Director | Year | |
---|---|---|
കാര്യസ്ഥൻ | തോംസൺ | 2010 |
കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
തോംസൺ
കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള ‘കമ്മത്ത് & കമ്മത്ത്” എന്ന വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്മാരുടെ(മമ്മൂട്ടി & ദിലീപ്) ജീവിതവും പുതിയ ബ്രാഞ്ച് തുടങ്ങുന്നതിനോട് ബന്ധപ്പെട്ട് സംഭവിക്കുന്ന ചില സംഭവങ്ങളും.
കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള ‘കമ്മത്ത് & കമ്മത്ത്” എന്ന വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്മാരുടെ(മമ്മൂട്ടി & ദിലീപ്) ജീവിതവും പുതിയ ബ്രാഞ്ച് തുടങ്ങുന്നതിനോട് ബന്ധപ്പെട്ട് സംഭവിക്കുന്ന ചില സംഭവങ്ങളും.
- പ്രമുഖ തമിഴ് നടൻ ധനുഷ് അതിഥി താരമായി എത്തുന്നു.
കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ഗൌഡസാരസ്വത ബ്രാഹ്മണരായ കമ്മത്ത് വിഭാഗത്തിൽപ്പെട്ട കൃഷ്ണരാജ കമ്മത്ത് (ബാലചന്ദ്രൻ ചുള്ളിക്കാട്) ഭാര്യയും(രാജലക്ഷ്മി) രണ്ടു മക്കളുമൊത്ത് കേരളത്തിലെ ഒരു പട്ടണത്തിൽ താമസിക്കുന്നു. ഒരു വിശേഷ ദിവസം ഭാര്യക്കും മക്കൾക്കുമുള്ള തുണിത്തരങ്ങൾ വാങ്ങാനെത്തിയ കൃഷ്ണരാജ കമ്മത്തിന്റെ പണം നിറഞ്ഞ ബാഗ് ഒരു പയ്യൻ മോഷ്ടിച്ചുകൊണ്ട് ഓടി. അവനെ പിടിക്കാൻ നിലവിളിച്ചോടിയ കൃഷ്ണരാജക്കമ്മത്തിന്റെ ദേഹത്ത് ഒരു വാഹനമിടിക്കുന്നു. മോഷ്ടിച്ചുകൊണ്ടോടിയ പയ്യനെ കണ്ടത് തെരുവിൽ അനാഥനായ ഗോപിയാണ്. കമ്മത്ത് സഹോദർക്കു വേണ്ടി ഗോപി ആ മോഷ്ടാവ് പയ്യനെ മർദ്ദിച്ച് പണം വീണ്ടെടുത്തുകൊടുക്കുന്നു. ഗോപി കമ്മത്ത് സഹോദരരുടെ സഹചാരിയാകുന്നു. ഇരുകാലുകളും മുറിച്ചു മാറ്റപ്പെട്ടു സാമ്പത്തിക സ്ഥിതി തകർന്ന കൃഷ്ണരാജക്കമ്മത്ത് കടക്കാരനാകുന്നു. കടം വീട്ടാൻ പയ്യന്മാരായ കമ്മത്ത് സഹോദരർ തട്ടുകട കച്ചവടം ചെയ്യുന്നു. അവരുടെ ദോശയുടേയും ഇഡ്ഡലിയുടേയും സ്വാദ് മൂലം കച്ചവടം ഗംഭീരമാകുകയും കാലക്രമേണ അവർ ഹോട്ടൽ ബിസിനസ്സിൽ പേരുകേട്ടവരുമാകുന്നു.
സഹോദരന്മാരായ രാജരാജ കമ്മത്തും (മമ്മൂട്ടി) അനിയൻ ദേവരാജ കമ്മത്തും(ദിലീപ്) കേരളത്തിൽ ഏറെ ശാഖകളുള്ള കമ്മത്ത് & കമ്മത്ത് വെജിറ്റേറിയൻ ഹോട്ടലിന്റെ പാർട്ടണർമാരാണ്. ഹോട്ടലിന്റെ ഏറ്റവും പുതിയ ശാഖ തുടങ്ങാൻ പോകുന്നത് പാലക്കാടായിരുന്നു. മുൻപ് അടച്ചു പൂട്ടേണ്ടിവന്ന ‘ശ്രീകൃഷ്ണ ഹോട്ടൽ’ എന്ന സ്ഥാപനം വിലക്ക് വാങ്ങി അവിടെയാണ് കമ്മത്ത് സഹോദരങ്ങൾ ബ്രാഞ്ച് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ ആ സ്ഥലത്തിനു എതിർവശം സുലൈമാൻ സാഹിബ് (റിസബാവ) ഒരു നോൺ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയിരുന്നു. അയാളൂടെ ലാഭക്കൊതികൊണ്ട് സാഹിബും മുൻസിപ്പൽ കൌൺസിലർ കുഴുവേലി സെബാസ്റ്റ്യനും (സുരാജ് വെഞ്ഞാറമൂട്) കൂടിയൊരുക്കിയ തന്ത്രമായിരുന്നു ശ്രീകൃഷ്ണ ഹോട്ടൽ അടപ്പിച്ചത്. ആ ഹോട്ടലിരിക്കുന്ന സ്ഥലം കൈവശമാക്കണമെന്ന് സാഹിബിനു ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടി സ്ഥലമുടമ നമ്പൂതിരിയെ(ജനാർദ്ദനൻ) അയാൾ കുതന്ത്രത്തിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും തക്ക സമയത്ത് ദേവരാജ കമ്മത്ത് അവിടേ എത്തുകയും നമ്പൂതിരിയെ രക്ഷിക്കുകയും സ്ഥലം വാങ്ങുകയും ഹോട്ടൽ ആരംഭിക്കാൻ തുടങ്ങുകയും ചെയ്തു.
ഹോട്ടൽ നടത്തിപ്പിനു മുനിസിപ്പാലിറ്റിയുടെ ലൈസൻസ് കമ്മത്തിനു കൊടുക്കുന്നതിൽ മുൻസിപ്പൽ സെക്രട്ടറി മഹാലക്ഷ്മി(റിമ കല്ലിങ്കൽ) സമ്മതിക്കുന്നില്ല. കമ്മത്ത് സഹോദരരെക്കുറിച്ച് തെറ്റായ വിവരങ്ങളും നുണകളും കൌൺസിലർ സെബാസ്റ്റ്യൻ മഹാലക്ഷ്മിയോട് പറയുന്നു. അതുകൊണ്ട് ലൈസൻസ് കൊടുക്കാൻ വൈകുമെന്ന് മഹാലക്ഷ്മി അറിയിക്കുന്നു. എന്നാൽ നിശ്ചയിച്ച ദിവസം തന്നെ ഹോട്ടൽ ഉദ്ഘാടനം നടത്തുമെന്ന് ദേവരാജ കമ്മത്ത് അറിയിക്കുന്നു. പറഞ്ഞ ദിവസം തന്നെ ഹോട്ടൽ ഉദ്ഘാടനം നടത്താറാകുമ്പോൾ പോലീസ് അകമ്പടിയോടെ മുൻസിപ്പൽ സെക്രട്ടറി അത് തടയാനായും അറസ്റ്റ് ചെയ്യാനായും എത്തുന്നു. എന്നാൽ ഉദ്ഘാടനത്തിനായി അവിടെ എത്തുന്ന രാജരാജ കമ്മത്ത് ഡി വൈ എസ് പിയുടേ (സന്തോഷ്) സഹായത്തോടെ ലഭ്യമായ ലൈസൻസ് കാണിച്ചു അവരെ അത്ഭുതപ്പെടുത്തുന്നു. മഹാലക്ഷ്മിയും കമ്മത്ത് സഹോദരരും തമ്മിൽ ശത്രുത ഉടലെടുക്കുന്നു.
അനുദിനം കമ്മത്ത് സഹോദരരുടെ ഹോട്ടൽ ബിസിനസ്സ് വൻ വിജയമാകുന്നു. എന്നാൽ കമ്മത്ത് സഹോദരരുടെ ഹോട്ടൽ ബിസിനസ്സ് തകർക്കാൻ സുലൈമാൻ സാഹിബ് കൌൺസിലർ സെബാസ്റ്റ്യനെ ഉപയോഗിച്ച് പല തന്ത്രങ്ങളും പയറ്റുന്നു. അവരുടെ കുതന്ത്രം കാരണം കമ്മത്ത് സഹോദരരെ പോലീസ് ഒരു കേസിൽ അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഡി വൈ എസ് പി യുടെ സഹായത്താൽ കമ്മത്ത് സഹോദരർ സത്യം വെളിവാക്കി കേസിൽ നിന്നു രക്ഷപ്പെടുന്നു. തെറ്റിദ്ധാരണ നീങ്ങിയ മഹാലക്ഷ്മി രാജരാജ കമ്മത്തുമായി സൌഹൃദത്തിലാകുന്നു. അപ്പോഴാണ് മഹാലക്ഷ്മിയുടെ കുടുംബ പശ്ചാത്തലം രാജ രാജ കമ്മത്ത് മനസ്സിലാക്കുന്നത്. ഒരുപാട് പ്രശ്നങ്ങളിൽ പെട്ട് കിടക്കുന്ന പെൺകുട്ടിയാണ് മഹാലക്ഷ്മിയെന്ന് കമ്മത്ത് അറിയുന്നു.
ഒരുദിവസം മഹാലക്ഷ്മി രാജ രാജ കമ്മത്തിനെ അത്യാവശ്യമായി കാണാനാവശ്യ്യപ്പെടുന്നു. തന്റെ സഹോദരി സുരേഖ(കാർത്തിക)യെ ആരോ പിന്തുടരുന്നുണ്ടെന്നും അപായപ്പെടൂത്താൻ ശ്രമിക്കുന്നുണ്ടെന്നും മഹാലക്ഷ്മി പറയുന്നു. അതു കേട്ട് രാജ രാജ കമ്മത്ത് ഡ്രൈവറും സഹായിയുമായ ഗോപി(ബാബുരാജ്)യേയും കൂട്ടി സുരേഖയെ പിന്തുടരുന്ന ആളെ പിടികൂടാൻ നിശ്ചയിച്ചിറങ്ങുന്നു. ബസ് സ്റ്റോപ്പിൽ വെച്ച് വലിയൊരു സംഘട്ടനത്തിലൂടെ അയാളെ പിടികൂടിയപ്പോൾ രാജരാജകമ്മത്തും ഗോപിയും മഹാലക്ഷ്മിയും ഞെട്ടി. അവർ പ്രതീക്ഷിക്കാത്ത എന്നാൽ അവരറിയുന്ന ഒരാളായിരുന്നു അത്.
- 1627 views