എ ബി സി ഡി

കഥാസന്ദർഭം

അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു മലയാളികളായ ജോണിയും (ദുൽഖർ സൽമാൻ) കോരയും (ജേക്കബ് ഗ്രിഗറി) അമേരിക്കയിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെ ജോണിയുടെ ഡാഡി ഐസക്കിന്റെ(ലാലു അലക്സ്) നിർദ്ദേശപ്രകാരം കേരളത്തിൽ വരികയും അമേരിക്കൻ ജീവിതത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ജീവിതം നയിക്കേണ്ടിവരികയും സാമ്പത്തികവും ദുരിത സാഹചര്യങ്ങളാലും ബുദ്ധിമുട്ടുകയും പിന്നീട് ആഘോഷപൂർണ്ണം മാത്രമല്ല ജീവിതം എന്ന് തിരിച്ചറിയുകയും ചെയ്യുന്നതാണ് മുഖ്യപ്രമേയം.

U
167mins
റിലീസ് തിയ്യതി
http://abcdmovie.com/
ചീഫ് അസോസിയേറ്റ് സംവിധാനം
A B C D (American Born Confused Desi)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു മലയാളികളായ ജോണിയും (ദുൽഖർ സൽമാൻ) കോരയും (ജേക്കബ് ഗ്രിഗറി) അമേരിക്കയിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെ ജോണിയുടെ ഡാഡി ഐസക്കിന്റെ(ലാലു അലക്സ്) നിർദ്ദേശപ്രകാരം കേരളത്തിൽ വരികയും അമേരിക്കൻ ജീവിതത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ജീവിതം നയിക്കേണ്ടിവരികയും സാമ്പത്തികവും ദുരിത സാഹചര്യങ്ങളാലും ബുദ്ധിമുട്ടുകയും പിന്നീട് ആഘോഷപൂർണ്ണം മാത്രമല്ല ജീവിതം എന്ന് തിരിച്ചറിയുകയും ചെയ്യുന്നതാണ് മുഖ്യപ്രമേയം.

ചീഫ് അസോസിയേറ്റ് സംവിധാനം
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

അമേരിക്കയിൽ ജീവിക്കുന്ന ഡോ. ഐസകിന്റെയും (ലാലു അലക്സ്) ഭാര്യ സൂസന്റേയും (സജിനി സക്കറിയ) മകനായ ജോണിയും (ദുൽഖർ സൽമാൻ) കസിൻ കോരയും (ജേക്കബ് ഗ്രിഗറി) അമേരിക്കയിൽ ആഡംബര ജീവിതം നയിക്കുകയാണ്. പഠനം കഴിഞ്ഞെങ്കിലും ജോലിയോ മറ്റു ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ ക്ലബ്ബും പാർട്ടിയും ഡാൻസുമായി പണക്കൊഴുപ്പുള്ള ജീവിതം നയിക്കുന്നതിനിടയിൽ അവിടത്തെ ചില നീഗ്രോകളുമായി ഒരു പ്രശ്നം ഉണ്ടാകുന്നു. ഒരു ഡാൻസ് ബാറിൽ വെച്ച് ഒരു നീഗ്രോയെ ജോണി മർദ്ദിച്ചതാണ് കാരണം. അതിന്റെ പേരിൽ പോലീസ് അറസ്റ്റിലാകുകയും ചെയ്തു. മകന്റെ ഈ ലൈഫ് സ്റ്റൈയിലിൽ വിഷമവും വേദനയും തോന്നിയ ഐസക് അവനെ പ്രശ്നങ്ങൾ തീരുന്നതുവരെ അവിടെ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു. അതിനാൽ ജോണിയേയും കോരയേയും ഐസകിന്റെ ജന്മനാടായ കേരളത്തിലേക്ക് പറഞ്ഞയക്കാമെന്ന് ഉറപ്പിച്ചു. എന്നൽ ഈ തീരുമാനത്തിൽ ജോണിയും കോരയും സംതൃപ്തരായില്ല. അവർക്ക് ഇന്ത്യയും കേരളവുമൊന്നും തീരെ പരിചയമില്ലാത്ത സ്ഥലങ്ങളായിരുന്നു. എങ്കിലും ഡാഡി ഐസകിന്റെ ഉറച്ച തീരുമാനപ്രകാരം അവർക്ക് കേരളത്തിലേക്ക് വരേണ്ടി വരുന്നു.

നാട്ടിൽ പക്ഷെ അവർ പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. നാട്ടിലേക്ക് പറഞ്ഞയച്ച ഡാഡിയുടെ തീരുമാനം ഒരു ട്രാപ്പായിരുന്നുവെന്ന് അവർ ഇവിടെയെത്തിയപ്പോഴാണ് മനസ്സിലായത്. ഇരുവർക്കും താമസിക്കാൻ വേണ്ടി വളരെ മോശമായൊരു വീടും മോശമായ അന്തരീക്ഷവുമാണ് ഐസകിന്റെ അഭിപ്രായപ്രകാരം ഏജന്റ് കുഞ്ഞച്ചൻ (നന്ദുലാൽ) ശരിയാക്കിക്കൊടുത്തത്. റെയിൽ വേ ട്രാക്കിനടുത്തുള്ള ഇരുനിലകെട്ടിടവും പബ്ലിക് ടോയ്ലറ്റും കണ്ട ജോണിയും കോരയും അതിഷ്ടപ്പെടാതെ ടാക്സിയെടുത്ത്  മൂന്നാലു ദിവസം കറങ്ങുന്നു. അതും കഴിഞ്ഞ് മറ്റൊരു ടാക്സി അന്വേഷിച്ചെങ്കിലും അഡ്വാൻസ് കൊടുക്കാൻ സാധിക്കാതെ അതു ഉപേക്ഷിച്ചു. ഡാഡി ഐസകിന്റെ ബാക്ക് അക്കൌണ്ട് ഐസക് തന്നെ ക്ലോസ് ചെയ്തിരുന്നു. പണത്തിനു മറ്റൊരു മാർഗ്ഗമില്ലാതെ ജോണിയും കോരയും പഴയ ഇരുനില കെട്ടിടത്തിൽ തന്നെ താമസിക്കാൻ തീരുമാനിക്കുന്നു. ആവശ്യങ്ങൾക്ക് വേണ്ടി അവർ കയ്യിലുള്ള ലാപ് ടോപ്പും വാച്ചും സകല വസ്തുക്കളും വിൽക്കാൻ തീരുമാനിച്ചു.

ഇതിനിടയിൽ ഡാഡി അവരെ എറണാകുളം അലോഷ്യസ് കോളേജിൽ പഠിക്കാൻ തീരുമാനിച്ചു എല്ലാം ഏർപ്പാട് ചെയ്യുന്നു. മറ്റൊരു മാർഗ്ഗമില്ലാതെ ജോണിയും കോരയും കോളേജിൽ ചേർന്നു പഠിക്കുന്നു. കോളേജിൽ വെച്ച് അവർ മധുമതി(അപർണ്ണ ഗോപിനാഥ്) എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. കോളേജ് വിദ്യാർത്ഥിനിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു മധുമതി. കോളേജിന്റെ ഫീസ് വർദ്ധനവിലും മറ്റൊരു വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തിലുമൊക്കെ മധുമതി ഇടപെടുന്നു.

ഇതിനിടയിൽ ജോണിയും കോരയും മറ്റു ചില പ്രശ്നങ്ങളിൽ ഇടപെടേണ്ടിവരുന്നു. നിവൃത്തികേടുകൊണ്ടു മാത്രം ചെലവു ചുരുക്കിയും പട്ടിണി കിടന്നും കേരളത്തിൽ ജീവിക്കേണ്ടി വന്ന ജോണിയുടേയും കോരയുടേയും ജീവിതശൈലി ഒരു ലേഖിക പത്രത്തിൽ വലിയ പ്രാധാന്യത്തോടേ കൊടുക്കുന്നു. ലളിത ജീവിതം നയിക്കുന്ന അമേരിക്കൻ മലയാളികൾ എന്ന രീതിയിൽ സ്കൂപ്പ് ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ഇത് ജോണിയുടേയും കോരയുടേയും കേരള ജീവിതത്തിൽ അവർ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളായിരുന്നു ഉണ്ടാക്കിയത്. അവർ കേരളപൊതുസമൂഹത്തിൽ സെലിബ്രിറ്റികളായി, സാമൂഹ്യപ്രതിബദ്ധതയുടേയും സേവനത്തിന്റേയും ഐക്കണുകളായി മാറി. ഒടുവിൽ അവർ പോലുമറിയാതെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് അവർ വലിയൊരു പ്രശ്നമായി മാറുന്നു.

Runtime
167mins
റിലീസ് തിയ്യതി
വെബ്സൈറ്റ്
http://abcdmovie.com/
നിർമ്മാണ നിർവ്വഹണം
Submitted by nanz on Fri, 06/14/2013 - 08:47