ്ടാക്കുന്ന പ്രശങ്ങൾ ഒരു വശത്ത്, ഹൌസ് ബോട്ടിനു ബാങ്കിൽ നിന്നും ലോണെടുത്ത വകയിൽ തുക തിരിച്ചടയ്ക്കാനാവാതെ ജപ്തി നേരിടുന്നത് മറ്റൊരു വശത്ത്. ഇതിനിടയിലാണ് ബോട്ടിനു ഫോറിൻ ടൂറിസ്റ്റുകളെ വരുതിയിലാക്കുന്നതും. അങ്ങിനെ ഒരു ദിവസം ഗോപന്റെ ബോട്ടിൽ വന്ന ഫോറിൻ ടൂറിസ്റ്റുകൾക്ക് ക്ലാസ്സിക്കൽ ഡാൻസ് കാണണം എന്ന നിർബന്ധം. അതിനു വേണ്ടി ഗോപൻ കുട്ടനാടും ആലപ്പുഴയിലും ഡാൻസറെ അന്വേഷിക്കുന്നു. മാമച്ചന്റെ സഹായത്തോടെ കൈനക്കരി ജയശ്രീ(നമിത പ്രമോദ്) എന്ന ക്ലാസ്സിക്കൽ നൃത്തം പഠിച്ച പെൺകുട്ടിയെ ഗോപനു കിട്ടുന്നു.
ഇതിനിടയിൽ പോലീസും സംഘവും തട്ടിക്കൊണ്ടു വന്ന ഒരു പെൺകുട്ടിയെ കുട്ടനാട് കായൽ പരിസരത്ത് എത്തിച്ചിരിക്കുന്നു എന്ന വിവരം കിട്ടിയതിന്റെ പേരിൽ പോലീസ് കായലിൽ അന്വേഷണത്തിനിറങ്ങുന്നു. ഗോപന്റെ ബോട്ടിൽ എത്തി വിവരം പറഞ്ഞപ്പോൾ കുര്യച്ചന്റെ ബോട്ടിലായിരിക്കും എന്നൊരു സംശയം ഗോപൻ പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നു. അതു പ്രകാരം വട്ടക്കായലിൽ സേർച്ച് ചെയ്ത പോലീസുകാർ കുര്യച്ചന്റെ ബോട്ടു കാണുകയും ബോട്ടിൽ കുര്യച്ചനേയും മറ്റൊരു സ്ത്രീയേയും കാണുന്നു. പോലീസുകാർ കുര്യച്ചനെ അറസ്റ്റു ചെയ്യുന്നു.
തന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഭാവി ഗോപനാൽ നശിപ്പിക്കപ്പെട്ട കുര്യച്ചൻ ഗോപന്റെ ശത്രുവാകുന്നു. അയാൾ ഗോപനെ നശിപ്പിക്കാൻ എല്ലാ നീക്കവും നടത്തുന്നു.
അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു മലയാളികളായ ജോണിയും (ദുൽഖർ സൽമാൻ) കോരയും (ജേക്കബ് ഗ്രിഗറി) അമേരിക്കയിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെ ജോണിയുടെ ഡാഡി ഐസക്കിന്റെ(ലാലു അലക്സ്) നിർദ്ദേശപ്രകാരം കേരളത്തിൽ വരികയും അമേരിക്കൻ ജീവിതത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ജീവിതം നയിക്കേണ്ടിവരികയും സാമ്പത്തികവും ദുരിത സാഹചര്യങ്ങളാലും ബുദ്ധിമുട്ടുകയും പിന്നീട് ആഘോഷപൂർണ്ണം മാത്രമല്ല ജീവിതം എന്ന് തിരിച്ചറിയുകയും ചെയ്യുന്നതാണ് മുഖ്യപ്രമേയം.
അമേരിക്കയിൽ ജീവിക്കുന്ന ഡോ. ഐസകിന്റെയും (ലാലു അലക്സ്) ഭാര്യ സൂസന്റേയും (സജിനി സക്കറിയ) മകനായ ജോണിയും (ദുൽഖർ സൽമാൻ) കസിൻ കോരയും (ജേക്കബ് ഗ്രിഗറി) അമേരിക്കയിൽ ആഡംബര ജീവിതം നയിക്കുകയാണ്. പഠനം കഴിഞ്ഞെങ്കിലും ജോലിയോ മറ്റു ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ ക്ലബ്ബും പാർട്ടിയും ഡാൻസുമായി പണക്കൊഴുപ്പുള്ള ജീവിതം നയിക്കുന്നതിനിടയിൽ അവിടത്തെ ചില നീഗ്രോകളുമായി ഒരു പ്രശ്നം ഉണ്ടാകുന്നു. ഒരു ഡാൻസ് ബാറിൽ വെച്ച് ഒരു നീഗ്രോയെ ജോണി മർദ്ദിച്ചതാണ് കാരണം. അതിന്റെ പേരിൽ പോലീസ് അറസ്റ്റിലാകുകയും ചെയ്തു. മകന്റെ ഈ ലൈഫ് സ്റ്റൈയിലിൽ വിഷമവും വേദനയും തോന്നിയ ഐസക് അവനെ പ്രശ്നങ്ങൾ തീരുന്നതുവരെ അവിടെ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു. അതിനാൽ ജോണിയേയും കോരയേയും ഐസകിന്റെ ജന്മനാടായ കേരളത്തിലേക്ക് പറഞ്ഞയക്കാമെന്ന് ഉറപ്പിച്ചു. എന്നൽ ഈ തീരുമാനത്തിൽ ജോണിയും കോരയും സംതൃപ്തരായില്ല. അവർക്ക് ഇന്ത്യയും കേരളവുമൊന്നും തീരെ പരിചയമില്ലാത്ത സ്ഥലങ്ങളായിരുന്നു. എങ്കിലും ഡാഡി ഐസകിന്റെ ഉറച്ച തീരുമാനപ്രകാരം അവർക്ക് കേരളത്തിലേക്ക് വരേണ്ടി വരുന്നു.
നാട്ടിൽ പക്ഷെ അവർ പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. നാട്ടിലേക്ക് പറഞ്ഞയച്ച ഡാഡിയുടെ തീരുമാനം ഒരു ട്രാപ്പായിരുന്നുവെന്ന് അവർ ഇവിടെയെത്തിയപ്പോഴാണ് മനസ്സിലായത്. ഇരുവർക്കും താമസിക്കാൻ വേണ്ടി വളരെ മോശമായൊരു വീടും മോശമായ അന്തരീക്ഷവുമാണ് ഐസകിന്റെ അഭിപ്രായപ്രകാരം ഏജന്റ് കുഞ്ഞച്ചൻ (നന്ദുലാൽ) ശരിയാക്കിക്കൊടുത്തത്. റെയിൽ വേ ട്രാക്കിനടുത്തുള്ള ഇരുനിലകെട്ടിടവും പബ്ലിക് ടോയ്ലറ്റും കണ്ട ജോണിയും കോരയും അതിഷ്ടപ്പെടാതെ ടാക്സിയെടുത്ത് മൂന്നാലു ദിവസം കറങ്ങുന്നു. അതും കഴിഞ്ഞ് മറ്റൊരു ടാക്സി അന്വേഷിച്ചെങ്കിലും അഡ്വാൻസ് കൊടുക്കാൻ സാധിക്കാതെ അതു ഉപേക്ഷിച്ചു. ഡാഡി ഐസകിന്റെ ബാക്ക് അക്കൌണ്ട് ഐസക് തന്നെ ക്ലോസ് ചെയ്തിരുന്നു. പണത്തിനു മറ്റൊരു മാർഗ്ഗമില്ലാതെ ജോണിയും കോരയും പഴയ ഇരുനില കെട്ടിടത്തിൽ തന്നെ താമസിക്കാൻ തീരുമാനിക്കുന്നു. ആവശ്യങ്ങൾക്ക് വേണ്ടി അവർ കയ്യിലുള്ള ലാപ് ടോപ്പും വാച്ചും സകല വസ്തുക്കളും വിൽക്കാൻ തീരുമാനിച്ചു.
ഇതിനിടയിൽ ഡാഡി അവരെ എറണാകുളം അലോഷ്യസ് കോളേജിൽ പഠിക്കാൻ തീരുമാനിച്ചു എല്ലാം ഏർപ്പാട് ചെയ്യുന്നു. മറ്റൊരു മാർഗ്ഗമില്ലാതെ ജോണിയും കോരയും കോളേജിൽ ചേർന്നു പഠിക്കുന്നു. കോളേജിൽ വെച്ച് അവർ മധുമതി(അപർണ്ണ ഗോപിനാഥ്) എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. കോളേജ് വിദ്യാർത്ഥിനിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു മധുമതി. കോളേജിന്റെ ഫീസ് വർദ്ധനവിലും മറ്റൊരു വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തിലുമൊക്കെ മധുമതി ഇടപെടുന്നു.
ഇതിനിടയിൽ ജോണിയും കോരയും മറ്റു ചില പ്രശ്നങ്ങളിൽ ഇടപെടേണ്ടിവരുന്നു. നിവൃത്തികേടുകൊണ്ടു മാത്രം ചെലവു ചുരുക്കിയും പട്ടിണി കിടന്നും കേരളത്തിൽ ജീവിക്കേണ്ടി വന്ന ജോണിയുടേയും കോരയുടേയും ജീവിതശൈലി ഒരു ലേഖിക പത്രത്തിൽ വലിയ പ്രാധാന്യത്തോടേ കൊടുക്കുന്നു. ലളിത ജീവിതം നയിക്കുന്ന അമേരിക്കൻ മലയാളികൾ എന്ന രീതിയിൽ സ്കൂപ്പ് ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ഇത് ജോണിയുടേയും കോരയുടേയും കേരള ജീവിതത്തിൽ അവർ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളായിരുന്നു ഉണ്ടാക്കിയത്. അവർ കേരളപൊതുസമൂഹത്തിൽ സെലിബ്രിറ്റികളായി, സാമൂഹ്യപ്രതിബദ്ധതയുടേയും സേവനത്തിന്റേയും ഐക്കണുകളായി മാറി. ഒടുവിൽ അവർ പോലുമറിയാതെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് അവർ വലിയൊരു പ്രശ്നമായി മാറുന്നു.
ഒരു സാധാരണക്കാരനു സ്വന്തമായൊരു വീടു പണിയാനുള്ള ആഗ്രഹവും അതിന്റെ പരിശ്രമങ്ങളും അതിനിടയിൽ നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളുമാണ് മുഖ്യ പ്രമേയം. ഗ്രാമീണക്കാഴ്ചകളും ഇടത്തരക്കാരന്റെ ജീവിതവും പശ്ചാത്തലമാകുന്നു.
മഴവിൽ മനോരമ ചാനലിലെ ജനപ്രിയ പരിപാടിയായ “മറിമായം” സീരിയലിലെ പ്രമുഖ അഭിനേതാക്കൾ ആദ്യമായി സിനിമയിൽ ഒത്തുചേരുന്നു.
കലാഭവൻ നിയാസും - റസാക്കും സംവിധാനം ചെയ്ത ആദ്യ ചിത്രം.
സ്ക്കൂൾ അദ്ധ്യാപകൻ സത്യനാഥൻ മാഷു(ജയറാം)ടേയും ഭാര്യ പ്രിയയുടേയും കുടുംബജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകളാണ് പ്രധാന പ്രമേയം. സത്യനാഥൻ മാഷുടെ അമിത മദ്ധ്യപാനവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളും ഇരുവരുടേയും ബന്ധത്തിൽ വിള്ളലുണ്ടാക്കുകയും ഏക മകൻ ഭാസ്കരൻ എന്ന ഭാസ് വഴിതെറ്റിപോകുകയും ചെയ്യുന്നു.
“വെറുതെ ഒരു ഭാര്യ” എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം അതിന്റെ അണിയറപ്രവർത്തകരും പ്രധാന അഭിനേതാക്കളും അതേ വിഷയവും പശ്ചാത്തലവുമായി വീണ്ടും ഒത്തു ചേരുന്നു.
അനർഹമായി കിട്ടിയ മോഷണമുതലുമായി ബിസിനസ്സ് നടത്തി സമ്പന്നരാവാൻ ശ്രമിക്കുന്ന ചെറുപ്പക്കാരായ മൂന്നു സുഹൃത്തുക്കളുടെ വളർച്ചയും അപ്രതീക്ഷിതമായ തകർച്ചയും
നഗരത്തിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവറാണ് യുവാവായ സാജൻ എന്ന ചന്ദു(ഭരത് ചന്ദ്) ചന്ദുവിന്റെ അച്ഛൻ വാസുട്ടിയും അതേ സ്റ്റാന്റിലെ ഡ്രൈവറാണ്. വാസുട്ടിയുടെ കാർ പഴയ 72 മോഡൽ അംബാസിഡർ ആണ്. ഒരു ദിവസം റിട്ട. പട്ടാള മേധാവിയുടെ ഓട്ടം ചന്ദു ഏറ്റെടുക്കുന്നില്ല. അതേ ഓട്ടം വാസുട്ടി ഏറ്റെടുക്കുന്നു. എന്നാൽ വഴിയിൽ വെച്ച വാസുട്ടിയുടെ പഴയ വണ്ടി ബ്രേക്ക് ഡൌണാകുന്നു. അതേ ഓട്ടം മകൻ ചന്ദുവിനു കിട്ടുന്നു. എന്നാൽ ചന്ദുവിന്റെ സ്വഭാവം പിടിക്കാാത്ത യാത്രക്കാർ അവന്റെ വണ്ടിയിൽ പോകാൻ വിസമ്മതിക്കുന്നു. ചന്ദുവിനു പകരം വാസൂട്ടി അവന്റെ കാറിന്റെ ഡ്രൈവറായി യാത്രക്കാരെ കൊണ്ടു പോകുന്നു. ചന്ദു അച്ഛന്റെ 72 മോഡൽ വണ്ടി തിരിച്ച് സ്റ്റാൻഡിലേക്ക് തിരിച്ചു കൊണ്ടു പോകുന്ന വഴി അവന്റെ കാറിൽ പഴയ കൂട്ടുകാരി പാർവ്വതി (സോണിയ ദാസ്) കയറുന്നു. വഴിയിൽ വെച്ച് അവൻ ചുമ്മാ ഒരു കഥ പറയുന്നു. കഥ പറച്ചിലിനിടയിൽ അവന്റെ കാർ ബ്രേക്ക് ഡൌണാകുന്നു. പാർവ്വതിയും ചന്ദുവും കാർ തള്ളി നീക്കി പഴയൊരു ഇടിഞ്ഞു പൊളിഞ്ഞ ഗസ്റ്റ് ഹൌസിനു മുന്നിലെത്തുന്നു. നിരവധി തകർന്ന വണ്ടികൾ പാർക്ക് ചെയ്ത തകർന്ന കെട്ടിടമായിരുന്നു അത്. ചന്ദു ഒരു ഓട്ടോ വിളിച്ച് പാർവ്വതിയെ അവളുടെ വീട്ടിലെത്തിക്കുന്നു.
പാർവ്വതിയെ വീട്ടിലെത്തിച്ച ശേഷം കാർ എടുക്കാൻ ഗസ്റ്റ് ഹൌസിലേക്കെത്തിയ ചന്ദു മറ്റൊരു കാഴ്ച കാണുന്നു. ഒരു മൂവർ സംഘം വലിയൊരു പെട്ടി ചന്ദുവിന്റെ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു വെയ്ക്കുന്നതും തിരിച്ചു പോകുന്നതും. അപ്പോഴേക്കും എസ് ഐ പവനനും(കലാഭവൻ ഷാജോൺ)യും സംഘവും അവിടെ എത്തുന്നു. ഒരു മോഷണ സംഘത്തെ അന്വേഷിച്ചെത്തിയ പോലീസ് സംഘം ചന്ദുവിനെ കാണുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും അവനോട് യാതൊരു സംശയവും തോന്നാത്ത പോലീസ് സംഘം തിരിച്ചു പോകുന്നു.
ചന്ദു തന്റെ കൂട്ടുകാരൻ വിവേകിനെ (ശ്രീജിത് വിജയ്) കാണുകയും ചില വിവരങ്ങൾ പറയുകയും ചെയ്യുന്നു. വിവേകും ചന്ദുവും കൂടി പാർവ്വതിയെ വിളിച്ച് ചന്ദുവിനു തലേദിവസം തന്റെ കാറിൽ നിന്ന് കിട്ടിയ വലിയൊരു പെട്ടി കാണിക്കുന്നു. ആ പെട്ടിക്കുള്ളിൽ വലിയൊരു തുകയുടേ കറൻസി നോട്ടുകളായിരുന്നു. ആ തുക എന്തു ചെയ്യണമെന്നറിയാതെ മൂവരും ആശയക്കുഴപ്പത്തിലാകുന്നു. പോലീസിനെ ഏൽപ്പിക്കാമെന്ന് ചന്ദു പറഞ്ഞെങ്കിലും ഈ പണം ഉപയോഗിച്ച് ബിസിനസ്സ് തുടങ്ങാമെന്നും അങ്ങിനെ ചന്ദുവിനു രക്ഷപ്പെടാമെന്നായിരുന്നു വിവേകിന്റെ അഭിപ്രായം. അതനുസരിച്ച് ചന്ദുവും വിവേകും പാർവ്വതിയും കൂടി ഗ്രൂപ്പ് ബിസിനസ്സ് തുടങ്ങുന്നു. റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ, ട്രാവത്സ് എന്നിവയായിരുന്നു ബിസിനസുകൾ. ഇതിനിടയിൽ ചന്ദുവിന്റെ അമ്മാവൻ ഗോവിന്ദൻ മാമ (ശിവാജി ഗുരുവായൂർ) ചന്ദുവിന്റെ വീട്ടിലെത്തുകയും ചന്ദുവിന്റേയും തന്റെ മകളുടേയും വിവാഹ കാര്യത്തെപ്പറ്റി സംസാരിക്കുന്നു. ഇരുവരുടേയും വിവാഹത്തിനു ഇരുവീട്ടുകാർക്കും താല്പര്യമാണെങ്കിലും ചന്ദുവിനു ആ പെൺകുട്ടിയോട് തീരെ താല്പര്യമുണ്ടായിരുന്നില്ല.
മൂവരുടേയും ത്രിമൂർത്തി അസോസിയേറ്റ്സ് എന്ന പേരിൽ ബിസിനസ്സ് ആരംഭിക്കുന്നു. ഉദ്യോഗത്തിനു പലരേയും ഇന്റർവ്യൂ ചെയ്യുന്നു. ഇന്റർവ്യൂവിനു എത്തിയ ജാനകി(നസ്രിൻ നാസർ) എന്ന പെൺകുട്ടി തലചുറ്റി വീഴുന്നു. ജാനകി സാമ്പത്തിക പ്രാരാബ്ദങ്ങളുള്ള ദരിദ്ര കുടൂംബത്തിന്റെ അത്താണിയായിരുന്നു. ജാനകിക്ക് മൂവരും തങ്ങളുടെ സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ നല്ലൊരു ജോലി കൊടുക്കുന്നു.
ഇതിനിടയിൽ മോഷ്ടാക്കളായ മൂവർ സംഘം (അലൻ, ചാക്കോ, വെങ്കിടേഷ്) തങ്ങൾ ഒളിപ്പിച്ച പെട്ടി അന്വേഷിച്ചു വരുന്നു. എന്നാൽ കാർ അവിടേ അവർക്ക് കാണാൻ സാധിച്ചില്ല പെട്ടിയും. ഒരു രാത്രിയിൽ ഈ മൂവർ സംഘത്തെ പഴയ ഗസ്റ്റ് ഹൌസിനു മുന്നിൽ വെച്ച് കുട്ടൻ പിള്ള (മധു) എന്നു സ്വയം പരിചയപ്പെടുത്തിയ മധ്യവയസ്കൻ പിന്തുടർന്നു പരിചയപ്പെടുന്നു. മൂവർ സംഘത്തിന്റെ പേരും മറ്റു വിവരങ്ങളും മൂവർ സംഘത്തിന്റെ മോഷണശ്രമത്തെക്കൂറിച്ചും കുട്ടൻ പിള്ള വെളിപ്പെടുത്തുന്നു. അതുകേട്ട് മൂവർ സംഘം അത്ഭുതപ്പെടുന്നു.
ജാനകി എളുപ്പത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് പഠിച്ചെടുക്കുന്നു. അത് ചന്ദുവിനേയും പാർവ്വതിയേയും വിവേകിനേയും അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ജാനകിയുടെ വീട്ടുകാർ പണം പലിശക്കെടുത്തതിന്റെ പേരിൽ പലിശക്കാരൻ ജാനകിയുടെ ഓഫീസിൽ വന്ന് പ്രശ്നമുണ്ടാക്കുന്നു. ജാനകിക്കുണ്ടായ മനോവിഷമത്തിനു കമ്പനി പരിഹാരം കാണുന്നു. ആ പണം കമ്പനി ജാനകിക്കു നൽകുന്നു.
ഒരു ദിവസം കമ്പനിയുടേ ആവശ്യത്തിനു പുറത്ത് പോകാൻ തുടങ്ങിയ സാജന്റെ കാറിൽ കുട്ടൻ പിള്ളയെ കാണുന്നു. കാറിൽ നിന്നും പുറത്തിറങ്ങാത്ത കുട്ടൻ പിള്ളയെ പുറത്തിറക്കാൻ സാജൻ വിവേകിനേയും പാർവ്വതിയേയും അച്ഛനേയും വിളിക്കുന്നു. അവർ കുട്ടൻ പിള്ളയുമായി തർക്കത്തിലാകുന്നു. സാജനും കൂട്ടുകാർക്കും സംശയത്തിനിട നൽകുന്ന ചില വിവരങ്ങൾ നൽകി കുട്ടൻ പിള്ള പോകുന്നു.
ഒരു ദിവസം വാസുട്ടി ഒരു റെഡ് കളർ സ്കോർപ്പിയോ വാങ്ങി കമ്പനിയിലേക്ക് കൊണ്ടു വരുന്നു. എന്നാൽ അത് ആ മോഷ്ടാക്കളുടെ സ്കോർപ്പിയോ ആണെന്ന് തിരിച്ചറിഞ്ഞ സാജൻ ഭയചകിതനാകുന്നു. ആ വാഹനം വാങ്ങാൻ വാസുട്ടിയും പാർവ്വതിയുമൊക്കെ താല്പര്യം കാണിക്കുന്നു. സാജന്റെ തീരുമാനത്തെ എതിർത്ത് വാസുട്ടി ആ വാഹനം വാങ്ങുന്നു. സ്കോർപ്പിയയെ പിന്തുടർന്ന് എസ് ഐ പവനനും സംഘവും ത്രിമൂർത്തി അസോസിയേറ്റ്സിലെത്തുന്നു. പോലീസ് സംഘത്തെ കണ്ട സാജൻ പോലീസിനെ കാണാതെ ഒളിച്ചിരിക്കുന്നു. പോലീസിൽ നിന്ന് ജാനകി സാജനെ രക്ഷപ്പെടുത്തുന്നു. അതോടെ ഇരുവരും പ്രണയത്തിലാകുന്നു. വിവേകും പാർവ്വതിയും പതിയെ ഇഷ്ടത്തിലാകുന്നു.
ഇതിനിടയിൽ വിവേക് വലിയൊരു ഡീലുമായി വരുന്നു. ഒരു കോടി മറിച്ചു കൊടുത്താൽ ഒന്നര മാസത്തിനുള്ളിൽ രണ്ടു കോടിയായി തിരിച്ചെത്തുന്ന വലിയൊരു ഡീലായിരുന്നു. എന്നാൽ ബിസിനസ്സ് തുടങ്ങുന്നതിനു മുൻപ് തന്നെ തനിക്ക് കിട്ടിയ പണത്തിൽ നിന്ന് പകുതിയേ ബിസിനസ്സിറങ്ങു എന്ന് സാജൻ പറഞ്ഞിരുന്നു. എങ്കിലും വിവേകിന്റെ ആവശ്യപ്രകാരം ബാക്കി തുകയും ഈ ഡീലിൽ മുടക്കാം എന്ന് സാജൻ സമ്മതിക്കുന്നു. അതിനു വേണ്ടി തനിക്ക് കിട്ടിയ ബാക്കി പണം എടുക്കാൻ വീട്ടിലെത്തിയ സാജൻ തന്റെ പണപ്പെട്ടി ശൂന്യമാണെന്നറിഞ്ഞ് ഞെട്ടി. ബാക്കി തുക എങ്ങിനെ നഷ്ടപ്പെട്ടു എന്ന് സാജനു മനസ്സിലായില്ല. സാജൻ പണം കൊടൂക്കാത്തത് മനപൂർവ്വമാണെന്ന് വിവേക് കരുതി. ആ സംഭവം വിവേകിനേയും സാജനേയും മാനസികമായി അകറ്റുന്നു.
മൊബൈൽ ഫോണിലൂടെ ചങ്ങാത്തവും പ്രണയവും നേരമ്പോക്കായി നടത്തുന്ന കാർത്തിക്(ദീപക്) എന്ന ചെറുപ്പക്കാരന്റേയും യുവ സുഹൃത്തുക്കളുടേയും നഗര ജീവിതത്തിന്റേയും സത്യസന്ധനും നിഷ്കളങ്കനുമായ സീതാരാമയ്യർ (മണികണ്ഠൻ പട്ടാമ്പി) എന്ന സർക്കാരുദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് പ്രണയ-വിവാഹ സ്വപ്നങ്ങൾ കടന്നുവരികയും ഒപ്പം പുതിയ മൊബൈൽ ഫോൺ മൂലം പ്രണയക്കുരുക്കുലേക്കും അബദ്ധങ്ങളിലേക്കും ചെന്നു പെടുന്നതുമായ നർമ്മ കഥയാണ് മുഖ്യ പ്രമേയം.
നഗരത്തിലെ ഒരു കമ്പനിയിലെ ടെക്നീഷ്യനാണ് കാർത്തിക് (ദീപക്) തന്റെ കൂട്ടുകാരനായ ഉണ്ണിപ്പിള്ള(പ്രവീൺ പ്രേം)ക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം അടിപൊളി ജീവിതം നയിക്കുന്ന കാർത്തിക്കിനു മൊബൈൽ പ്രണയവും അതിലൂടെ സാദ്ധ്യമാകുന്ന സ്ത്രീ ബന്ധങ്ങളുമാണ് പ്രിയം. പെൺകുട്ടികളെ മൊബൈൽ ഫോണിലൂടെ വശീകരിക്കാനും അവരെ പ്രണയത്തിലകപ്പെടുത്താനും പ്രത്യേക വിരുതുണ്ട് കാർത്തികിനു. നഗരത്തിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് പൂജ (ആൻ അഗസ്റ്റിൻ). പൂജയുടെ കൂട്ടുകാരികളൊക്കെ വിരുതും മിടുക്കുമുള്ളവരാണ്. നാട്ടിൻപുറത്തുകാരിയായ പൂജക്ക് പക്ഷെ ആൺ സൗഹൃദങ്ങളോ പ്രണയമോ ഇല്ല. കൂട്ടുകാരികളൊക്കെ മൊബൈലിലൂടെ പ്രണയം നടിച്ച് കാര്യം സാധിക്കുന്നവരാണ്. അവരുടെ നിർബന്ധപ്രകാരം പൂജയും ഒരിക്കൾ ഒരു നമ്പറിലേക്ക് മിസ് കാൾ ചെയ്തു നോക്കി. കാർത്തികിന്റെ മൊബൈൽ നമ്പറായിരുന്നു അത്. അവർ ഫോണിലൂടെ പരിചയപ്പെടുകയും പൂജയുടെ മൊബൈൽ പലപ്പോഴും കാർത്തിക് റീ ചാർജ്ജ് ചെയ്തുകൊടുക്കുകയും പൂജക്ക് സാമ്പത്തിക സഹായവും ചെയ്തു കൊടുക്കുന്നു. എന്നാൽ കാർത്തികിനെ അറിയിക്കാതെ പൂജ വിവാഹിതയാകുന്നു. മറ്റൊരു പ്രണയക്കുരുക്ക് ഒഴിവാക്കാൻ കാർത്തിക് തന്റെ സിം കാർഡ് നശിപ്പിച്ചു കളയുന്നു.
നഗരത്തിൽ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനാണ് അയ്യരായ സീതാരാമയ്യർ (മണികണ്ഠൻ പട്ടാമ്പി) പാലക്കാട് സ്വദേശിയായ അയാൾ അവിവാഹിതനാണ്. തന്റേത് ശുദ്ധജാതകമായതുകൊണ്ടാണ് പ്രായമേറെയായിട്ടും വിവാഹം നടക്കാതെ പോയതെന്ന് സീതാരാമയ്യർ സഹപ്രവർത്തകരായ രമേശിനോടും (അനൂപ് ചന്ദ്രൻ) അബ്ദുള്ള(വിനോദ് കോവൂർ)യോടും പറയുന്നു. സത്യസന്ധനും നിഷ്കളങ്കനുമായ സീതാരാമയ്യരെ വിവാഹം കഴിപ്പിക്കാൻ രമേശും അബ്ദുള്ളയും പരിശ്രമിക്കുന്നു. അതിനു വേണ്ടി പത്രത്തിൽ ഒരു വിവാഹ പരസ്യം കൊടുക്കുന്നു. അതിലേക്ക് വേണ്ടി ഒരു കോണ്ടാക്റ്റ് നമ്പറിനു വേണ്ടി സീതാരാമയ്യർ ഒരു പുതിയ മൊബൈലും കണക്ഷനും വാങ്ങിക്കുന്നു. സീതാരാമയ്യർക്ക് കിട്ടുന്ന മൊബൈൽ കണക്ഷൻ നമ്പർ കാർത്തിക് മുൻപ് ഉപേക്ഷിച്ച നമ്പറായിരുന്നു. ആ മൊബൈൽ കണക്ഷൻ കിട്ടുന്നതോടെ സീതാരാമയ്യർ പല ഊരാക്കുടുക്കുകളിലും പെടുന്നു.
കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള ‘കമ്മത്ത് & കമ്മത്ത്” എന്ന വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്മാരുടെ(മമ്മൂട്ടി & ദിലീപ്) ജീവിതവും പുതിയ ബ്രാഞ്ച് തുടങ്ങുന്നതിനോട് ബന്ധപ്പെട്ട് സംഭവിക്കുന്ന ചില സംഭവങ്ങളും.
കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ഗൌഡസാരസ്വത ബ്രാഹ്മണരായ കമ്മത്ത് വിഭാഗത്തിൽപ്പെട്ട കൃഷ്ണരാജ കമ്മത്ത് (ബാലചന്ദ്രൻ ചുള്ളിക്കാട്) ഭാര്യയും(രാജലക്ഷ്മി) രണ്ടു മക്കളുമൊത്ത് കേരളത്തിലെ ഒരു പട്ടണത്തിൽ താമസിക്കുന്നു. ഒരു വിശേഷ ദിവസം ഭാര്യക്കും മക്കൾക്കുമുള്ള തുണിത്തരങ്ങൾ വാങ്ങാനെത്തിയ കൃഷ്ണരാജ കമ്മത്തിന്റെ പണം നിറഞ്ഞ ബാഗ് ഒരു പയ്യൻ മോഷ്ടിച്ചുകൊണ്ട് ഓടി. അവനെ പിടിക്കാൻ നിലവിളിച്ചോടിയ കൃഷ്ണരാജക്കമ്മത്തിന്റെ ദേഹത്ത് ഒരു വാഹനമിടിക്കുന്നു. മോഷ്ടിച്ചുകൊണ്ടോടിയ പയ്യനെ കണ്ടത് തെരുവിൽ അനാഥനായ ഗോപിയാണ്. കമ്മത്ത് സഹോദർക്കു വേണ്ടി ഗോപി ആ മോഷ്ടാവ് പയ്യനെ മർദ്ദിച്ച് പണം വീണ്ടെടുത്തുകൊടുക്കുന്നു. ഗോപി കമ്മത്ത് സഹോദരരുടെ സഹചാരിയാകുന്നു. ഇരുകാലുകളും മുറിച്ചു മാറ്റപ്പെട്ടു സാമ്പത്തിക സ്ഥിതി തകർന്ന കൃഷ്ണരാജക്കമ്മത്ത് കടക്കാരനാകുന്നു. കടം വീട്ടാൻ പയ്യന്മാരായ കമ്മത്ത് സഹോദരർ തട്ടുകട കച്ചവടം ചെയ്യുന്നു. അവരുടെ ദോശയുടേയും ഇഡ്ഡലിയുടേയും സ്വാദ് മൂലം കച്ചവടം ഗംഭീരമാകുകയും കാലക്രമേണ അവർ ഹോട്ടൽ ബിസിനസ്സിൽ പേരുകേട്ടവരുമാകുന്നു.
സഹോദരന്മാരായ രാജരാജ കമ്മത്തും (മമ്മൂട്ടി) അനിയൻ ദേവരാജ കമ്മത്തും(ദിലീപ്) കേരളത്തിൽ ഏറെ ശാഖകളുള്ള കമ്മത്ത് & കമ്മത്ത് വെജിറ്റേറിയൻ ഹോട്ടലിന്റെ പാർട്ടണർമാരാണ്. ഹോട്ടലിന്റെ ഏറ്റവും പുതിയ ശാഖ തുടങ്ങാൻ പോകുന്നത് പാലക്കാടായിരുന്നു. മുൻപ് അടച്ചു പൂട്ടേണ്ടിവന്ന ‘ശ്രീകൃഷ്ണ ഹോട്ടൽ’ എന്ന സ്ഥാപനം വിലക്ക് വാങ്ങി അവിടെയാണ് കമ്മത്ത് സഹോദരങ്ങൾ ബ്രാഞ്ച് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ ആ സ്ഥലത്തിനു എതിർവശം സുലൈമാൻ സാഹിബ് (റിസബാവ) ഒരു നോൺ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയിരുന്നു. അയാളൂടെ ലാഭക്കൊതികൊണ്ട് സാഹിബും മുൻസിപ്പൽ കൌൺസിലർ കുഴുവേലി സെബാസ്റ്റ്യനും (സുരാജ് വെഞ്ഞാറമൂട്) കൂടിയൊരുക്കിയ തന്ത്രമായിരുന്നു ശ്രീകൃഷ്ണ ഹോട്ടൽ അടപ്പിച്ചത്. ആ ഹോട്ടലിരിക്കുന്ന സ്ഥലം കൈവശമാക്കണമെന്ന് സാഹിബിനു ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടി സ്ഥലമുടമ നമ്പൂതിരിയെ(ജനാർദ്ദനൻ) അയാൾ കുതന്ത്രത്തിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും തക്ക സമയത്ത് ദേവരാജ കമ്മത്ത് അവിടേ എത്തുകയും നമ്പൂതിരിയെ രക്ഷിക്കുകയും സ്ഥലം വാങ്ങുകയും ഹോട്ടൽ ആരംഭിക്കാൻ തുടങ്ങുകയും ചെയ്തു.
ഹോട്ടൽ നടത്തിപ്പിനു മുനിസിപ്പാലിറ്റിയുടെ ലൈസൻസ് കമ്മത്തിനു കൊടുക്കുന്നതിൽ മുൻസിപ്പൽ സെക്രട്ടറി മഹാലക്ഷ്മി(റിമ കല്ലിങ്കൽ) സമ്മതിക്കുന്നില്ല. കമ്മത്ത് സഹോദരരെക്കുറിച്ച് തെറ്റായ വിവരങ്ങളും നുണകളും കൌൺസിലർ സെബാസ്റ്റ്യൻ മഹാലക്ഷ്മിയോട് പറയുന്നു. അതുകൊണ്ട് ലൈസൻസ് കൊടുക്കാൻ വൈകുമെന്ന് മഹാലക്ഷ്മി അറിയിക്കുന്നു. എന്നാൽ നിശ്ചയിച്ച ദിവസം തന്നെ ഹോട്ടൽ ഉദ്ഘാടനം നടത്തുമെന്ന് ദേവരാജ കമ്മത്ത് അറിയിക്കുന്നു. പറഞ്ഞ ദിവസം തന്നെ ഹോട്ടൽ ഉദ്ഘാടനം നടത്താറാകുമ്പോൾ പോലീസ് അകമ്പടിയോടെ മുൻസിപ്പൽ സെക്രട്ടറി അത് തടയാനായും അറസ്റ്റ് ചെയ്യാനായും എത്തുന്നു. എന്നാൽ ഉദ്ഘാടനത്തിനായി അവിടെ എത്തുന്ന രാജരാജ കമ്മത്ത് ഡി വൈ എസ് പിയുടേ (സന്തോഷ്) സഹായത്തോടെ ലഭ്യമായ ലൈസൻസ് കാണിച്ചു അവരെ അത്ഭുതപ്പെടുത്തുന്നു. മഹാലക്ഷ്മിയും കമ്മത്ത് സഹോദരരും തമ്മിൽ ശത്രുത ഉടലെടുക്കുന്നു.
അനുദിനം കമ്മത്ത് സഹോദരരുടെ ഹോട്ടൽ ബിസിനസ്സ് വൻ വിജയമാകുന്നു. എന്നാൽ കമ്മത്ത് സഹോദരരുടെ ഹോട്ടൽ ബിസിനസ്സ് തകർക്കാൻ സുലൈമാൻ സാഹിബ് കൌൺസിലർ സെബാസ്റ്റ്യനെ ഉപയോഗിച്ച് പല തന്ത്രങ്ങളും പയറ്റുന്നു. അവരുടെ കുതന്ത്രം കാരണം കമ്മത്ത് സഹോദരരെ പോലീസ് ഒരു കേസിൽ അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഡി വൈ എസ് പി യുടെ സഹായത്താൽ കമ്മത്ത് സഹോദരർ സത്യം വെളിവാക്കി കേസിൽ നിന്നു രക്ഷപ്പെടുന്നു. തെറ്റിദ്ധാരണ നീങ്ങിയ മഹാലക്ഷ്മി രാജരാജ കമ്മത്തുമായി സൌഹൃദത്തിലാകുന്നു. അപ്പോഴാണ് മഹാലക്ഷ്മിയുടെ കുടുംബ പശ്ചാത്തലം രാജ രാജ കമ്മത്ത് മനസ്സിലാക്കുന്നത്. ഒരുപാട് പ്രശ്നങ്ങളിൽ പെട്ട് കിടക്കുന്ന പെൺകുട്ടിയാണ് മഹാലക്ഷ്മിയെന്ന് കമ്മത്ത് അറിയുന്നു.
ഒരുദിവസം മഹാലക്ഷ്മി രാജ രാജ കമ്മത്തിനെ അത്യാവശ്യമായി കാണാനാവശ്യ്യപ്പെടുന്നു. തന്റെ സഹോദരി സുരേഖ(കാർത്തിക)യെ ആരോ പിന്തുടരുന്നുണ്ടെന്നും അപായപ്പെടൂത്താൻ ശ്രമിക്കുന്നുണ്ടെന്നും മഹാലക്ഷ്മി പറയുന്നു. അതു കേട്ട് രാജ രാജ കമ്മത്ത് ഡ്രൈവറും സഹായിയുമായ ഗോപി(ബാബുരാജ്)യേയും കൂട്ടി സുരേഖയെ പിന്തുടരുന്ന ആളെ പിടികൂടാൻ നിശ്ചയിച്ചിറങ്ങുന്നു. ബസ് സ്റ്റോപ്പിൽ വെച്ച് വലിയൊരു സംഘട്ടനത്തിലൂടെ അയാളെ പിടികൂടിയപ്പോൾ രാജരാജകമ്മത്തും ഗോപിയും മഹാലക്ഷ്മിയും ഞെട്ടി. അവർ പ്രതീക്ഷിക്കാത്ത എന്നാൽ അവരറിയുന്ന ഒരാളായിരുന്നു അത്.