സിം

കഥാസന്ദർഭം

മൊബൈൽ ഫോണിലൂടെ ചങ്ങാത്തവും പ്രണയവും നേരമ്പോക്കായി നടത്തുന്ന കാർത്തിക്(ദീപക്) എന്ന ചെറുപ്പക്കാരന്റേയും യുവ സുഹൃത്തുക്കളുടേയും നഗര ജീവിതത്തിന്റേയും സത്യസന്ധനും നിഷ്കളങ്കനുമായ സീതാരാമയ്യർ (മണികണ്ഠൻ പട്ടാമ്പി) എന്ന സർക്കാരുദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക്  പ്രണയ-വിവാഹ സ്വപ്നങ്ങൾ കടന്നുവരികയും ഒപ്പം പുതിയ മൊബൈൽ ഫോൺ മൂലം പ്രണയക്കുരുക്കുലേക്കും അബദ്ധങ്ങളിലേക്കും ചെന്നു പെടുന്നതുമായ നർമ്മ കഥയാണ് മുഖ്യ പ്രമേയം.

U
99mins
റിലീസ് തിയ്യതി
Sim
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

മൊബൈൽ ഫോണിലൂടെ ചങ്ങാത്തവും പ്രണയവും നേരമ്പോക്കായി നടത്തുന്ന കാർത്തിക്(ദീപക്) എന്ന ചെറുപ്പക്കാരന്റേയും യുവ സുഹൃത്തുക്കളുടേയും നഗര ജീവിതത്തിന്റേയും സത്യസന്ധനും നിഷ്കളങ്കനുമായ സീതാരാമയ്യർ (മണികണ്ഠൻ പട്ടാമ്പി) എന്ന സർക്കാരുദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക്  പ്രണയ-വിവാഹ സ്വപ്നങ്ങൾ കടന്നുവരികയും ഒപ്പം പുതിയ മൊബൈൽ ഫോൺ മൂലം പ്രണയക്കുരുക്കുലേക്കും അബദ്ധങ്ങളിലേക്കും ചെന്നു പെടുന്നതുമായ നർമ്മ കഥയാണ് മുഖ്യ പ്രമേയം.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം, കാക്കനാട്
കാസറ്റ്സ് & സീഡീസ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

നഗരത്തിലെ ഒരു കമ്പനിയിലെ ടെക്നീഷ്യനാണ് കാർത്തിക് (ദീപക്) തന്റെ കൂട്ടുകാരനായ ഉണ്ണിപ്പിള്ള(പ്രവീൺ പ്രേം)ക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം അടിപൊളി ജീവിതം നയിക്കുന്ന കാർത്തിക്കിനു മൊബൈൽ പ്രണയവും അതിലൂടെ സാദ്ധ്യമാകുന്ന സ്ത്രീ ബന്ധങ്ങളുമാണ് പ്രിയം. പെൺകുട്ടികളെ മൊബൈൽ ഫോണിലൂടെ വശീകരിക്കാനും അവരെ പ്രണയത്തിലകപ്പെടുത്താനും പ്രത്യേക വിരുതുണ്ട് കാർത്തികിനു. നഗരത്തിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് പൂജ (ആൻ അഗസ്റ്റിൻ). പൂജയുടെ കൂട്ടുകാരികളൊക്കെ വിരുതും മിടുക്കുമുള്ളവരാണ്. നാട്ടിൻപുറത്തുകാരിയായ പൂജക്ക് പക്ഷെ ആൺ സൗഹൃദങ്ങളോ പ്രണയമോ ഇല്ല. കൂട്ടുകാരികളൊക്കെ മൊബൈലിലൂടെ പ്രണയം നടിച്ച് കാര്യം സാധിക്കുന്നവരാണ്. അവരുടെ നിർബന്ധപ്രകാരം പൂജയും ഒരിക്കൾ ഒരു നമ്പറിലേക്ക് മിസ് കാൾ ചെയ്തു നോക്കി. കാർത്തികിന്റെ മൊബൈൽ നമ്പറായിരുന്നു അത്. അവർ ഫോണിലൂടെ പരിചയപ്പെടുകയും പൂജയുടെ മൊബൈൽ പലപ്പോഴും കാർത്തിക് റീ ചാർജ്ജ് ചെയ്തുകൊടുക്കുകയും പൂജക്ക് സാമ്പത്തിക സഹായവും ചെയ്തു കൊടുക്കുന്നു. എന്നാൽ കാർത്തികിനെ അറിയിക്കാതെ പൂജ വിവാഹിതയാകുന്നു. മറ്റൊരു പ്രണയക്കുരുക്ക് ഒഴിവാക്കാൻ കാർത്തിക് തന്റെ സിം കാർഡ് നശിപ്പിച്ചു കളയുന്നു.
നഗരത്തിൽ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനാണ് അയ്യരായ സീതാരാമയ്യർ (മണികണ്ഠൻ പട്ടാമ്പി) പാലക്കാട് സ്വദേശിയായ അയാൾ അവിവാഹിതനാണ്. തന്റേത് ശുദ്ധജാതകമായതുകൊണ്ടാണ് പ്രായമേറെയായിട്ടും വിവാഹം നടക്കാതെ പോയതെന്ന് സീതാരാമയ്യർ സഹപ്രവർത്തകരായ രമേശിനോടും (അനൂപ് ചന്ദ്രൻ) അബ്ദുള്ള(വിനോദ് കോവൂർ)യോടും പറയുന്നു. സത്യസന്ധനും നിഷ്കളങ്കനുമായ സീതാരാമയ്യരെ വിവാഹം കഴിപ്പിക്കാൻ രമേശും അബ്ദുള്ളയും പരിശ്രമിക്കുന്നു. അതിനു വേണ്ടി പത്രത്തിൽ ഒരു വിവാഹ പരസ്യം കൊടുക്കുന്നു. അതിലേക്ക് വേണ്ടി ഒരു കോണ്ടാക്റ്റ് നമ്പറിനു വേണ്ടി സീതാരാമയ്യർ ഒരു പുതിയ മൊബൈലും കണക്ഷനും വാങ്ങിക്കുന്നു. സീതാരാമയ്യർക്ക് കിട്ടുന്ന മൊബൈൽ കണക്ഷൻ നമ്പർ കാർത്തിക് മുൻപ് ഉപേക്ഷിച്ച നമ്പറായിരുന്നു. ആ മൊബൈൽ കണക്ഷൻ കിട്ടുന്നതോടെ സീതാരാമയ്യർ പല ഊരാക്കുടുക്കുകളിലും പെടുന്നു.

Runtime
99mins
റിലീസ് തിയ്യതി

ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Mon, 03/18/2013 - 12:40